Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നഗരം വീണ്ടും അടയ്ക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് ബെം​ഗളുരു കമ്മീഷണർ; പ്രചരിക്കുന്ന ഊഹാപോഹങ്ങൾ വിശ്വസിക്കരുതെന്നും മുന്നറിയിപ്പ്

നഗരം വീണ്ടും അടയ്ക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് ബെം​ഗളുരു കമ്മീഷണർ; പ്രചരിക്കുന്ന ഊഹാപോഹങ്ങൾ വിശ്വസിക്കരുതെന്നും മുന്നറിയിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: കോവിഡ് വ്യാപനം സംബന്ധിച്ച് പ്രചരിക്കുന്ന ഊഹാപോഹങ്ങൾ വിശ്വസിക്കരുതെന്ന് ബെം​ഗളുരു കമ്മീഷണർ. ബെംഗളൂരു നഗരം മൊത്തത്തിൽ അടയ്ക്കുമെന്ന കാര്യത്തിലടക്കം ഔദ്യോഗിക തീരുമാനമെടുത്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നഗരത്തിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കർണാടക മുഖ്യമന്ത്രിയുടെ ഓഫീസിലെ നാല് ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ കൃഷ്ണയിലെ സുരക്ഷാ ചുമതലയിലുള്ള മൂന്ന് പേരും ഒരു ഇലക്ട്രീഷ്യനുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കൃഷ്ണയിലെ എല്ലാ ഉദ്യോഗസ്ഥരെയും പരിശോധനയ്ക്ക് വിധേയരാക്കും. മുഖ്യമന്ത്രിയുമായി നേരിട്ട് സമ്പർക്കത്തിൽ ഇവർ വന്നിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

ബെംഗളൂരു ഒരുതവണ കൂടി അടയ്ക്കാതിരിക്കണമെങ്കിൽ ആളുകൾ നിയന്ത്രണങ്ങൾ പാലിക്കണമെന്ന് മുഖ്യമന്ത്രി യെദിയൂരപ്പ പറഞ്ഞിരുന്നു. ജനങ്ങൾ നിയന്ത്രണങ്ങൾ അനുസരിക്കണം. ഇന്നും നാളെയുമായി നടക്കുന്ന യോഗങ്ങളിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിനെ കുറിച്ച് തീരുമാനം എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP