Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശവശരീരങ്ങൾ ഒരുമിച്ച് കുത്തിനിറച്ച് കണ്ടെയനറുകളിലാക്കി എവിടെയെങ്കിലും കൊണ്ടുപോയി കത്തിച്ചു കളയും; ചികിത്സ ലഭിക്കുന്നവരുടെ അടുത്ത് കറുത്ത ബിൻ ബാഗിൽ പൊതിഞ്ഞ മൃതദേഹങ്ങൾ; ഭാഗ്യം ഉള്ളവർക്ക് മാത്രം ജീവിതത്തിലേക്ക് മടങ്ങാം; 52,000 പേരുടെ ജീവൻ നഷ്ടമായ ബ്രസീലിൽ എല്ലാം തോന്നിയതു പോലെ; കൊറോണയുടെ ഏറ്റവും ഭീതിദ മുഖം ഇതാ ഇവിടെയാണ്

ശവശരീരങ്ങൾ ഒരുമിച്ച് കുത്തിനിറച്ച് കണ്ടെയനറുകളിലാക്കി എവിടെയെങ്കിലും കൊണ്ടുപോയി കത്തിച്ചു കളയും; ചികിത്സ ലഭിക്കുന്നവരുടെ അടുത്ത് കറുത്ത ബിൻ ബാഗിൽ പൊതിഞ്ഞ മൃതദേഹങ്ങൾ; ഭാഗ്യം ഉള്ളവർക്ക് മാത്രം ജീവിതത്തിലേക്ക് മടങ്ങാം; 52,000 പേരുടെ ജീവൻ നഷ്ടമായ ബ്രസീലിൽ എല്ലാം തോന്നിയതു പോലെ; കൊറോണയുടെ ഏറ്റവും ഭീതിദ മുഖം ഇതാ ഇവിടെയാണ്

മറുനാടൻ ഡെസ്‌ക്‌

സാവോപോളോ: ചികിത്സതേടിയെത്തുന്നവർ തൊട്ടടുത്ത് കാണുന്നത് മൃതദേഹങ്ങളായാൽ എന്തായിരിക്കും അവരുടെ മനോനില? അപ്പോൾ മണിക്കൂറുകളോളം മൃതദേഹങ്ങൾക്കരികെ കിടക്കേണ്ടിവന്നാലോ? ബ്രസീലിന്റെ തലസ്ഥാനമായ റിയോ ഡി ജനേരിയോയിൽ നിന്നുള്ള ദൃശ്യമാണിത്. ഒരുപക്ഷെ കൊറോണ എന്ന മഹാമാരിയുടെ ഏറ്റവും ഭീതിജനകമായ മുഖമാണ് ബ്രസീലിൽ എവിടെയും കാണാൻ കഴിയുന്നത്. റിയോ നഴ്സസ് യൂണിയൻ പ്രസിദ്ധീകരിച്ച ഫോട്ടോയിൽ, ഒരു രോഗിക്കും ഒരു മൃതദേഹത്തിനും ഇടയിലുള്ളത് ഒരു കർട്ടൻ മാത്രം. രോഗിയുടെ കൈയെത്താവുന്ന ദൂരത്ത് മറ്റൊരു മൃതദേഹവും.

മറ്റൊരു ചിത്രത്തിൽ കാണാൻ കഴിയുന്നത് ഏകദേശം 75 മൃതദേഹങ്ങൾ വരെ കയറ്റാൻ കഴിയുന്ന മൂന്ന് കണ്ടെയ്നറുകൾ ഒരു ആശുപത്രിക്ക് മുന്നിൽ കിടക്കുന്നതാണ്. 1.1 ദശലക്ഷത്തിലധികം രോഗികളുള്ള, 52,000 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട ബ്രസീലിന്റെ വർത്തമാനകാല യാഥാർത്ഥ്യം പ്രതിഫലിക്കുന്ന ചിത്രങ്ങളാണിവ.209 ദശലക്ഷം ജനസംഖ്യയുള്ള ഈ ലാറ്റിൻ അമേരിക്കൻ രജ്യത്ത് ആവശ്യത്തിന് പരിശോധനാ സംവിധാനങ്ങൾ ഇല്ലെന്നതാണ് യാഥാർത്ഥ്യം. പരിശോധനകളുടെ എണ്ണം വർദ്ധിപ്പിച്ചാൽ രോഗബാധിതരുടെ എണ്ണം ഇനിയും വർദ്ധിക്കാനാണ് സാധ്യത.

തീവ്ര വലതുപക്ഷക്കാരനായ ബ്രസീലിയൻ പ്രസിഡണ്ട് ജയർ ബോൽസോനരോ നേരത്തേ ഈ മഹാവ്യാധിയെ ഫ്ളൂവുമായി താരതമ്യം ചെയ്തിരുന്നു. മാത്രമല്ല, ഫേസ് മാസ്‌ക് ധരിക്കുക, സോഷ്യൽ ഡിസ്റ്റൻസിങ്, ലോക്ക്ഡൗൺ തുടങ്ങിയ പ്രതിരോധ നടപടികളെ എതിർക്കുകയും ചെയ്തിരുന്നു. രോഗമുണ്ടാക്കുന്ന ആഘാതത്തേക്കാൾ വലുതായിരിക്കും ലോക്ക്ഡൗൺ മൂലമുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി വരുത്തിവയ്ക്കുന്ന ആഘാതം എന്ന വാദഗതിക്കാരനായിരുന്നു അദ്ദേഹം.

കൊറോണാ നിയന്ത്രണ നടപടികൾക്കെതിരെ സംസാരിക്കുക മാത്രമല്ല, മാസ്‌ക് ധരിക്കാതെ പ്രകടനങ്ങളും റാലികളും നയിക്കുകയും ചെയ്തു പ്രസിഡണ്ട്. തന്റെ അനുയായികളുമായി ഹസ്തദാനം ചെയ്യുകയും കൊച്ചുകുട്ടികളെ എടുക്കുകയും ഒക്കെ ചെയ്തുകൊണ്ടായിരുന്നു മിക്ക പ്രകടനങ്ങളിലും അദ്ദേഹം പങ്കെടുത്തിരുന്നത്. അമേരിക്കൻ പ്രസിഡണ്ട് ഡോണാൾഡ് ട്രംപിനെ പോലെ ഹൈഡ്രോക്സിക്ലോറോക്വിൻ ആരാധകനായ അദ്ദേഹത്തിന്റെ മന്ത്രിസഭയിൽ നിന്നും മൂന്ന് ആരോഗ്യമന്ത്രിമാരാണ് ഈ കൊറോണക്കാലത്ത് പിരിഞ്ഞുപോയത്.

കഴിഞ്ഞ വാരാന്ത്യത്തിൽ കൊറോണ വൈറസ് വാക്സിന്റെ മനുഷ്യരിലുള്ള ക്ലിനിക്കൽ പരീക്ഷണം ബ്രസീലിൽ ആരംഭിച്ചു റിയോ ഡീ ജെനേറിയോയിൽ 1000 വോളന്റിയർമാരിലും സാവോ പോളോയിൽ 2000 വോളന്റിയർമാരിലുമായിരിക്കും പരീക്ഷണം നടത്തുക. ആസ്ട്ര സെനെകയുടെ സഹായത്തോടെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ചെടുത്ത വാക്സിൻ മനുഷ്യരിൽ ക്ലിനിക്കൽ പരീക്ഷണം നടത്താൻ ബ്രസീലിന്റെ ഹെൽത്ത് റെഗുലേറ്റർ അനുവാദം നൽകിയിട്ടുണ്ടായിരുന്നു. ബ്രിട്ടന് പുറത്തുകൊറോണാ വാക്സിനിൽ ഓക്സ്ഫോർഡ് യൂണീവേഴ്സിറ്റി പരീക്ഷണം നടത്തുന്ന ഏക രാജ്യമാണ് ബ്രസീൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP