Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മീൻ വറുത്തതും കൂട്ടി ഉച്ചയൂണിന് 100 രൂപ; അമിത വിലയെന്ന് ഹോട്ടലുടമയായ വനിതയോട് തട്ടികയറലും ഫെയ്സ് ബുക്ക് ലൈവും; ട്രോളിങ് സമയത്ത് മീനിന്റെ വില കൂടുതലായതിനാലാണെന്ന് ഹോട്ടലുടമയുടെ മറുപടി; സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനത്തതോടെ പോസ്റ്റും ഡിലീറ്റ് ചെയ്ത് കണ്ടംവഴി ഓടി മനുഷ്യാവകാശ പ്രവർത്തകൻ; ഇന്റർനാഷണൽ കൗൺസിൽ ഓഫ് ഹ്യൂമൻ റൈറ്റ്സ് നേതാവ് അനിൽകുമാറിന് പണികിട്ടിയത് ഇങ്ങനെ

മീൻ വറുത്തതും കൂട്ടി ഉച്ചയൂണിന് 100 രൂപ; അമിത വിലയെന്ന് ഹോട്ടലുടമയായ വനിതയോട് തട്ടികയറലും ഫെയ്സ് ബുക്ക് ലൈവും; ട്രോളിങ് സമയത്ത് മീനിന്റെ വില കൂടുതലായതിനാലാണെന്ന് ഹോട്ടലുടമയുടെ മറുപടി; സോഷ്യൽ മീഡിയയിൽ  പ്രതിഷേധം കനത്തതോടെ പോസ്റ്റും ഡിലീറ്റ് ചെയ്ത് കണ്ടംവഴി ഓടി മനുഷ്യാവകാശ പ്രവർത്തകൻ; ഇന്റർനാഷണൽ കൗൺസിൽ ഓഫ് ഹ്യൂമൻ റൈറ്റ്സ് നേതാവ് അനിൽകുമാറിന് പണികിട്ടിയത് ഇങ്ങനെ

ആർ പീയൂഷ്

കൊല്ലം: ഹോട്ടലിൽ ആഹാരം കഴിച്ച ശേഷം ഭക്ഷണത്തിന് വില അധികം ഈടാക്കി എന്നാരോപിച്ച് ഫെയ്സ് ബുക്കിൽ ലൈവിട്ട മനുഷ്യാവകാശ പ്രവർത്തകന്റെ ഫെയ്സ് ബുക്കിൽ പൊങ്കാല. മീൻ വറുത്തത് ഉൾപ്പെടെയുള്ള ഉച്ചയൂണിന് അമിത വില ഈടാക്കി എന്നാരോപിച്ച് മനുഷ്യാവകാശ പ്രവർത്തകൻ പോസ്റ്റ് ചെയ്ത ഫെയ്സ് ബുക്ക് ലൈവിനെതിരെയാണ് പ്രതിഷേധം അണപൊട്ടിയൊഴുകിയത്. ആറ്റിങ്ങൽ സ്വദേശിയും ഇന്റർ നാഷണൽ കൗൺസിൽ ഓഫ് ഹ്യൂമൻ റൈറ്റ്സ് എന്ന സംഘടനയുടെ പ്രതിനിധിയായ അനിൽകുമാറിന് നേരെയാണ് സോഷ്യൽ മീഡിയയിൽ പ്രതിഷേധമുയരുന്നത്.

രണ്ട് ദിവസം മുൻപാണ് അനിൽകുമാർ സജി- ലിസി ദമ്പതികൾ നടത്തുന്ന ആയൂർ ചെറുവക്കലിലെ അനുഗ്രഹ എന്ന ഹോട്ടലിൽ ഉച്ച ഭക്ഷണം കഴിക്കാനെത്തിയത്. ഉച്ച ഭക്ഷണത്തിന് മീനുൾപ്പെടെ 100 രൂപ അമിത വിലയാണെന്ന് അനിൽകുമാർ കടയുടമ ലിസിയോട് പരാതി പെട്ടു. മീനിന് വില കൂടുതലായതിനാലാണ് 100 രൂപ വാങ്ങിയത് എന്ന് ലിസി മറുപടി നൽകി. എന്നാൽ അനിൽകുമാർ ഇത് സമ്മതിക്കാതെ അമിത വില ഈടാക്കിയതിന് പരാതി നൽകുമെന്ന് ലിസിയോട് പറഞ്ഞു. തുടർന്ന് ഇരുവരും തമ്മിൽ ചെറിയ വാക്കു തർക്കമുണ്ടായി. ഈ സംഭവങ്ങളെല്ലാം അനിൽകുമാർ ഫെയ്സ് ബുക്ക് ലൈവിലൂടെ ഷെയർ ചെയ്തു. അമിത വില ഈടാക്കി എന്ന തലക്കെട്ടോടെയായിരുന്നു ഷെയർ ചെയ്തത്.

ഈ പോസ്റ്റ് ചങ്ങാതിക്കൂട്ടം എന്ന പേജിൽ പോസ്റ്റ് ചെയ്തതോടെ സോഷ്യൽ മീഡിയയിൽ വളരെ വേഗം വൈറലായി. അനിൽകുമാറിനെതിരെ വലിയ രീതിയിൽ പ്രതിഷേധമുയർന്നു. 100 രൂപ അധിക വിലയല്ലെന്ന വിശദീകരണവുമായാണ് സോഷ്യൽ മീഡിയ രംഗത്തെത്തിയത്. മനുഷ്യാവകാശ പ്രവർത്തകനാണെന്ന് പറയുന്ന അനിൽ കുമാർ അൽപ്പമെങ്കിലും മനുഷ്യത്വം ഉള്ളയാളാണെങ്കിൽ ഇത്തരത്തിൽ പെരുമാറില്ലെന്നായിരുന്നു പ്രതിഷേധക്കാർ ഫെയ്സ് ബുക്കിൽ കുറിച്ചത്. സാധാരണക്കാർ നടത്തുന്ന ഒരു ഹോട്ടലാണ് ഇത്. ഒരു കിലോ മത്തിക്ക് 300 രൂപ വരെ വിലയുള്ളപ്പോൾ ഇത് അമിത വിലയല്ലെന്നും സോഷ്യൽ മീഡിയ പറയുന്നു. ഇതോടെ അനിൽകുമാറിന്റെ ഫെയ്സ് ബുക്ക് പേജിൽ കയറി പൊങ്കാല തുടങ്ങി. ഒടുവിൽ ഗത്യന്തരമില്ലാതെ ഇയാൾ പോസ്റ്റ് ഡിലീറ്റ് ചെയ്തു. പോസ്റ്റ് ഡിലീറ്റ് ചെയ്തെങ്കിലും പല ഫെയ്സ് ബുക്ക് പേജിലും ഈ വീഡിയോ കറങ്ങി നടക്കുന്നുണ്ട്. അവരൊക്കെ അനിൽകുമാറിന്റെ ഫെയ്സ് ബുക്ക് തപ്പി എത്തി എല്ലാ പോസ്റ്റിന്റെ അടിയിലും അസഭ്യ വർഷം ചൊരിയുകയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP