Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പെട്രോൾ വിലവർദ്ധനവിനെതിരെ പ്രതിഷേധിക്കാൻ കേരള കോൺഗ്രസ് സ്‌കറിയ വിഭാഗം പ്രവർത്തകർ സെക്രട്ടറിയേറ്റിന് മുന്നിലെത്തിയത് ഒരു ഒട്ടകത്തെയും സംഘടിപ്പിച്ചു; കേന്ദ്ര വിരുദ്ധ മുദ്രവാക്യങ്ങളുമായി മുന്നോട്ടു നീങ്ങുന്നതിനിടെ ഒട്ടകത്തെ കൊണ്ട് കാറും വലിപ്പിച്ചു; പ്രതിഷേധം ക്യാമറയിൽ പകർത്തിയ പൊലീസ് മൃഗസംരക്ഷണ നിയമപ്രകാരം കേസെടുത്തു; ലൈസൻസ് ഉള്ള ഒട്ടകത്തെയാണ് കൊണ്ടു വന്നതെന്നു സമരക്കാർ; ആവേശ കുമാരന്മാർ പിടിച്ച ഒരു പൊല്ലാപ്പിന്റെ കഥ

പെട്രോൾ വിലവർദ്ധനവിനെതിരെ പ്രതിഷേധിക്കാൻ കേരള കോൺഗ്രസ് സ്‌കറിയ വിഭാഗം പ്രവർത്തകർ സെക്രട്ടറിയേറ്റിന് മുന്നിലെത്തിയത് ഒരു ഒട്ടകത്തെയും സംഘടിപ്പിച്ചു; കേന്ദ്ര വിരുദ്ധ മുദ്രവാക്യങ്ങളുമായി മുന്നോട്ടു നീങ്ങുന്നതിനിടെ ഒട്ടകത്തെ കൊണ്ട് കാറും വലിപ്പിച്ചു; പ്രതിഷേധം ക്യാമറയിൽ പകർത്തിയ പൊലീസ് മൃഗസംരക്ഷണ നിയമപ്രകാരം കേസെടുത്തു; ലൈസൻസ് ഉള്ള ഒട്ടകത്തെയാണ് കൊണ്ടു വന്നതെന്നു സമരക്കാർ; ആവേശ കുമാരന്മാർ പിടിച്ച ഒരു പൊല്ലാപ്പിന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇന്ധന വിലവർദ്ധനവിനെതിരെ സമരം ചെയ്യുന്നത് ഒരു പതിവു പരിപാടിയാണ്. എന്നാൽ, കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയപാർട്ടികളൊന്നും ഇതിപ്പോൾ വേണ്ടത്ര ഗൗനിക്കാറില്ല. ഈ സാഹചര്യത്തിലാണ് എണ്ണവില വർദ്ധനവിനെതിരെ സമരം സംഘടിപ്പിക്കാൻ കേരളാ കോൺഗ്രസ് സ്‌കറിയാ വിഭാഗക്കാർ തീരുമാനിച്ചത്. അടുത്തു വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലൊക്കെ പിടിച്ചു നിൽക്കണ്ടേ. അതായിരുന്നു ലക്ഷ്യം. അതുകൊണ്ട് തന്നെ സംഗതി അൽപ്പം കളറായിക്കൊള്ളട്ടെ എന്നു കരുതി ഒരു ഒട്ടകത്തെയും സംഘടിപ്പിച്ചു കൊണ്ടായിരുന്നു സമരക്കാർ എത്തിയത്.

സെക്രട്ടറിയേറ്റിന് മുന്നിലുള്ള ഏജീസ് ഓഫീസിലേക്കായിരുന്നു പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. എന്തായാലും സമരം പുലിവാലായെന്ന് പഞ്ഞാൽ മതിയല്ലോ. പ്രതിഷേധം നടത്തിയവർക്കെതിരെ മൃഗസംരക്ഷണ നിയമപ്രകാരം കന്റോൺമെന്റ് പൊലീസ് കേസെടുക്കുകായിരുന്നു. ഒട്ടക ഉടമയ്ക്കും സമരത്തിൽ പങ്കെടുത്ത പത്തോളം പേർക്കുമെതിരെയാണ് കേസ്. കേരള കോൺഗ്രസ് (സ്‌കറിയ വിഭാഗം) ജില്ലാ കമ്മിറ്റിയാണ് പൊല്ലാപ്പിലായത്. പൊലീസിന് പിന്നാലെ വനം വകുപ്പും കേസെടുത്താൽ പ്രതിഷേധക്കാർ കോടതി കയറിയിറങ്ങേണ്ടി വരും. മൃഗത്തിന് എതിരെയുള്ള ക്രൂരത വകുപ്പ് ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.

എന്നാൽ പൂവാർ സ്വദേശിയുടെ ലൈസൻസ് ഉള്ള ഒട്ടകത്തെയാണ് കൊണ്ടു വന്നതെന്നു സമരക്കാർ അറിയിച്ചു. ലൈസൻസ് ഉള്ളതു കൊണ്ടാണ് ഒട്ടകവുമായി എത്തിയതെന്നാണ് ഇവർ പറഞ്ഞത്. എന്നാൽ, ഒട്ടകത്തെ കൊണ്ട് കാറ് വലിപ്പിച്ചതാണ് പ്രശ്‌നമായത് എന്നാണ് അറിയുന്നത്. അതേസമയം ബീച്ചിലും മറ്റു സവാരിക്കായി അടക്കം ഒട്ടകത്തെ ഉപയോഗിക്കാറുണ്ട്. അപ്പോഴില്ലാത്ത പ്രശ്‌നം എന്താണ് ഇപ്പോഴെന്നാണ് സമരക്കാരുടെ ചോദ്യം.

ജില്ലാ പ്രസിഡന്റ് ആർ.സതീഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. എ.എച്ച്. ഹാഫിസ് , കവടിയാർ ധർമൻ , തമ്പാനൂർ രാജീവ് എന്നിവർ പ്രസംഗിച്ചു. വട്ടിയൂർക്കാവ് വിനോദ് , കോരാണി സനൽ , സിസിലിപുരം ചന്ദ്രൻ , ബീമാപള്ളി ഇക്‌ബാൽ, വിപിൻകുമാർ എന്നിവർ നേതൃത്വം നൽകി. മൃഗസംരക്ഷണ നിയമപ്രകാരമുള്ള നടപടിക്ക് പുറമേ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ കൂട്ടം കൂടിയതിനും സാമൂഹിക അകലം ലംഘിച്ചതിനും പൊലീസ് മറ്റൊരു കേസും എടുത്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP