Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലഡാക്കിൽ നേർക്കുനേർ നിൽക്കുന്ന ഇന്ത്യ, ചൈന സേനകൾ മോസ്‌കോയിലും നേർക്കുനേർ പരേഡ് ചെയ്തു; നാസി ജർമ്മനിക്ക് മേൽ സോവിയറ്റ് റഷ്യ നേടിയ വിജയത്തിന്റെ 75-ാം വാർഷികാഘോഷത്തിലും നിറഞ്ഞത് ഇന്ത്യൻ സേനയുടെ ശക്തിപ്രകടനം; പരേഡിൽ പങ്കെടുത്തത് കര -നാവിക -വ്യോമ സേനകളിൽ നിന്ന് തിരഞ്ഞെടുത്ത 75 പേരടങ്ങുന്ന സംഘം; അളവറ്റ അഭിമാനവും സന്തോഷവുമെന്ന് പരേഡ് വീക്ഷിച്ച മന്ത്രി രാജ്നാഥ് സിങ്; ലഡാക്കിലെ വീരപുത്രന്മാരെ ആദരിച്ചു കരസേനയും

ലഡാക്കിൽ നേർക്കുനേർ നിൽക്കുന്ന ഇന്ത്യ, ചൈന സേനകൾ മോസ്‌കോയിലും നേർക്കുനേർ പരേഡ് ചെയ്തു; നാസി ജർമ്മനിക്ക് മേൽ സോവിയറ്റ് റഷ്യ നേടിയ വിജയത്തിന്റെ 75-ാം വാർഷികാഘോഷത്തിലും നിറഞ്ഞത് ഇന്ത്യൻ സേനയുടെ ശക്തിപ്രകടനം; പരേഡിൽ പങ്കെടുത്തത് കര -നാവിക -വ്യോമ സേനകളിൽ നിന്ന് തിരഞ്ഞെടുത്ത 75 പേരടങ്ങുന്ന സംഘം; അളവറ്റ അഭിമാനവും സന്തോഷവുമെന്ന് പരേഡ് വീക്ഷിച്ച മന്ത്രി രാജ്നാഥ് സിങ്; ലഡാക്കിലെ വീരപുത്രന്മാരെ ആദരിച്ചു കരസേനയും

മറുനാടൻ ഡെസ്‌ക്‌

മോസ്‌കോ: ലഡാക്കിൽ മുഖാമുഖം നിൽക്കുന്ന ഇന്ത്യ, ചൈന സൈനികരുടെ ശക്തിപ്രകടനം അങ്ങ് മോസ്‌കോയിലും. രണ്ടാം ലോകയുദ്ധത്തിൽ ജർമൻ സേനയ്ക്കു മേൽ സോവിയറ്റ് യൂണിയൻ നേടിയ വിജയത്തിന്റെ 75ാം വാർഷികത്തോടനുബന്ധിച്ചു നടന്ന വിജയദിന പരേഡിലാണ് ഇന്ത്യ, ചൈന എന്നിവയടക്കം 11 രാജ്യങ്ങളിലെ സേനാംഗങ്ങൾ പങ്കെടുത്തത്. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രണ്ട് സേനാ വിഭാഗങ്ങളും ഒരിടത്തു മാർച്ചു ചെയ്തത് ഏറെ ശ്രദ്ധേയമായ കാര്യമായി മാറി.

കര, നാവിക, വ്യോമ സേനകളിലെ സംയുക്ത സംഘമാണ് ഇന്ത്യയ്ക്കായി പരേഡിൽ അണിനിരന്നത്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, പ്രതിരോധ സെക്രട്ടറി അജയ് കുമാർ എന്നിവർ ചടങ്ങിനു സാക്ഷിയായി. ഇന്ത്യൻ സൈനികർ പരേഡിൽ പങ്കെടുത്തതിൽ അളവറ്റ അഭിമാനവും സന്തോഷവും തോന്നുന്നുവെന്നും' രാജ്നാഥ് സിങ് ട്വീറ്റ് ചെയ്തു. ഔദ്യോഗിക ട്വിറ്ററിലൂടെയാണ് ചടങ്ങിന്റെ വിവരം രാജ്‌നാഥ് സിങ് പങ്കുവച്ചത്.

ഇന്ത്യയും ചൈനയും റഷ്യയും ഉൾപ്പെടെ 17 രാജ്യങ്ങളിൽ നിന്നുള്ള സൈനിക സംഘങ്ങൾ പരേഡിൽ പങ്കെടുത്തു. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിൻ, മുതിർന്ന യുദ്ധവീരന്മാർ, പ്രധാന അതിഥികൾ തുടങ്ങിയവരും പരേഡ് വീക്ഷിച്ചു. പരേഡ് വീക്ഷിക്കാൻ ചൈനീസ് പ്രതിരോധമന്ത്രിയും എത്തിയിരുന്നുവെങ്കിലും അദ്ദേഹവുമായി രാജ്നാഥ് സിങ് കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നില്ല.മൂന്നുദിവസത്തെ റഷ്യൻ സന്ദർശനത്തിന്റെ രണ്ടാംദിവസം രാജ്നാഥ് സിങ് റഷ്യൻ ഉപ പ്രധാനമന്ത്രി യൂറി ബോറിസോവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഇന്ത്യ- റഷ്യ ബന്ധം, പ്രതിരോധ പങ്കാളിത്തം തുടങ്ങിയവ ഇരു നേതാക്കളും ചർച്ച ചെയ്തു. ഇന്ത്യയുടെ സുഹൃത്തുക്കളായ റഷ്യൻ ജനതയ്ക്ക് വിജയദിന ആശംസകളും രാജ്‌നാഥ് സിങ് നേർന്നു.നൂറുകണക്കിന് യുദ്ധോപകരണങ്ങൾക്കും അത്യാധുനിക യുദ്ധ വാഹനങ്ങൾക്കും ഒപ്പം 14,000 സൈനികരും പരേഡിൽ പങ്കെടുത്തു. ആകാശത്ത് റഷ്യൻ പതാകയുടെ വർണങ്ങൾ വിതറി വായുസേനാ വിമാനങ്ങളും അഭ്യാസ പ്രകടനം നടത്തി.പരേഡിൽ പങ്കെടുത്തവർക്കെല്ലാം പുടിൻ പിന്നീട് നന്ദി പറഞ്ഞു. സൈനികവും ഭരണപരവുമായ സൗഹൃദത്തിൽ ഇന്ത്യയെ റഷ്യ എത്രകണ്ട് മാനിക്കുന്നു എന്നതിന് തെളിവായാണ് പ്രതിരോധമന്ത്രിയുടെ സാന്നിദ്ധ്യത്തെ വിദഗ്ദ്ധർ വിലയിരുത്തുന്നത്. മെയ് 9ന് നടക്കേണ്ട പരേഡ് കോവിഡ് വ്യാപനത്തെ തുടർന്നാണ് ജൂൺ 24ലേക്ക് മാറ്റിയത്.

അതിനിടെ കിഴക്കൻ ലഡാക്കിൽ ചൈനീസ് സേനയുമായി ഏറ്റുമുട്ടി പരുക്കേറ്റ സൈനികർക്കു കരസേനയുടെ പ്രശസ്തിപത്രം സമ്മാനിച്ചു. കരസേനാ മേധാവി ജനറൽ എം.എം. നരവനെ നേരിട്ടെത്തിയാണ് ഇവ കൈമാറിയത്. അതിർത്തിയിലെ സേനാ താവളങ്ങൾ സന്ദർശിച്ച നരവനെ, തയ്യാറെടുപ്പുകൾ വിലയിരുത്തി. ഗൽവാൻ, ഹോട് സ്പ്രിങ്‌സ്, പാംഗോങ് എന്നിവിടങ്ങളിൽനിന്നു പൂർണമായി പിന്മാറണമെന്നും നിയന്ത്രണ രേഖയിലെ (എൽഎസി) പൂർവസ്ഥിതി പുനഃസ്ഥാപിക്കണമെന്നും 22നു നടന്ന സേനാതല ചർച്ചയിൽ ചൈനയോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

ഇരു സേനകളും സമാധാനപരമായി പിന്മാറാൻ ധാരണയിലെത്തിയെന്നു ചർച്ചയ്ക്കു പിന്നാലെ കരസേന അറിയിച്ചെങ്കിലും ഇക്കാര്യത്തിൽ ചൈന മൗനം തുടരുകയാണ്. ഗൽവാൻ താഴ്‌വരയ്ക്കു മേലുള്ള അവകാശവാദവും ചൈന ഉപേക്ഷിച്ചിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP