Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള തീയതി ജൂലൈ 31വരെ നീട്ടി; ആധാർ പാൻ ബന്ധിപ്പിക്കൽ സമയപരിധി അടുത്ത മാർച്ച് 31വരെയും

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള തീയതി ജൂലൈ 31വരെ നീട്ടി; ആധാർ പാൻ ബന്ധിപ്പിക്കൽ സമയപരിധി അടുത്ത മാർച്ച് 31വരെയും

സ്വന്തം ലേഖകൻ

ന്യൂഡൽഹി: 2018-19ലെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള തീയതി ജൂലൈ 31വരെ നീട്ടി. ആധാർ പാൻ ബന്ധിപ്പിക്കൽ സമയപരിധി അടുത്ത മാർച്ച് 31വരെയും നീട്ടിയതായി കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (സിബിഡിറ്റി) വ്യക്തമാക്കി. എൽഐസി, പിപിഎഫ്, മെഡി ക്ലെയിം എന്നിവയുൾപ്പെടെ ഇളവുകൾ ലഭ്യമാകുന്ന നിക്ഷേപങ്ങൾ നടത്താനുള്ള സമയപരിധിയും ജൂലൈ 31വരെ നീട്ടിയിട്ടുണ്ട്. ഈ സമയപപരിധിക്കുള്ളിൽ നടത്തുന്ന നിക്ഷേപങ്ങൾക്ക് 201920 സാമ്പത്തിക വർഷത്തെ റിട്ടേണിൽ നികുതിയിളവ് വാങ്ങാം. മറ്റു മാറ്റങ്ങൾ:

  •  201920 സാമ്പത്തിക വർഷത്തെ റിട്ടേൺ ഫയൽ ചെയ്യാൻ സമയപരിധി നവംബർ 30. നികുതി ഓഡിറ്റ് റിപ്പോർട്ട് നൽകേണ്ടത് ഒക്ടോബർ 30നകം.
  •  നികുതി ബാധ്യത 1 ലക്ഷം രൂപ വരെയെന്നു സ്വയം കണക്കാക്കുന്നവർ നവംബർ 30നകം നികുതി അടച്ചാൽ മതി. 1 ലക്ഷത്തിൽ കൂടുതലാണ് നികുതിയെങ്കിൽ സമയപരിധിയിൽ ഈ ഇളവില്ല.
  • മൂലധന ആദായത്തിൽ നിന്ന് നികുതി ഇളവ് ഉദ്ദേശിച്ചുള്ള നിക്ഷേപം, നിർമ്മാണം, വാങ്ങൽ എന്നിവയ്ക്ക് സെപ്റ്റംബർ 30വരെ സമയം.
  • കഴിഞ്ഞ മാർച്ച് 31നകം പ്രത്യേക സാമ്പത്തിക മേഖലയിൽ അനുമതി ലഭിച്ച യൂണിറ്റുകൾക്ക് നികുതിയിളവു ലഭിക്കാൻ സമയപരിധി സെപ്റ്റംബർ 30വരെ. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP