തന്തമാരുടെ നഗ്നത വലിയൊരു പ്രശ്നമല്ലേ എന്നുകൂടി നവവിക്ടോറിയൻ സൈക്കോളജിസ്റ്റുകൾ പരിഗണിക്കണമെന്നപേക്ഷ; എന്തായാലും നിങ്ങൾ ഇങ്ങനെ നിൽക്കുന്നതു കൊണ്ട് ഹിന്ദുത്വവാദികൾ ഒരിഞ്ചുപോലും കിട്ടാതെ വിഷമിക്കും എന്നതാണ് ആകെയുള്ള രജതരേഖ; രഹ്ന ഫാത്തിമയുടെ ബോഡി ആർട്ടിനെതിരെ ഉയരുന്ന വിമർശനങ്ങളെ കുറിച്ച് ജെ ഡി എഴുതുന്നു
ജെ ഡി
രഹനാ ഫാത്തിമയെ വ്യക്തി എന്ന നിലയ്ക്ക് നിങ്ങൾക്ക് ഇഷ്ടമല്ലെങ്കിൽ ശരി, സഹിച്ചു, അത് പ്രതീക്ഷിതം മാത്രമാണെന്നു പോലും പറയും ഞാൻ. സമൂഹത്തെ തീരെ ബഹുമാനിക്കാൻ കൂട്ടാക്കാത്തവരോട് സാമൂഹ്യമുഖ്യധാരയിൽ സുഖമായിരുന്നുകൊണ്ട് ഇടയ്ക്കിടെ പുരോഗമനഃശബ്ദങ്ങൾ പുറപ്പെടുവിക്കുന്നവരിൽ അബോധത്തിൽ ഇഷ്ടക്കേടും ഭയവുംപ്രതീക്ഷിക്കേണ്ടതാണ്. പക്ഷേ ഇപ്പോൾ അവർക്കെതിരെ പോക്സോ കേസു ചുമത്തണമെന്നൊക്കെ ആക്രോശിക്കുന്നവർ വളരെ ഇടുങ്ങിയ മനഃസ്ഥിതിക്കാരും സ്വന്തം ചരിത്രത്തെ മറക്കുന്നവരുമാണ് (അതായത്, വാരിയംകുന്നത്ത് സിനിമയെ വിവാദമാക്കുന്ന വലതുപക്ഷക്കാരിൽ നിന്ന് വളരെ അകലെയല്ല എന്നർത്ഥം).
രഹനാ ഫാത്തിമയുടെ മേൽ പോക്സോ കുറ്റം ചുമത്തണമെങ്കിൽ അതിനെ റിട്രോസ്പെക്ടിവ് ഇഫക്ടോടുകൂടി ഈ നാട്ടിലെ പഴയകാല വലിയമ്മമാരുടെ മേൽ മുഴുവനും ചുമത്തിയേക്കൂ. അമ്മയുടെ നഗ്നമായ ഉടൽ കണ്ടാൽ കുട്ടികൾ കെട്ടുപോകുമെന്ന ഈ വിക്ടോറിയൻ സൈക്കോളജിപ്രകാരം നാം നവോത്ഥാനമെന്നു പറഞ്ഞ് ആഘോഷിക്കുന്ന കാലത്തെ നായകരെല്ലാം -- നാരായണഗുരു മുതൽ എല്ലാവരും -- കെട്ടുപോയവരായിരിക്കണം. അപ്പോൾ അതിനിടയാക്കിയ തള്ളകളെ വിടരുത്, മാപ്പാക്കരുത്. മാത്രമല്ല, കുഞ്ഞുന്നാള്ളിൽ മുത്തശ്ശിമാരുടെ നഗ്നമായ മാറിടങ്ങൾ പിടിച്ചുവലിച്ചും വയറ്റിൽ പൊത്തിക്കിടന്നും മറ്റും കളിച്ചതിന്റെ സ്മരണ ആത്മകഥയിലെഴുതിയ കെ പിഎസ് മേനോനെയും
നീ ഇളയമുത്തശ്ശിയും മുല പോയി പിടിച്ചുവലിക്ക്, അവളുടേത് എൻറേതിനെക്കാൾ വലുതാണ് എന്ന് ആ കുഞ്ഞിനെ ഉപദേശിച്ച വൃദ്ധയായ മാതാവിനെയും എല്ലാം കേസിൽ കുടുക്കാം, എന്താ, പൂർവകാലപ്രാബല്യം വച്ചുകൊണ്ടു മാത്രമെങ്കിലും. മുത്തശിയുടെ നഗ്നമായ മാറിടത്തിൽ പറ്റിച്ചേർന്നു കിടന്നതിനറെ സ്മരണ പങ്കുവച്ച മാധവിക്കുട്ടിയെ ഒട്ടും വിടരുത്.
അമ്മമാരുടെ നഗ്നശരീരങ്ങളെ വീട്ടിലും കുളക്കടവിലും ക്ഷേത്രങ്ങളിലും കണ്ടുപോയതുകൊണ്ട് ആ തലമുറയാകെ കെട്ടുപോയില്ലെന്നു മാത്രമല്ല, മൂടിക്കെട്ടി നടക്കുന്ന സ്ത്രീകളുടെ കുട്ടികൾ എല്ലാവരും സുചരിതരായി എന്നു പറയാനും നിവൃത്തിയില്ല.
(ഒന്നരയുടുത്ത് നേർത്ത ബ്ളൗസു മാത്രമിട്ട് ഈറനോടെ തൊഴുന്ന സ്ത്രീകളെ എന്റെ കുട്ടിക്കാലത്ത് ഞാൻ ധാരാളം കണ്ടിട്ടുണ്ട്. അന്നൊന്നും ഇന്നത്തെ മൂടിക്കെട്ടിനടക്കുന്ന പെണ്ണുങ്ങളുടെ ആൺസന്തതികൾ സഡവ്വസാധാരാണമായി നടത്തുന്ന തുറിച്ചുനോട്ടം ഇത്രയധികം കണ്ടിരുന്നില്ല)
മൂടിക്കെട്ടി നടക്കൽ സാർവ്വത്രികമായതിനു ശേഷം ഞാനടക്കമുള്ള പലരും ഈ പാതകം ചെയ്തിട്ടുണ്ട്. രണ്ടു കുഞ്ഞങ്ങൾക്ക് ഒൻപതു വർഷം അടുപ്പിച്ച് മുല കൊടുത്തിട്ടുള്ള അനുഭവത്തിൽ നിന്നാണ് പറയുന്നത്. കുട്ടികൾക്ക് എന്റെ ശരീരം സാധാരണ കാഴ്ച മാത്രമായിരുന്നു. മൂന്നര വയസ്സിൽ മുല കുടിച്ചിരുന്ന എന്റെ ഇളയമകൾ ഞാൻ സുഹൃത്തുക്കളോടൊത്ത് സംസാരിക്കുന്ന സമയത്തൊക്കെ ഓടിവന്ന മടിയിൽ ചാടിക്കയറിയിരുന്ന് മുല കുടിക്കുമായിരുന്നു. അവൾക്ക് പ്രത്യേക ഇഷ്ടമുള്ള കൂട്ടുകാരികൾക്ക് (Be M -- ബിന്ദൂ., ഓർക്കുന്നുണ്ടാവുമല്ലോ!) ഇതു നല്ല രുചിയാ, ഒന്നു രുചിച്ച് നോക്കുന്നോ എന്നുവരെ ഓഫർ മുന്നോട്ടുവച്ചിട്ടുണ്ട് -- അതും ഭയങ്കരകുറ്റമായിരിക്കുമല്ലോ.
അന്ന് എനിക്ക് സന്തോഷം തന്നിരുന്ന ഒരോയൊരു അനുഭവം അതായിരുന്നതുകൊണ്ട് നന്നായി ഫോട്ടോ എടുത്തിരുന്ന ഒരു കുടുംബാംഗത്തോട് മാറിൽ മുലകുടിച്ച് ചെറുചിരിയോടെ മയങ്ങുന്ന കുഞ്ഞിന്റെയും എന്റെയും കൂടി ഫോട്ടോ എടുത്തുതരുമോ എന്നു ചോദിച്ചപ്പോൾ (അന്ന് സെൽഫോണും ഇൻറർനെറ്റും ഒന്നും ഇല്ലായിരുന്നു) വേണ്ട, അത് വല്ല പോണോഗ്രഫി പ്രസിദ്ധീകരണത്തിലും എത്തും എന്നായിരുന്നു പ്രതികരണം. ഇതെന്നെ ശരിക്കും വിഷമിപ്പിച്ചു, കാരണം ജീവിതത്തിലെ ഏറ്റവും ആനന്ദകരമായ സമയമായിരുന്നു എനിക്കത്, ഒരു സ്ത്രീയ്ക്കു സാധിക്കുന്നത്. ആ കുറവ് സ്വയം വരുത്താത്ത രഹനയെ അഭിനന്ദിക്കാനേ എനിക്കു തോന്നുന്നുള്ളൂ. മാത്രമല്ല, വല്ല പോണോഗ്രാഫർക്കും ആ നിമിഷങ്ങളെ വ്യാഖ്യാനിക്കാൻ വിട്ടുകൊടുക്കാതെ അവർ അവയെ സ്വയം വ്യാഖ്യാനിച്ചു
പോണോഗ്രഫിയെ ഭയക്കാതെ, അതിന് അവസരം കൊടുക്കാതെ, രഹന ആ നിമിഷങ്ങളെ സ്വയം വ്യാഖ്യാനിച്ചുകൊണ്ട് പൊതുവിടത്തിൽ പങ്കുവച്ചതാണ് വലിയ കുറ്റമായിരിക്കുന്നത്. സ്വകാര്യമായി വച്ചാൽ, സൂക്ഷിച്ചുവച്ചാൽ, ഇത്തരം ചിത്രങ്ങൾ കുഴപ്പമുണ്ടാക്കില്ല എന്ന ധാരണ മുഴുവനേ തെറ്റാണ് -- കല്ല്യാണവിഡിയോ കടകൾ വധുക്കളുടെ ഇമേജുകൾ പോണോഗ്രഫിയാക്കി മാറ്റുന്ന കാലമാണ്.
അമ്മമാരും കുഞ്ഞുങ്ങളും തമ്മിലുള്ള ശാരീരികമായ അടുപ്പം തരുന്ന ആനന്ദം, അതു പകരുന്ന സുരക്ഷിതത്വം, ഇവയെയൊന്നും ലവലേശം മനസ്സിലാക്കാത്ത വിക്ടോറിയൻ-നവവരേണ്യബോധമാണ് നമ്മുടെ പല പുരോഗമനക്കാരികളുടെ പോലും ഉള്ളിൽ. എന്റെ രണ്ടു പെൺമക്കളും ഇന്ന് മുതിർന്നവരാണ്. അവർക്ക് ഇതുകൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടായോ എന്ന് അവർ പറയട്ടെ.
അമ്മയുടെ നഗ്നതയല്ല പ്രശ്നം, അത് പൊതുവിടത്തിൽ പ്രഖ്യാപിക്കുകയും പ്രദർശിപ്പിക്കുന്നതുമാണ് പ്രശ്നമെന്നു ചിലർ പറയുന്നു. അമ്മമാരുടെ നഗ്നതയെപ്പറ്റി എഴുതുന്നത് പ്രശ്നമല്ല, വരയ്ക്കുന്നതോ ഫോട്ടോ അല്ലെങ്കിൽ വിഡിയോ എടുക്കുന്നതോ ആണ് പ്രശ്നമത്രെ. ഈ വാദം അങ്ങേയറ്റം ദുർബലമാണ്. രഹനയുടെ കുട്ടികൾ കെട്ടുപോകുന്നതാണോ നിങ്ങളുടെ പ്രശ്നം (അങ്ങനെയാണ് ആദ്യം വാദിച്ചത്), അതോ നിങ്ങളുടെയൊക്കെ അബോധം ഇളകുന്നതോ? രഹനയുടെ ശരീരം കണ്ടതുകൊണ്ട് കുട്ടികൾ നശിക്കും എന്നതാണ് പ്രശ്നമെങ്കിൽ ആ ചിത്രങ്ങൾ പരസ്യമായാലും രഹസ്യമായാലും വ്യത്യാസമുണ്ടാകേണ്ടതില്ലല്ലോ.
എഴുത്തിലൂടെ മനക്കണ്ണിൽ തെളിയുന്ന ചിത്രത്തെക്കാൾ രൂക്ഷമായ ഫലം കണ്ണിനു കാണാവുന്ന ഫോട്ടോ അല്ലെങ്കിൽ വിഡിയോ ചെയ്യുമെന്ന അവകാശവാദം ഇനിയും തെളിയിക്കപ്പെടേണ്ടിയിരിക്കുന്നു. പാശ്ചാത്യരാജ്യങ്ങളിൽ മാത്രമല്ല, മലയാളികളുടെ സ്വപ്നഭൂമിയായ ലാറ്റിൻ അമേരിക്കയിലും ആഫ്രിക്കയിലും പല തെക്കുകിഴക്കേഷ്യൻ രാജ്യങ്ങളിലും സ്ത്രീകൾ വളരെ കുറച്ചു മാത്രം വസ്ത്രം ധരിക്കുന്ന പതിവുണ്ട് -- അവിടങ്ങളിലെ കുട്ടികൾ അമ്മമാരുടെ മാത്രമല്ല, അമ്മൂമ്മമാരുടെയും എല്ലാം മുലയും തുടയും വയറും എല്ലാം ഏറെക്കുറേ കണ്ടാണ് വളരുന്നത്. മൂടിക്കെട്ടിനടക്കുന്ന സ്ത്രീകളുള്ള നാട്ടിൽ കാണുന്ന മാനസികപ്രശ്നങ്ങളെക്കാൾ കൂടുതലോ വ്യത്യസ്തമായോ അവിടെ വല്ലതുമുണ്ടെന്ന് തെളിവൊന്നുമില്ല. അവിടങ്ങളിൽ അല്പമൊക്കെ സഞ്ചരിച്ച പരിചയത്തിന്റെ വെളിച്ചത്തിൽ ഇവിടുത്തെ വൃത്തികെട്ട തുറിച്ചുനോട്ടം മറ്റെങ്ങുമില്ല എന്നു പറയുകയും വേണം.
അവസാനമായി, കേരളത്തിൽ ആണുങ്ങൾ വസ്ത്രമില്ലാതെ വീട്ടിലിരിക്കുന്നത് സാധാരണമാണല്ലോ. മുലകൾ ഉന്തിയതും രോമം നിറഞ്ഞതുമായ അച്ഛന്റെ ശരീരത്തിൽ മക്കൾ പറ്റിപ്പിടിച്ചിരിക്കുന്ന ചിത്രങ്ങൾ എത്രയോ ഉണ്ട്, ഈ ഫേസ്ബുക്കിൽ തന്നെ. തന്തമാരുടെ നഗ്നത വലിയൊരു പ്രശ്നമല്ലേ എന്നുകൂടി നവവിക്ടോറിയൻ സൈക്കോളജിസ്റ്റുകൾ പരിഗണിക്കണമെന്നപേക്ഷ. എന്തായാലും നിങ്ങൾ ഇങ്ങനെ നിൽക്കുന്നതുകൊണ്ട്ഹിന്ദുത്വവാദികൾ ഒരിഞ്ചുപോലും കിട്ടാതെ വിഷമിക്കും എന്നതാണ് ആകെയുള്ള രജതരേഖ.
Stories you may Like
- പ്രഹേളിക പോലെ ജസ്റ്റിസ് ഫാത്തിമ ബീവിയുടെ ജീവിതം
- മരണാനന്തര ബഹുമതിയായി നേരത്തെ അർഹിച്ച പത്മഭൂഷണും
- പോക്സോ കേസിൽ രഹന ഫാത്തിമയ്ക്ക് എതിരെയുള്ള തുടർനടപടികൾ റദ്ദാക്കി
- ഫാത്തിമയ്ക്ക് കണ്ണീരോടെ യാത്രാമൊഴിയേകി ജന്മനാട്, മരണമൊഴി പിതാവിന് കുരുക്കാകും
- ഉമ്മയുടെ കബറിടത്തിലേക്ക് മണ്ണിടും മുന്നേ പരീക്ഷാ ഹാളിലേക്ക് നടന്ന് ഷബാ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്