Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രഹനാ ഫാത്തിമ വീട്ടിൽ തുണി ഉടുക്കാതെയാണ് നടക്കുന്നത്; പാരൻസ്, കുട്ടികൾ എന്നിവരുടെ മുന്നിൽ കൂടി അവർ തുണി ഉടുക്കാതെ നടക്കാറുണ്ട്; കുട്ടിക്ക് അവരുടെ അമ്മയുടേയോ വേറൊരാളുടേയോ നഗ്‌നത, നമുക്ക് തോന്നുന്നത് പോലെയുള്ള വീക്ഷണമാകാൻ വഴിയില്ല; നഗ്നത കണ്ട് ശീലമില്ലാത്തതുകൊണ്ടാണ് സദാചാരം തോന്നുന്നത്; രഹ്ന ഫാത്തിമയെ പിന്തുണച്ച് കുറിപ്പുമായി ശ്രീലക്ഷ്മി അറയ്ക്കൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: നഗ്‌ന ശരീരത്തിൽ മകളെ കൊണ്ട് ചിത്രം വരപ്പിച്ച രഹ്ന ഫാത്തിമയുടെ നടപടി വിവാദമായതിന് പിന്നാലെ രഹ്നയെ പിന്തുണച്ച് ശ്രീലക്ഷ്മി അറയ്ക്കലിന്റെ കുറിപ്പ്. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ ഇടപെട്ട് അറസ്റ്റ് നടപടികളുമായി പൊലീസ് മുന്നോട്ട് പോകുമ്പോഴാണ് രഹ്നയ്ക്ക ഐകൃദാർഢ്യവുമായി ശ്രീലക്ഷ്മി രംഗത്തെത്തിയിരിക്കുന്നത്. രഹ്ന വീട്ടിൽ നടക്കുന്നത് പോലും തുണി ഉടുക്കാതെയാണെന്ന് ശ്രീലക്ഷ്മി കുറിക്കുന്നു.

നഗ്‌നത എപ്പോളും കണ്ട് വളരുന്ന കുട്ടിക്ക് അവരുടെ അമ്മയുടേയോ വേറൊരാളുടേയോ നഗ്‌നത , നമുക്ക് തോന്നുന്നത് പോലെയുള്ള വീക്ഷണമാകാൻ വഴിയില്ലെന്നാണ് ശ്രീലക്ഷ്മി പറയുന്നത്. സ്വന്തം നഗ്‌നശരീരത്തിൽ കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിച്ച ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്കെതിരെ കേസെടുത്തിരുന്നു. ഐ ടി ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വീഡിയോ വിവാദമായതിന് പിന്നാലെയാണ് നടപടി.

കുറിപ്പിങ്ങനെ:-

രഹനാ ഫാത്തിമ യുടെ വീട്ടിൽ തുണി ഉടുക്കാതെ ആണ് അവർ നടക്കാറുള്ളത് എന്ന് അവർ തന്നെ പറഞ്ഞിട്ടുണ്ട്.പാരൻസ്, കുട്ടികൾ എന്നിവരുടെ മുന്നിൽ കൂടി അവർ തുണി ഉടുക്കാതെ നടക്കാറുണ്ട് എന്ന് കേട്ടപ്പോൾ എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. അങ്ങനെ ഒരു വീട്ടിൽ, നഗ്‌നത എപ്പോളും കണ്ട് വളരുന്ന കുട്ടിക്ക് അവരുടെ അമ്മയുടേയോ വേറൊരാളുടേയോ നഗ്‌നത , നമുക്ക് തോന്നുന്നത് പോലെയുള്ള വീക്ഷണമാകാൻ വഴിയില്ല. ആ ശരീരത്തിലാണ് കുട്ടി വരച്ചത്. അതുകാണുമ്പോൾ നഗ്‌നത കണ്ട് പ്രാക്ടീസ് ആകാത്തതുകൊണ്ടാകാം നമുക്ക് ഈ സദാചാരം തോന്നുന്നത്.

ആ കുട്ടിയുടെ അനുവാദമില്ലാതെ ചെയ്താൽ ഇത് വളരെ മോശമായി പോയി എന്ന് ഞാൻ പറയും. രഹനാ ഫാത്തിമ അങ്ങനെ ചെയ്യും എന്ന് ഞാൻ കരുതുന്നില്ലാ.(biased mentality of me)'ആ കുട്ടിക്ക് ചൂഷണമാണ് നടക്കുന്നത് എന്ന് തിരിച്ചറിയാൻ ആയില്ലല്ലോ'' എന്ന് പലരും പറയുന്നതും ഒരു ളമര േതന്നെയാണ്.

രണ്ട് പുരോഗമന സിങ്കങ്ങൾക്കുണ്ടായ മക്കൾ പുരോഗമന സിങ്കങ്ങൾ ഭാവിയിൽ ആയേക്കാം എന്ന് പറഞ്ഞ് ആ statement നെ എതിർക്കാമെങ്കിലും ഇവിടെ extsiing laws വെച്ച് അത് നിയമവിരുദ്ധം ആണെന്ന് തോന്നുന്നു.കാരണം child രക്ഷിതാക്കളുടെ  property അല്ല . ചൈൽഡ് സൈക്കോളജി എന്ന് പറയുമ്പോളും എല്ലാ കുട്ടികൾക്കും ഒരേ സൈക്കോളജി അല്ല എന്നുള്ളത് ഒരു ഫാക്ട് അല്ലേ?വ്യത്യസ്തമായ ചുറ്റുപാടിൽ നിന്ന് വരുന്ന കുട്ടികൾ വ്യത്യസ്ത സ്വഭാവങ്ങൾ കാണിക്കും.

രെഹ്നക്കും കുട്ടിക്കും ഒന്നും കുഴപ്പമില്ലാത്ത ഒരു കാര്യം ബാക്കി ഉള്ളവർക്ക് പ്രശ്‌നമാകുന്നത് അത് രഹന ഫാത്തിമ ആയതുകൊണ്ടാണ്.കാരണം പുള്ളിക്കാരിയുടെ അത്രയും ധൈര്യം ഇവിടെ വേറേ എത്രപെണ്ണുങ്ങൾക്കുണ്ട് എന്നത് സംശയം ആണ്. ആ കുട്ടികൾ ഭാവിയിൽ രഹ്നാഫാത്തിമയേക്കാൾ ചുണക്കുട്ടികൾ ആകും എന്ന് ഇപ്പോൾ എനിക്ക് തോന്നുന്നുണ്ട്. ഇത് എന്റെ ആഗ്രഹം കൂടിയാണ്?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP