Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡൊണാൾഡ് ട്രംപ് തെരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിടുമെന്ന് ബരാക് ഒബാമ

ഡൊണാൾഡ് ട്രംപ് തെരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിടുമെന്ന് ബരാക് ഒബാമ

പി.പി. ചെറിയാൻ

വാഷിങ്ടൺ: അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് കനത്ത പരാജയം നേരിടുമെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ.

അമേരിക്കയിലെ നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാനും രാജ്യത്തെ സാധാരണ നിലയിലേക്ക് എത്തിക്കാനും ജോ ബൈഡനെക്കാൾ മറ്റൊരാൾക്കും സാധിക്കില്ലെന്നും ഒബാമ പറഞ്ഞു.

'' നമ്മൾ കൃത്യമായി പ്രവർത്തിച്ചാൽ തീർച്ചയായും സഹായം ലഭിക്കുമെന്നതിന് ഉറപ്പ് പറയാൻ ഞാൻ ഇവിടെയുണ്ട്, കാരണം ഈ രാജ്യത്തെ സുഖപ്പെടുത്താനും സാധാരണ നിലയിലേക്ക് കൊണ്ടുവരാനും എന്റെ പ്രിയ സുഹൃത്ത് ജോ ബൈഡനെക്കാൾ മറ്റൊരാൾക്ക് കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല,'' ഒബാമ പറഞ്ഞു.

അമേരിക്കയിലെ കുത്തഴിഞ്ഞ ഭരണത്തിനെതിരെ യുവതലമുറയ്ക്കിടയിൽ വലിയൊരു ഉണർവ്വാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും അത് ഉണ്ടാക്കുന്ന ശുഭാപ്തി വിശ്വാസം വളരെ വലുതാണെന്നും ബരാക് ഒബാമ പറഞ്ഞു.

''എന്നെ ശുഭാപ്തിവിശ്വാസിയാക്കുന്നത്, രാജ്യമെമ്പാടും, പ്രത്യേകിച്ച് ചെറുപ്പക്കാർക്കിടയിൽ ഒരു വലിയ ഉണർവ്വ് നടക്കുന്നുണ്ട് എന്നതാണ്'', അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ മാറ്റം അമേരിക്കയിൽ ആവശ്യമാണെന്ന് ബൈഡനും അഭിപ്രായപ്പെട്ടു. ലോക നേതാക്കൾക്ക് ട്രംപിനോട് അതൃപ്തിയുള്ളതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP