Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഷംന കാസിമിൽ നിന്നും തട്ടിപ്പുകാർ ലക്ഷ്യമിട്ടത് പത്ത് ലക്ഷം രൂപ; പണം ആവശ്യപ്പെട്ടത് ദുബായിലെ ബിസിനസ് ആവശ്യത്തിന് എന്ന പേരിൽ; ഷംനയെ പ്രതി റഫീഖ് വിളിച്ചത് അൻവർ എന്ന പേരിൽ; കുടുംബം വഴി വന്ന വിവാഹാലോചന ആയതിനാൽ ആദ്യം സംശയിച്ചില്ല; വീട്ടുകാരെ ധരിപ്പിച്ചത് പാണക്കാട് തങ്ങൾ കുടുംബത്തിൽ നിന്നുള്ള ആലോചനയെന്ന്; ദുബായിൽ സ്വർണ്ണക്കടയുണ്ടെന്ന് പറഞ്ഞു; വീഡിയോ കോൾ വിളിക്കാൻ പ്രതി ഫോൺ സ്വിച്ച് ഓഫ് ആക്കിയെന്ന് ഷംന; ബ്ലാക്മെയിൽ തട്ടിപ്പുകാർ കാഴ്‌ച്ചവെച്ചത് സിനിമയെ വെല്ലും അഭിനയം

ഷംന കാസിമിൽ നിന്നും തട്ടിപ്പുകാർ ലക്ഷ്യമിട്ടത് പത്ത് ലക്ഷം രൂപ; പണം ആവശ്യപ്പെട്ടത് ദുബായിലെ ബിസിനസ് ആവശ്യത്തിന് എന്ന പേരിൽ; ഷംനയെ പ്രതി റഫീഖ് വിളിച്ചത് അൻവർ എന്ന പേരിൽ; കുടുംബം വഴി വന്ന വിവാഹാലോചന ആയതിനാൽ ആദ്യം സംശയിച്ചില്ല; വീട്ടുകാരെ ധരിപ്പിച്ചത് പാണക്കാട് തങ്ങൾ കുടുംബത്തിൽ നിന്നുള്ള ആലോചനയെന്ന്; ദുബായിൽ സ്വർണ്ണക്കടയുണ്ടെന്ന് പറഞ്ഞു; വീഡിയോ കോൾ വിളിക്കാൻ പ്രതി ഫോൺ സ്വിച്ച് ഓഫ് ആക്കിയെന്ന് ഷംന; ബ്ലാക്മെയിൽ തട്ടിപ്പുകാർ കാഴ്‌ച്ചവെച്ചത് സിനിമയെ വെല്ലും അഭിനയം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടി ഷംന കാസിമിന് വിവാഹം ആലോചിച്ചു എത്തി പണം തട്ടിയെടുക്കാൻ ലക്ഷ്യമിട്ട സംഘം പലരെയും കെണിയിലാക്കിയത് അവരെ കുറിച്ച് അറിഞ്ഞു വെച്ച ശേഷമാണ്. വൻ തട്ടിപ്പു സംഘം തന്നെ സെലബ്രിറ്റികളെ ബ്ലാക്‌മെയിൽ ചെയ്തു പണം തട്ടാൻ ലക്ഷ്യമിടുന്നതായാണ് ലഭിക്കുന്ന വിവരം. ഷംനയെയും കുടുംബത്തെയും ഇവർ സമീപിച്ചത് സിനിമയെ വെല്ലുന്ന തിരക്കഥയുമായിട്ടായിരുന്നു. കാസർകോട്ടെ ടിക്ക് ടോക്ക് താരത്തിന്റെ ചിത്രവും ഇതിനായി ഉപയോഗിച്ചു. നടിയിൽ നിന്ന് പ്രതികൾ 10 ലക്ഷം രൂപയാണ് പ്രതികൾ ലക്ഷ്യമിട്ടത് എന്നാണ് ലഭിക്കുന്ന വിവരം. ദുബായിലെ ബിസിനസ് അത്യാവശത്തിന് പണം ആവശ്യപ്പെടാൻ ആയിരുന്നു പദ്ധതി. പ്രതി ഷംനയെ വിളിച്ചത് അൻവർ എന്ന പേരിലായിരുന്നു. പൊലീസ് അറസ്റ്റ് ചെയ്ത റഫീഖ് ആണ് അൻവർ ആയി അഭിനയിച്ചത്. ഇയാൾ രണ്ട് കുട്ടികളുടെ അച്ഛൻ ആണെന്നാണ് പൊലീസ് പറയുന്നത്.

മാന്യത നടിച്ചാണ് തട്ടിപ്പുകാർ ഇടപെട്ടതെന്ന് ഷംന പ്രതികരിക്കുന്നത്. കുടുംബം വഴി വന്ന വിവാഹാലോചന ആയതിനാൽ ആദ്യം സംശയിച്ചില്ല. എന്നാൽ പെട്ടെന്ന് പണം ആവശ്യപ്പെട്ടപ്പോൾ സംശയം തോന്നിയെന്നും ഷംന വിശദീകരിക്കുന്നു. ദുബായിൽ സ്വർണ്ണക്കടയുണ്ടെന്ന് പ്രതികൾ പറഞ്ഞു. വീഡിയോ കോൾ വിളിക്കാൻ ഷംന ആവശ്യപ്പെട്ടതോടെ പ്രതി ഫോൺ സ്വിച്ച് ഓഫ് ആക്കി. പിന്നീടാണ് ഭീഷണി തുടങ്ങിയതെന്നും ഷംന പറഞ്ഞു.

തൃശൂരിൽനിന്നു വന്ന വിവാഹാലോചനയിൽ താൽപര്യം പ്രകടിപ്പിച്ചപ്പോൾ ഇവർ പിതാവുമായും സഹോദരനുമായും ബന്ധപ്പെട്ടിരുന്നു. ഒന്നു രണ്ടു തവണ വരനായി എത്തിയ ആളോട് ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നു. ഈ സമയംകൊണ്ട് വീട്ടുകാരുമായി ഇവർ അടുപ്പമുണ്ടാക്കി. പാണക്കാട് തങ്ങളുടെ കുടുംബത്തിൽ നിന്നുള്ള വിവാഹാലോചന ആണെന്നാണ് വീട്ടുകാരെ ആദ്യം ധരിപ്പിച്ചത്. വരന്റെ നിരവധി ഫോട്ടോകളും ഷംനയ്ക്ക് കൈമാറിയിരുന്നതായി ഷംനയുടെ അമ്മ റൗലബി പറഞ്ഞു.

സുമുഖനായ ഒരു ടിക്ടോക് താരത്തിന്റെ ഫോട്ടോകളാണ് കൈമാറിയിരുന്നത്. വമ്പൻ മാളികകളും നിരവധി വാഹനങ്ങളും സ്വന്തമായുള്ള കോഴിക്കോട് സ്വദേശിയായ ബിസിനസുകാരനാണ് പയ്യനെന്നും ഇവർ വിശ്വസിപ്പിച്ചു. വരന്റെ വാപ്പയാണെന്നും ഉമ്മയാണെന്നും സഹോദരിയാണെന്നും വിശ്വസിപ്പിച്ച് പലരും ദിവസേന വീട്ടുകാരെയും ഷംനയെയും വിളിക്കാറുണ്ടായിരുന്നു. കഴിഞ്ഞ മൂന്നാം തിയതി വരൻ നേരിട്ട് എറണാകുളത്തെ വീട്ടിലെത്തി ഷംനയെ കാണുമെന്ന് അറിയിച്ചു. എന്നാൽ അന്ന് രാവിലെ ഒരു ബന്ധു മരിച്ചതിനാൽ എത്താൻ കഴിയില്ലെന്ന് അറിയിച്ചു. പകരം ബന്ധുക്കൾ വരുമെന്ന് പറഞ്ഞു.

വൈകിട്ട് ബന്ധുക്കൾ എന്ന് പറഞ്ഞെത്തിയവരോട് വരൻ വീഡിയോ കോളിൽ വരണമെന്ന് ഷംന ആവശ്യപ്പെട്ടു. എന്നാൽ ഇതിന് തയ്യാറാകാതിരുന്നതോടെ വീട്ടുകാർക്ക് സംശയമായി. അമ്മ റൗലബി ദേഷ്യപ്പെട്ട് സംസാരിച്ചതോടെ തട്ടിപ്പ് സംഘം സ്ഥലം വിട്ടു. അതിന് ശേഷമാണ് ഷംന കാസിമിനെ വിളിച്ച് സംഘത്തിലെ ഒരാൾ പണം ആവശ്യപ്പെട്ടത്. പണം തന്നില്ലെങ്കിൽ ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പും നൽകി. തുടർന്നാണ് ഷംനയുടെ മാതാവ് റൗലബി പൊലീസിൽ പരാതി നൽകിയത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ പാണക്കാട് തങ്ങളുടെ കുടുംബത്തിൽ ഇങ്ങനെ ഒരാൾ ഇല്ലെന്ന് ബോധ്യമായി. പടത്തിൽ കണ്ട ടിക് ടോക് താരത്തെയും അവസാനം കണ്ടെത്തി. പക്ഷേ അയാൾ ഈ കഥയൊന്നും അറിഞ്ഞിരുന്നില്ല. വീട്ടുകാർക്ക് എന്ത് സഹായവും ചെയ്ത് നൽകാമെന്ന് ടിക് ടോക് താരം ഉറപ്പു നൽകിയിട്ടുണ്ടെന്നും റൗലബി പറഞ്ഞു.

വീട്ടുകാരോട് വിവരം പറഞ്ഞതിനെത്തുടർന്നാണ് പൊലീസിൽ വിവരം അറിയിക്കുന്നത്. ഇതിനിടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ വിവാഹാലോചനയുമായി എത്തിയവർ തന്റെ വീടിന്റെയും പരിസരത്തിന്റെയും ചിത്രം മൊബൈൽ ഫോണിൽ പകർത്തിയത് കണ്ടെത്തി. ഇതോടെ അമ്മ തന്നെയാണ് പരാതി നൽകിയതെന്നും ഷംന കാസിം പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP