Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആഷിക് അബുവിന്റെ സിനിമയിലെ പഞ്ച് ഡയലോഗ്; ഹിന്ദു ഭവനം കൊള്ളയടിക്കാൻ മാപ്പിള വേഷത്തിൽ വരുന്ന ബ്രിട്ടീഷുകാരോട് വാരിയൻകുന്നൻ; ''ഈ നെഞ്ചത്ത് ചവിട്ടിയെ നീയൊക്കെ ഒരു ഹിന്ദുവിനെ തൊടുകയുള്ളൂ.''; തീയറ്ററിൽ സുഡു- സംഘികൾ കെട്ടിപ്പിടിക്കുന്നു; എല്ലാ കുറ്റവും ബ്രിട്ടീഷുകാർക്ക്; വാരിയൻകുന്നൻ സിനിമയുടെ തിരക്കഥ എന്റെ ഭാവനയിൽ; പ്രവീൺ രവി എഴുതുന്നു

ആഷിക് അബുവിന്റെ സിനിമയിലെ പഞ്ച് ഡയലോഗ്; ഹിന്ദു ഭവനം കൊള്ളയടിക്കാൻ മാപ്പിള വേഷത്തിൽ വരുന്ന ബ്രിട്ടീഷുകാരോട് വാരിയൻകുന്നൻ; ''ഈ നെഞ്ചത്ത് ചവിട്ടിയെ നീയൊക്കെ ഒരു ഹിന്ദുവിനെ തൊടുകയുള്ളൂ.''; തീയറ്ററിൽ സുഡു- സംഘികൾ കെട്ടിപ്പിടിക്കുന്നു; എല്ലാ കുറ്റവും ബ്രിട്ടീഷുകാർക്ക്; വാരിയൻകുന്നൻ സിനിമയുടെ തിരക്കഥ എന്റെ ഭാവനയിൽ; പ്രവീൺ രവി എഴുതുന്നു

പ്രവീൺ രവി

ചരിത്രത്തിലെ ഒരു കറുത്ത ഏട്, ഇന്നും അതിന്റെ ഇരകൾ ജീവിച്ചു ഇരിക്കുന്നു, അന്നത് ചെയ്തത് ശരിയായില്ല എന്ന് പറയാൻ തയ്യാറാകാതെ ന്യായീകരണം നടത്തുന്ന ആളുകളും, അതിന് പകരം ചോദിക്കും എന്ന് പറയുന്ന ആളുകളും ഒരേ പോലെ അപകടകാരികൾ ആണ്. ആളുകൾ മറന്നു തുടങ്ങിയ ഒരു കാര്യത്തെ വീണ്ടും കുത്തി പൊക്കി വർഗീയത ഉയർത്തി നാട് നശിപ്പിക്കാൻ സിനിമാക്കാരും കൂടെ കൂടിയാൽ ഭംഗിയായി.

സിനിമയുടെ തിരക്കഥ എന്റെ ഭാവനയിൽ ..

ആഷിക് അബു ഇറക്കാൻ പോകുന്ന സിനിമയിൽ വില്ലന്മാർ ബ്രിട്ടീഷുകാർ ആയിരിക്കും, സർവ്വ ഗുണ സമ്പന്നനായ വാരിയൻ കുന്നന്റെ കൂട്ടത്തിലെ ചില കള്ളന്മാർ ആയിരിക്കും ഹിന്ദു നരഹത്യ അന്ന് നടത്തുക, അവരെ വാരിയൻ കുന്നൻ തന്നെ കൊല്ലുന്നു. പക്ഷേ സത്യം അറിയാതെ ഹിന്ദു ജന്മികൾ വാരിയൻ കുന്നനെ ബ്രിട്ടീഷുകാരുടെ സഹായത്തോടെ പിടികൂടി കൊല്ലുന്നു. ബ്രിട്ടീഷുകാരെ വില്ലന്മാരായി കാണിക്കുന്നതിൽ ഇവിടെ ആർക്ക് ചേതം. അവരാരും ഇവിടെ വന്ന് ധർണ്ണ നടത്താനോ, തീയേറ്റർ പൊളിക്കാനോ വരില്ല, പകരം സോറി അന്ന് ഞങൾ ചെയ്തത് തെറ്റായി എന്ന് കൂടി വേണമെങ്കിൽ പറയും. ബ്രിട്ടീഷ് കാർ ഉള്ളതുകൊണ്ട് പലർക്കും പലരെയും വെളുപ്പിക്കാൻ സാധിക്കും. ജാതി വ്യവസ്ഥ ബ്രിട്ടീഷുകാർ ഉണ്ടാക്കിയത് ആണ് എന്ന് പറഞ്ഞു ബ്രാഹ്മണ പുരോഹിതർക്ക് സ്വയം വെളുക്കാം, അതുപോലെ സ്വന്തം നാട്ടു രാജ്യത്തെ കപ്പം പിരിക്കുന്നതിൽ ഉണ്ടായ തർക്കം യുദ്ധത്തിൽ എത്തി, ബ്രിട്ടീഷുകാരും ആയി യുദ്ധത്തിൽ മരിച്ച ആളുകളെയും നമ്മക്ക് സ്വതന്ത്ര്യ സമര സേനാനി ആക്കാം.. എന്തൊക്കെ സൗകര്യങ്ങൾ ആണ് ബ്രിട്ടീഷുകാർ നമ്മക്ക് ചെയ്തത് തന്നിരിക്കുന്നത്.

കൂട്ടത്തിൽ സിനിമയിലെ പഞ്ച് ഡയലോഗ് : ഹിന്ദു ഭവനം കൊള്ളയടിക്കാൻ മാപ്പിള വേഷത്തിൽ വരുന്ന ബ്രിട്ടീഷുകാരോട് വാരിയൻ കുന്നൻ; 'ഈ നെഞ്ചത്ത് ചവിട്ടിയെ നീയൊക്കെ ഒരു ഹിന്ദുവിനെ തൊടുകയുള്ളൂ.''. തീയറ്ററിൽ സുടു- സംഘികൾ കെട്ടി പിടിക്കുന്നു.. ശുഭം..

ബ്രിട്ടീഷുകാരെ നിങ്ങള് തീർന്നെടാ തീർന്നു.. ????

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP