Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാണുന്നവരുടെ എല്ലാം കണ്ണു നനയിച്ച് ഒരു അമ്മയും മകനും; ഭിന്നശേഷിക്കാരനായ മകനെ പോറ്റാൻ ഭിന്നശേഷിക്കാരിയായ അമ്മ പെടുന്ന കഷ്ടപ്പാടിന്റെ വീഡിയോ പങ്കുവെച്ച് വിവി എസ് ലക്ഷ്മൺ: സമൂഹമാധ്യമങ്ങളിൽ വൈറലായ ആ വീഡിയോ കാണാം

കാണുന്നവരുടെ എല്ലാം കണ്ണു നനയിച്ച് ഒരു അമ്മയും മകനും; ഭിന്നശേഷിക്കാരനായ മകനെ പോറ്റാൻ ഭിന്നശേഷിക്കാരിയായ അമ്മ പെടുന്ന കഷ്ടപ്പാടിന്റെ വീഡിയോ പങ്കുവെച്ച് വിവി എസ് ലക്ഷ്മൺ: സമൂഹമാധ്യമങ്ങളിൽ വൈറലായ ആ വീഡിയോ കാണാം

സ്വന്തം ലേഖകൻ

ഹൈദരാബാദ്: പെറ്റമ്മയുടെ മഹത്വം എന്തെന്ന് ഒരു വീഡിയോയിലൂടെ എല്ലാവരുടേയും ഹൃദയങ്ങളിലേക്ക് ആഴത്തിൽ കയറ്റി വിടുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വി.വി എസ് ലക്ഷ്മൺ. ഭിന്നശേഷിക്കാരനായ മകനെ പോറ്റാൻ കഠിനാധ്വാനം ചെയ്യുന്ന ഭിന്നശേഷിക്കാരിയായ അമ്മയെക്കുറിച്ച് ലക്ഷ്മൺ ട്വിറ്ററിൽ കുറിച്ച പോസ്്റ്റും വീഡിയോയുമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആരുടെയും കണ്ണഅ നനയിക്കും ഈ അമ്മയുടേയും മകന്റേയും ജീവിതം. ഈ അമ്മയുടെ കഷ്ടപ്പാടിന്റെ കഥ അറിഞ്ഞ ചില സാമൂഹ്യ പ്രവർത്തകർ അവർക്ക് ഭക്ഷണമെത്തിച്ചതായും ലക്ഷ്മൺ ട്വീറ്റിൽ വിശദീകരിക്കുന്നു.

'സംസാരിക്കാൻ വാക്കുകളില്ല! അമ്മമാർ എപ്പോഴും വളരെ വളരെ സ്പഷെലാണ്. സ്‌നേഹം മനുഷ്യരൂപം പൂണ്ടവർ. ഭിന്നശേഷിക്കാരനായ മകനെ പോറ്റാൻ അധ്വാനിക്കുന്ന ഈ അമ്മയെക്കുറിച്ചുള്ള വിഡിയോ നമ്മെ തൊടുമെന്ന് ഉറപ്പ്. ഈ അമ്മയും ഭിന്നശേഷിക്കാരിയാണ് എന്നിരിക്കെയാണ് മകനെ പോറ്റാനുള്ള അധ്വാനം. ഇവരുടെ വിഡിയോ കണ്ട ചില സാമൂഹ്യ പ്രവർത്തകർ അവർക്ക് ഭക്ഷണമെത്തിച്ചു' ലക്ഷ്മൺ ട്വിറ്ററിൽ കുറിച്ചു. മൻദീപ് സിങ് എന്നയാൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയാണ് ലക്ഷ്മൺ ട്വീറ്റ് ചെയ്തത്. അതേസമയം, ഇത് എവിടെനിന്നുള്ള വിഡിയോയാണെന്ന് വ്യക്തമല്ല.

Speechless!
Mother's are extra special and love personified. Extremely moving video of a mother working to feed her Specially Abled child.
She Herself Is Specially abled but is working to feed her son.

Some volunteers saw Her Video And Visited Her Home With Ration. pic.twitter.com/k9leb0ZH99

- VVS Laxman (@VVSLaxman281) June 24, 2020

വീഡിയോയ്ക്ക് ധാരാളം പേർ കമന്റുകളുമായി എത്തി. ഈ അമ്മയുടെയും മകന്റെയും വിഡിയോ ഹൃദയത്തെ തൊട്ടുവെന്ന് വ്യക്തമാക്കുന്ന കമന്റുകളാണ് ലക്ഷ്മണിന്റെ ട്വീറ്റിനു താഴെ. ഇരുവരെയും സഹായിക്കാൻ സന്നദ്ധരായി ഒട്ടേറെപ്പേർ കമന്റിട്ടിട്ടുണ്ട്. അതേസമയം, ഇവരേപ്പോലുള്ളവരെ സഹായിക്കേണ്ട സർക്കാർ സംവിധാനങ്ങൾ എവിടെയാണെന്ന വിമർശനവുമായും ഒട്ടേറെപ്പേർ കമന്റ് ചെയ്തു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP