Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നറുക്കെടുപ്പ് മാറ്റിവെച്ചതോടെ വിൽക്കാതെ പോയത് 2.31 കോടി ടിക്കറ്റുകൾ; കേരള സർക്കാരിന് നഷ്ടം 72 കോടി രൂപ

നറുക്കെടുപ്പ് മാറ്റിവെച്ചതോടെ വിൽക്കാതെ പോയത് 2.31 കോടി ടിക്കറ്റുകൾ; കേരള സർക്കാരിന് നഷ്ടം 72 കോടി രൂപ

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: നറുക്കെടുപ്പ് മാറ്റിവെച്ചതോടെ വിൽക്കാതെ പോയത് കേരള ലോട്ടറിയുടെ 2,31,05,225 ടിക്കറ്റുകൾ. ഇതോടെ വിൽപ്പന ഇനത്തിൽ 72,20,38,281 രൂപയാണ് സർക്കാരിന് നഷ്ടമായത്. എട്ടുനറുക്കെടുപ്പുകളാണ് മാറ്റിവെച്ചത്. ഇതിൽ ഏഴെണ്ണം കഴിഞ്ഞു. ഇനി ആറുകോടി രൂപ ഒന്നാം സമ്മാനമുള്ള സമ്മർ ബമ്പർ മാത്രമാണ് ബാക്കി. 26-നാണ് നറുക്കെടുപ്പ്.

മെയ്‌ 22 മുതൽ നറുക്കെടുക്കേണ്ട പൗർണമി, വിൻവിൻ, സ്ത്രീശക്തി, അക്ഷയ, കാരുണ്യപ്ലസ്, നിർമൽ എന്നീ ലോട്ടറികളും 28-ന് നറുക്കെടുക്കേണ്ട മറ്റൊരു പൗർണമി ടിക്കറ്റിന്റേതുമാണ് നറുക്കെടുപ്പ് മാറ്റിവെച്ചത്. ആ ആഴ്ച കാരുണ്യ ലോട്ടറി അച്ചടിച്ചില്ല. ആകെ 6.48 കോടി ടിക്കറ്റുകളാണ് അച്ചടിച്ചത്. ജൂൺ രണ്ടുമുതൽ മൂന്നും നാലും ദിവസത്തെ ഇടവേളകളിലായാണ് എട്ടു നറുക്കെടുപ്പും പൂർത്തിയാക്കിയത്.

മാർച്ച് 31-നായിരുന്നു സമ്മർ ബമ്പർ നറുക്കെടുപ്പ്. 15 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചു. ഇതുമുഴുവൻ വിറ്റുതീരുമെന്ന് ലോട്ടറിവകുപ്പ് പബ്ലിസിറ്റി ഓഫീസർ അരുൺ ഭാസ്‌കർ പറഞ്ഞു. മാർച്ച് അവസാന വാരത്തിലെ ലോട്ടറികൾ ദിവസങ്ങൾക്കുമുമ്പേ മൊത്തവിതരണക്കാർ വാങ്ങി. പെട്ടെന്നുള്ള ലോക്ഡൗൺ കോടികളുടെ നഷ്ടത്തിലേക്ക് ഇവരെ എത്തിച്ചപ്പോൾ, 30 ശതമാനം ടിക്കറ്റുകൾ സർക്കാർ തിരിച്ചെടുത്തു. വിൽക്കാനാകാത്ത 2.31 കോടി ടിക്കറ്റുകളിൽ ഏജന്റുമാരിൽനിന്നു തിരിച്ചെടുത്തവയ്ക്കുപുറമേ ജില്ലാ ലോട്ടറി ഓഫീസുകളിൽ ബാക്കിയായവയും ഉണ്ട്.

ജൂലായ് ഒന്നുമുതൽ ഞായറാഴ്ച ഒഴികെ എല്ലാദിവസവും നറുക്കെടുപ്പുണ്ടാകും. കാരുണ്യപ്ലസ്, നിർമൽ, കാരുണ്യ, വിൻവിൻ, സ്ത്രീശക്തി എന്നിവ പുറത്തിറങ്ങി. ഞായറാഴ്ചത്തെ പൗർണമി ലോട്ടറി ഉണ്ടാകില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP