Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ട്രെയിൻ മാറിക്കയറി ഒഡിഷ സ്വദേശിനി എത്തിയത് തിരുവനന്തപുരത്ത്; കോവിഡ് രോഗിയെ മെഡിക്കൽ കോളേജിൽ അഡ്‌മിറ്റ് ചെയ്തതായി ജില്ലാ കളക്ടറുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്; നേരെ കൊണ്ടുപോയത് ജനറൽ ആശുപത്രിയിലേക്ക്; ആശുപത്രിക്കാർ തിരിച്ചയച്ചപ്പോൾ വീണ്ടും മെഡിക്കൽ കോളേജിൽ; മാനസിക രോഗിയെന്നു സംശയിക്കുന്ന രോഗിയെ അഡ്‌മിറ്റ് ചെയ്യാതെ വട്ടംകറക്കൽ; കോവിഡ് രോഗികളുടെ കാര്യത്തിൽ വീണ്ടും ഗുരുതര അലംഭാവം

ട്രെയിൻ മാറിക്കയറി ഒഡിഷ സ്വദേശിനി എത്തിയത് തിരുവനന്തപുരത്ത്; കോവിഡ് രോഗിയെ മെഡിക്കൽ കോളേജിൽ അഡ്‌മിറ്റ് ചെയ്തതായി ജില്ലാ കളക്ടറുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്; നേരെ കൊണ്ടുപോയത്  ജനറൽ ആശുപത്രിയിലേക്ക്; ആശുപത്രിക്കാർ തിരിച്ചയച്ചപ്പോൾ വീണ്ടും  മെഡിക്കൽ കോളേജിൽ; മാനസിക രോഗിയെന്നു സംശയിക്കുന്ന രോഗിയെ അഡ്‌മിറ്റ് ചെയ്യാതെ വട്ടംകറക്കൽ; കോവിഡ്  രോഗികളുടെ കാര്യത്തിൽ വീണ്ടും ഗുരുതര അലംഭാവം

എം മനോജ് കുമാർ

തിരുവനന്തപുരം: ഒഡിഷ സ്വദേശിയായ കോവിഡ് രോഗിയെ മെഡിക്കൽ കോളേജിൽ അഡ്‌മിറ്റ് ചെയ്യാതെ ആരോഗ്യവകുപ്പ് അധികൃതർ കള്ളക്കളി കളിക്കുന്നതായി സൂചന. ട്രെയിൻ മാറിക്കയറി കേരളത്തിലെത്തിയ ഈ രോഗിയെ മെഡിക്കൽ കോളേജിൽ അഡ്‌മിറ്റ് ചെയ്തുവെന്ന് ജില്ലാ കളക്ടർ നവജോത് ഖോസ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ രോഗിയെ മെഡിക്കൽ കോളെജിലേക്കാണ് ആദ്യം കൊണ്ടുപോയത്. ഇവരെ മെഡിക്കൽ കോളെജ് അഡ്‌മിറ്റ് ചെയ്തില്ല. മനോരോഗിയാണെന്ന് സംശയിക്കുന്നതിനെ തുടർന്നാണ് മെഡിക്കൽ കോളെജ് അധികൃതർ അഡ്‌മിറ്റ് ചെയ്യാൻ മടിച്ചത്. തുടർന്ന് ജനറൽ ആശുപത്രിയിലേക്കാണ് കൊണ്ട് പോയത്. എന്നാൽ അഡ്‌മിറ്റ് ചെയ്യാതെ അവരും മെഡിക്കൽ കോളെജിലേക്ക് തിരിച്ചയച്ചു. ഈ രോഗിയെ ഇപ്പോഴും അഡ്‌മിറ്റ് ചെയ്തിട്ടില്ലെന്നാണ് ലഭിക്കുന്ന സൂചന.

ഇതര സംസ്ഥാനക്കാരിയായതിനാലാണ് ഇവർക്ക് അവഗണന തുടരുന്നത് എന്നാണ് സൂചന. ഇവരെ നോക്കാനും ആരുമില്ലാത്ത അവസ്ഥയാണ്. മാനസിക രോഗികൂടിയായ കോവിഡ് രോഗിക്ക് ചികിത്സ ലഭിച്ചില്ലെങ്കിൽ ഇവർ മരണത്തിലേക്ക് പതിക്കാനും സാധ്യതയുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. കോവിഡ് രോഗികളെ പരിചരിക്കുന്ന കാര്യത്തിൽ ആരോഗ്യ വകുപ്പിന് സംഭവിക്കുന്ന വീഴ്ചകളിലേക്കാണ് സംഭവം വിരൽ ചൂണ്ടുന്നത്. ജനറൽ ആശുപത്രിയും മെഡിക്കൽ കോളേജും കോവിഡ് രോഗികളെ തട്ടിക്കളിക്കുന്നതായി നേരത്തെ തന്നെ പരാതിയുണ്ട്. 

കളക്ടർ നവജ്യോത് നവജ്യോത് ഖോസയുടെ പോസ്റ്റ് ഇങ്ങനെ:

തിരുവനന്തപുരം ജില്ലയിൽ ഇന്ന് (ജൂൺ 25 ) 2 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു. ഒരാൾ വിദേശത്തു നിന്നും വന്നതും ഒരാൾ ഇതരസംസ്ഥാനത്തു നിന്നും വന്നതുമാണ്. അവരുടെ വിവരങ്ങൾ:

1. ഒഡിഷ സ്വദേശി 40 വയസ്സുള്ള സ്ത്രീ ( മാനസിക പ്രശ്‌നങ്ങളുണ്ട്). ജൂൺ 22 ന് ഒഡിഷയിൽ നിന്നും ഡൽഹിയിലേക്കു പോകുന്നതിനു പകരം തിരുവനന്തപുരത്തേക്കു ട്രെയിനിൽ വന്നു. സ്വാബ് പരിശോധന നടത്തിയതിൽ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി.

2. തിരുമല സ്വദേശി 45 വയസ്സുള്ള പുരുഷൻ. ജൂൺ 16 ന് കുവൈറ്റിൽ നിന്നും ഗോ എയറിന്റെ 7096 നം വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിൽ എത്തി. അവിടെ നിന്നും KSRTC ബസ്സിൽ സർക്കാർ ക്വാറന്റൈനെ സെന്ററിൽ ആക്കിയിരുന്നു. സ്വാബ് പരിശോധന നടത്തിയതിൽ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു ജനറൽ ആശുപത്രിയിലേക്കു മാറ്റി.

 വഞ്ചിയൂരിലെ ചുമട്ടു തൊഴിലാളി കോവിഡ് ബാധിച്ച് മരിച്ച സംഭവത്തിൽ ആശുപത്രികൾക്ക് വീഴ്ച സംഭവിച്ചതായി തിരുവനന്തപുരം ജില്ലാ കളക്ടർ വ്യക്തമാക്കിയിരുന്നു.

മരിച്ച രമേശൻ ഏറെ നാളായി ആസ്തമയ്ക്ക് ചികിത്സ തേടിയിരുന്ന ആളായിരുന്നു. അതുകൊണ്ടാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ച സമയത്ത് കോവിഡ് പരിശോധനയ്ക്കു ശ്രമിക്കാതിരുന്നത് എന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കിയത്. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ശ്വാസകോശ സംബന്ധമായ എന്ത് പ്രശ്നങ്ങളുണ്ടെങ്കിലും പരിശോധന നടത്തിയിരിക്കണം. അക്കാര്യം ആശുപത്രികൾ പാലിച്ചില്ല. ഇതാണ് വീഴ്ചയായി കളക്ടർ വിലയിരുത്തിയത്. രണ്ടു കോവിഡ് രോഗികളാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആത്മഹത്യ ചെയ്തത്. തിരുവനന്തപുരം സ്വദേശികളായ സജികുമാർ, മുരുകേശൻ എന്നിവരാണ് ഐസൊലേഷൻ വാർഡിൽ ആത്മഹത്യചെയ്തത്. സംഭവത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് അധികൃതർക്ക് ആരോഗ്യമന്ത്രിയുടെ ശാസന ലഭിച്ചിരുന്നു.മെഡിക്കൽ കോളേജ് സൂപ്രണ്ടിനെയും ആർഎംഒയെയും ഓഫീസിലേയ്ക്ക് വിളിച്ചുവരുത്തിയാണ് ആരോഗ്യമന്ത്രി ശാസിച്ചത്. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ആത്മഹത്യകൾ നടന്നത്.

ട്രെയിൻ മാറി കയറി തലസ്ഥാനത്ത് എത്തി ക്വാറന്റീനിലായിരുന്ന തെലങ്കാന സ്വദേശി കോവിഡ് ബാധിച്ച് മരിച്ചതും ആശങ്ക പരത്തിയിരുന്നു.

*ഇന്ന് ജില്ലയിൽ പുതുതായി 839 പേർ രോഗനിരീക്ഷണത്തിലായി
436 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി

* ജില്ലയിൽ 22013പേർ വീടുകളിലും 1497 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്.

* ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 41 പേരെ പ്രവേശിപ്പിച്ചു.
40 പേരെ ഡിസ്ചാർജ് ചെയ്തു.
ജില്ലയിൽ ആശുപത്രി കളിൽ 172 പേർ നിരീക്ഷണത്തിൽ ഉണ്ട്.

ഇന്ന് 447 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ഇന്ന് 719 പരിശോധന ഫലങ്ങൾ ലഭിച്ചു. രണ്ടു പേർക്ക് രോഗം സ്ഥിരീകരിച്ചു.

ജില്ലയിൽ 72 സ്ഥാപനങ്ങളിൽ ആയി 1497
പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്
വാഹന പരിശോധന :

ഇന്ന് പരിശോധിച്ച വാഹനങ്ങൾ -2081
പരിശോധനയ്ക്കു വിധേയമായവർ -3892

*കളക്ടറേറ്റ് കൺട്റോൾ റൂമിൽ 241 കാളുകളാണ് ഇന്ന്
എത്തിയത്.* മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 23 പേർ ഇന്ന് മെന്റൽ ഹെൽത്ത് ഹെൽപ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 941 പേരെ ഇന്ന് വിളിക്കുകയും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട് .

1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം -23682

2.വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം -22013
3. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -172
4. കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവരുടെ
എണ്ണം -1497
5. ഇന്ന് പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം -839

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP