Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വിടരും മുൻപേ കൊഴിഞ്ഞ് ആം ആദ്മി കേരള ഘടകം; ഒരു വിഭാഗം നേതാക്കൾ ആപ്പ് വിട്ട് കൂട് മാറിയതോടെ പാർട്ടിയുടെ കേരളഘടകത്തിന്റെ അടിത്തറയൂരി; യോഗേന്ദ്ര യാദവിന്റെ സ്വരാജ് ഇന്ത്യയിലേക്ക് ഒരുവിഭാഗം ചേക്കേറിയതോടെ പുറത്ത് പോയവരെ തള്ളി പാർട്ടിയുടെ ആക്ടിങ് കൺവീനർ; എക്‌സിക്യൂട്ടിവ കമ്മിറ്റിയിലെ 17പേരും 700 അംഗങ്ങളും പാർട്ടി വിട്ടെന്ന് വാദം; സി.ആർ നീലകണ്ഠനും റബ്ബർ സ്റ്റാമ്പായി

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ആം ആദ്മി പാർട്ടി കേരള ഘടകത്തിന്റെ ഒരു വിഭാഗം നേതാക്കൾ കൂടുമാറ്റത്തിന് ഒരുങ്ങുന്നു. യോഗേന്ദ്ര യാദവ് നയിക്കുന്ന 'സ്വരാജ് ഇന്ത്യ' പാർട്ടിയിൽ ചേർന്നതോടെയാണ് പുതിയ പ്രതിസന്ധി പാർട്ടിയിൽ ഉടലെടുത്തിരിക്കുന്നത്. സംസ്ഥാന കോ-ഓർഡിനേറ്റർ ഗ്ലാവിയസ് ടി. അലക്‌സാണ്ടർ, കോ-കൺവീനർ തോമസ് കോട്ടൂരാൻ എന്നിവരുടെ നേതൃത്വത്തിൽ എക്‌സിക്യുട്ടീവ് കമ്മിറ്റിയിലെ 19 പേരാണ് ആം ആദ്മി വിട്ട് സ്വരാജ് ഇന്ത്യയിൽ ചേർന്നത്.

ഇവരുടെ കൂടെ എഴുന്നൂറോളം പ്രധാന പ്രവർത്തകരും പാർട്ടി വിട്ടു.എന്നാൽ, ആം ആദ്മി പാർട്ടിക്ക് സംസ്ഥാനത്ത് അംഗീകൃത കമ്മിറ്റിയില്ലെന്ന് ആക്ടിങ് കൺവീനർ പി.ടി. തൗഫീൽ പ്രതികരിക്കുന്നത്. സ്വയം പ്രഖ്യാപിത കമ്മിറ്റി അംഗങ്ങളാണ് പാർട്ടിയിൽ നിന്ന പോയതെന്ന് തൗഫീൽ തുറന്നടിച്ചതോടെ ആം ആദ്മിയിലെ ഭിന്നത പുകമറ നീക്കി പുറത്തുവന്നു കഴിഞ്ഞു. ഇവരെ ഭാരവാഹികളായി കേന്ദ്ര നേതൃത്വം അംഗീകരിച്ചിട്ടില്ല.

സി.ആർ. നീലകണ്ഠനെ കൺവീനർ സ്ഥാനത്തുനിന്ന് നീക്കിയ ശേഷം സംസ്ഥാനത്തെ കാര്യങ്ങൾ നോക്കാൻ, തന്നെയാണ് കേന്ദ്ര നേതൃത്വം ചുമതലപ്പെടുത്തിയിരിക്കുന്നത്. പാർട്ടി മെമ്പർഷിപ്പ് കാമ്പയിനുമായി മുന്നോട്ടു പോവുകയാണ്. മെമ്പർഷിപ്പ് പ്രവർത്തനങ്ങൾ തീർന്നാൽ പുതിയ നേതൃത്വം പാർട്ടിക്ക് വരും എന്നും തൗഫീൽ പ്രതികരിക്കുന്നത്.

സംസ്ഥാനത്തെ പാർട്ടിയുടെ ചുമതലക്കാരനായിരുന്ന സോമനാഥ് ഭാരതി, പ്രവർത്തനങ്ങൾ ഏറ്റെടുക്കാതിരിക്കുകയും ഡൽഹി തിരഞ്ഞെടുപ്പിന്റെ പേരുപറഞ്ഞ് സംസ്ഥാനത്തേക്ക് വരാതിരിക്കുകയും ചെയ്ത സാഹചര്യത്തിൽ, പ്രവർത്തകർ ചേർന്ന് ജനാധിപത്യ രീതിയിലാണ് തങ്ങളെ തിരഞ്ഞെടുത്തതെന്ന് ഗ്ലാവിയസ് ടി. അലക്‌സാണ്ടർക്കൊപ്പം പാർട്ടി വിട്ടവർ പറയുന്നു.ആം ആദ്മി പാർട്ടി നേതൃത്വം കേരള ഘടകത്തെ ശ്രദ്ധിക്കാതിരിക്കുകയും ബദൽ രാഷ്ട്രീയ പ്രവർത്തനങ്ങൾ കേരളത്തിൽ നിലയ്ക്കുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ പാർട്ടിയെക്കുറിച്ച് ആലോചിച്ചതെന്നാണ് അവർ പറയുന്നത്.

അതേസമയം, ആം ആദ്മിയുടെ ആക്ടിങ് കൺവീനർ സ്ഥാനത്തുനിന്ന് തന്നെ ഒഴിവാക്കണമെന്നും പുതിയ നേതൃത്വത്തെ പാർട്ടിയുടെ ചുമതലകൾ ഏല്പിക്കണമെന്നും കാട്ടി നേതൃത്വത്തിന് കത്ത് നൽകിയിട്ടുണ്ടെന്നും തൗഫീൽ വ്യക്തമാക്കുന്നത്. മിസ്ഡ് കോളിലൂടെ മെമ്പർഷിപ്പിന് അപേക്ഷ നൽകിയിരിക്കുന്നവരെ തിരിച്ചുവിളിച്ച് അംഗത്വം നൽകുന്ന പ്രക്രിയയാണ് ഇപ്പോൾ പാർട്ടിയിൽ നടക്കുന്നത്. അത് തീരുന്ന മുറയ്ക്ക് പാർട്ടി നേതൃത്വം പുതിയ ഭാരവാഹികളെ കണ്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP