Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എന്റർടെയിന്മെന്റ് ചാനലുകളിൽ നഷ്ടപ്രതാപം വീണ്ടെടുത്ത് ഏഷ്യാനെറ്റ്; മഴവിൽ മനോരമയെ പിന്നിലാക്കി ഏഷ്യാനറ്റിന് തൊട്ടുപിന്നിൽ വരെ എത്തി കുതിച്ച ഫ്‌ളവേഴ്‌സിന് പതനം തുടരുന്നു; ശ്രീകണ്ഠൻ നായരുടെ ചാനൽ നാലാം സ്ഥാനത്ത് തന്നെ; വാർത്താ ചാനലുകളിൽ ഏഷ്യാനെറ്റിന്റെ ഒന്നാം റാങ്കിന് കടുത്ത ഭീഷണിയായി 24 ന്യൂസ്; ലോക് ഡൗൺ കാലത്തെ ചാനൽ റേറ്റിങ്ങിൽ ചർച്ചയാവുന്നത് ഏഷ്യാനെറ്റിന്റെയും സൂര്യടിവിയുടെയും കുതിപ്പ്

എന്റർടെയിന്മെന്റ് ചാനലുകളിൽ നഷ്ടപ്രതാപം വീണ്ടെടുത്ത് ഏഷ്യാനെറ്റ്; മഴവിൽ മനോരമയെ പിന്നിലാക്കി ഏഷ്യാനറ്റിന് തൊട്ടുപിന്നിൽ വരെ എത്തി കുതിച്ച ഫ്‌ളവേഴ്‌സിന് പതനം തുടരുന്നു; ശ്രീകണ്ഠൻ നായരുടെ ചാനൽ നാലാം സ്ഥാനത്ത് തന്നെ; വാർത്താ ചാനലുകളിൽ ഏഷ്യാനെറ്റിന്റെ ഒന്നാം റാങ്കിന് കടുത്ത ഭീഷണിയായി 24 ന്യൂസ്; ലോക് ഡൗൺ കാലത്തെ ചാനൽ റേറ്റിങ്ങിൽ ചർച്ചയാവുന്നത് ഏഷ്യാനെറ്റിന്റെയും സൂര്യടിവിയുടെയും കുതിപ്പ്

മറുനാടൻ ഡെസ്‌ക്‌

 തിരുവനന്തപുരം: കോവിഡിന്റെ വരവും ലോക് ഡൗണും ആളുകളെ കൂടുതൽ സമയവും വീട്ടിനുള്ളിലാക്കിയതോടെ, ടെലിവിഷൻ വ്യൂവർഷിപ്പിൽ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായത്. ലോക് ഡൗൺ പലരീതിയിലാണ് മലയാളം ടിവി ചാനലുകളുടെ സ്വാധീനശേഷിയെ കൂട്ടുകയും കുറയ്ക്കുകയും ചെയ്തത്. എന്റർടെയ്മന്റ്‌മെന്റ്-പ്രോഗ്രാം ചാനലുകളിൽ ഏഷ്യാനെറ്റിനെ തൊടാൻ പോന്നവരില്ല. ഏറ്റവും പുതിയ ബാർക് റേറ്റിംഗിലും നമ്പർ വൺ ഏഷ്യാനെറ്റ് തന്നെ. കഴിഞ്ഞാഴ്ച 575 ആയിരുന്നു റേറ്റിങ് എങ്കിൽ ഈയാഴ്ച അത് 720 ആയി ഉയർന്നു. ഏറെ നാൾ പിന്നിലായിരുന്ന സൂര്യ ടിവി ലോക് ഡൗൺ കാലത്ത് വീണ്ടും കളം നിറഞ്ഞു. കഴിഞ്ഞാഴ്ചത്തേക്കാൾ പത്ത് പോയിന്റ് കുറഞ്ഞെങ്കിലും രണ്ടാം സ്ഥാനത്ത് തുടരുന്നു. മഴവിൽ മനോരമ മൂന്നാം സ്ഥാനത്താണ്. 265 ൽ നിന്ന് 290 ആയി ഈയാഴ്ച ഉയർന്നു. അസേമയം, ശ്രീകണ്ഠൻ നായരുടെ ഫ്‌ളവേഴ്‌സ് ടിവിക്ക് തകർച്ച തുടരുകയാണ്. ലോക് ഡൗണിന് മുമ്പുണ്ടായിരുന്ന കുതിപ്പ,് അടച്ചിടലായപ്പോൾ കിതപ്പായി മാറി. 289 ൽ നിന്ന് 254 ലേക്ക് റേറ്റിങ് കുറഞ്ഞ് നാലാം സ്ഥാനത്ത് തുടരുന്നു. സീ ടിവിയും, കൈരളിയും അമൃതയുമാണ് അഞ്ചും ആറും ഏഴും സ്ഥാനങ്ങളിൽ.

വാർത്താചാനലുകളുടെ കാര്യമെടുത്താൽ, ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനത്ത് തുടരുന്നെങ്കിലും, ശക്തമായ ഭീഷണിയാണ് ശ്രീകണ്ഠൻ നായരുടെ 24 ന്യൂസ് ഉയർത്തുന്നത്. കഴിഞ്ഞാഴ്ചത്തെ അപേക്ഷിച്ച് ഏഷ്യാനെറ്റിന്റെ റേറ്റിങ് ഈയാഴ്ച കുറഞ്ഞു. 201.1 ൽ നിന്ന് 197 ആയി കുറഞ്ഞു. 24 ന്യൂസ് കഴിഞ്ഞാഴ്ചത്തെ 148.89 ൽ നിന്ന് 152 ലേക്ക് ഉയർന്നു. മനോരമ ന്യൂസ് റേറ്റിങ് 108.15 ൽ നിന്ന് 99 ലേക്ക് താഴ്ന്നു. മാതൃഭൂമി ന്യൂസിന്റെ റേറ്റിങ്ങും കുറഞ്ഞു. 85.34 ൽ നിന്ന് 79 ആയി കുറഞ്ഞു.

വാർത്താ ചാനലുകളിൽ, എല്ലാ ഏജ് ഗ്രൂപ്പിലും ഇതുവരെ ആധിപത്യം പുലർത്തിയിരുന്നത് ഏഷ്യാനെറ്റ് ന്യൂസായിരുന്നു. എന്നാൽ, ഇതാദ്യമായി 22-30 ടാർഗറ്റ് ഏജ് ഗ്രൂപ്പിൽ 24 ന്യൂസ് ഒന്നാമതെത്തി എന്നത് ശ്രദ്ധേയമാണ്. എല്ലാ ഏജ് ഗ്രൂപ്പിലും ആധിപത്യം പുലർത്തിയിരുന്നവർ ഒരു ഗ്രൂപ്പിലെങ്കിലും പിന്നോട്ടു പോവുന്നത് ആദ്യമാണ്. 22 - 30 ഏജ് ഗ്രൂപ്പിൽ തുടർച്ചയായ നാലാമത്തെ ആഴ്ചയാണ് 24 ന്യൂസ് ഒന്നാമത് എത്തിയിരിക്കുന്നത്. യുവാക്കളുടെ ഇടയിൽ 24 ന്യൂസിന്റെ സ്വീകാര്യത കൂടുന്നു എന്നാണ് ബാർക്ക് റേറ്റിങ് കാണിക്കുന്നത്.

അതേസമയം, എന്റർടെയ്ന്മെന്റ്-പ്രോഗ്രാം ചാനലായ 24 ന്യൂസിന്റെ മാതൃസ്ഥാപനമായ ഫ്‌ളവേഴ്‌സ് ടിവിയുടെ കുതിപ്പിന് മങ്ങലേറ്റതും ബാർക്ക് റേറ്റിങ്ങിൽ നിന്നും വ്യക്തമാണ്. 25 ാമത്തെ ആഴ്ചയിലെ കണക്കുപ്രകാരം, ഫ്‌ളവേഴ്‌സ് നാലാം സ്ഥാനത്താണ്. ഏഷ്യാനെറ്റിന്റെ റേറ്റിങ് 575 ൽ നിന്നും 720 ലേക്ക് ഉയരുകയും ചെയ്തു. ലോക് ഡൗൺ തുടങ്ങിയ ശേഷം 24 ന്യൂസിന്റെ റേറ്റിങ് കൂടിയെങ്കിൽ ഫ്‌ളവേഴ്‌സിന്റെ റേറ്റിങ് കുത്തനെ താഴുകയായിരുന്നു. ശ്രീകണ്ഠൻ നായർ ഫ്‌ളവേഴ്‌സിൽ നിന്നും 24 ന്യൂസിലേക്ക് കൂടുതൽ ശ്രദ്ധ പതിപ്പിച്ചപ്പോൾ ഫ്‌ളവേഴ്‌സ് ചാനലിന്റെയും പ്രോഗ്രാമുകളുടെയും റേറ്റിങ് കുറഞ്ഞുവെന്നും കാണാം. ലൈവ് ഇവന്റുകൾക്കും ഷോകൾക്കും കൂടുതൽ പ്രധാന്യം നൽകുന്ന ഫ്‌ളവേഴ്‌സിന് ലോക് ഡൗൺ തിരിച്ചടിയായെന്ന് വേണം കരുതാൻ. അതേസമയം, ബിഗ് ബോസ് അടക്കം വമ്പൻ റിയാലിറ്റി ഷോകൾ നിർത്തി വയ്‌ക്കേണ്ടി വന്നിട്ടും ഏഷ്യാനെറ്റിന്റെ റേറ്റിങ് കൂടിയത് സിനിമകളുടെയും സിനിമാധിഷ്ഠിത പരിപാടികളുടെയും അനുകൂല ഘടകമാണ്. സൂര്യ ടിവി ലോക് ഡൗൺ കാലത്ത് മുന്നോട്ട് വരാൻ കാരണവും കൈയിലുള്ള മികച്ച സിനിമാ കളക്ഷൻ തന്നെ.

ലോക് ഡൗണിന് മുമ്പ് രണ്ടാം സ്ഥാനത്തിന് വേണ്ടി മത്സരിക്കുകയായിരുന്നു മഴവിൽ മനോരമയും ഫ്‌ളവേഴ്‌സും. മാർച്ച് രണ്ടാം വാരം ഫ്‌ളവേഴ്‌സിനെ പിന്തള്ളി സീ കേരളം മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു. ഇപ്പോൾ സീ കേരളം അഞ്ചാം സ്ഥാനത്താണ്. ഫ്‌ളവേഴ്‌സ് നാലാ സ്ഥാനത്താണെങ്കിലും റേറ്റിങ് താഴോട്ടാണ്. ഏറെ പുതുമകളുമായി പ്രേക്ഷകരിലേക്ക് എത്തിയ ചാനലായിരുന്നു ഫ്ളവേഴ്സ് ടി വി. ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധയും നേടി. ഒരിക്കൽ വിനോദ ചാനലുകളിൽ ഏഷ്യാനെറ്റിന്റെ തൊട്ടടുത്ത് വരെ അവരെത്തി. മഴവിൽ മനോരമയും സൂര്യയും ഫ്ളവേഴ്സിനെ കണ്ട് പ്രോഗ്രാം കണ്ടെന്റുകളിൽ പോലും മാറ്റം വരുത്തി. ഏഷ്യാനെറ്റിൽ നിന്ന് മനോരമയിൽ എത്തി അവിടെ നിന്ന് ഫ്ളവേഴ്സുമായി പ്രേക്ഷകർക്ക് മുമ്പിലേക്ക് എത്തിയ ശ്രീകണ്ഠൻ നായർ പുതുമകൾ സമ്മാനിച്ചു. അങ്ങനെയാണ് ഫ്ളവേഴ്സ് ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് ഫ്ളവേഴ്സിൽ നിന്ന് ട്വന്റി ഫോർ എന്ന ന്യൂസ് ചാനലുമുണ്ടായി. ഏതായാലും ബാർക് റേറ്റിങ് ഫ്‌ളവേഴ്‌സിന് തിരിച്ചടിയായി വന്നിരിക്കുകയാണ്.

ടെലിവിഷൻ പ്രേക്ഷകരുടെ കണക്കെടുപ്പു സമ്പ്രദായത്തിന്റെ പര്യായമായിരുന്ന ടാം റേറ്റിങ് അവസാനിപ്പിച്ചതിന് ശേഷമാണ് ബാർക് തുടങ്ങിയത്. അന്താരാഷ്ട്ര മാർക്കറ്റിങ് ഗവേഷണ സ്ഥാപനങ്ങളായ എസി നീൽസണിന്റെയും കാന്ററിന്റെയും സംയുക്ത സംരംഭമായ ടാം മീഡിയ റിസർച്ചാണ് ടാം ടെലിവിഷൻ റേറ്റിങ് പിന്നിൽ പ്രവർത്തിച്ചിരുന്നത്.

ബ്രോഡ്കാസ്റ്റിങ് ചാനലുകളുടെയും പരസ്യ ഏജൻസികളുടെയും പരസ്യദാതാക്കളുടെയും സംയുക്ത സംഘടനയായ ബാർക്ക് ഇന്ത്യയും ടാമും സംയുക്തമായി രൂപീകരിച്ച മെറ്ററോളോജി ഇന്ത്യ ഡാറ്റ പ്രൈവറ്റ് ലിമിറ്റഡാണ് ഇപ്പോൾ റേറ്റിങ് പുറത്തു വിടുന്നത്. ഈ റേറ്റിംഗാണ് ചാനലുകളുടെ ജനപ്രിയത അളക്കാനുള്ള മാർഗ്ഗം

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP