Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എപിഎവൈയുടെ ട്രഷറർ സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരൻ; വൈഎംസിഎയുടെ സംസ്ഥാന, ദേശീയ, രാജ്യാന്തര നേതൃനിരയിൽ ദീർഘകാലം പ്രവർത്തിച്ച വ്യക്തി; കോട്ടയം വൈഎംസിഎയുടെ പ്രസിഡന്റായത് ഏഴു തവണ: അന്തരിച്ച ജോൺ ചെറിയാന് ആദരാഞ്ജലികളുമായി അനേകർ

എപിഎവൈയുടെ ട്രഷറർ സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരൻ; വൈഎംസിഎയുടെ സംസ്ഥാന, ദേശീയ, രാജ്യാന്തര നേതൃനിരയിൽ ദീർഘകാലം പ്രവർത്തിച്ച വ്യക്തി; കോട്ടയം വൈഎംസിഎയുടെ പ്രസിഡന്റായത് ഏഴു തവണ: അന്തരിച്ച ജോൺ ചെറിയാന് ആദരാഞ്ജലികളുമായി അനേകർ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: വൈഎംസിഎ മുൻ ദേശീയ പ്രസിഡന്റും ഏഴു തവണ കോട്ടയം വൈഎംസിഎയുടെ പ്രസിഡന്റുമായി പ്രവർത്തിച്ച ജോൺ ചെറിയാന്റെ നിര്യാണത്തിൽ അനുശോചനവുമായി കോട്ടയത്തുകാർ. സംസ്‌കാരം പിന്നീട് നടക്കും. വൈഎംസിഎയുടെ സംസ്ഥാന, ദേശീയ, രാജ്യാന്തര നേതൃനിരയിൽ ദീർഘകാലം പ്രവർത്തിച്ച ആളാണ് തയ്യിൽ കണ്ടത്തിൽ കെ. ജോൺ ചെറിയാൻ (75). സംസ്‌കാരം പിന്നീട്.

ഏഷ്യ ആൻഡ് പസിഫിക് അലയൻസ് ഓഫ് വൈഎംസിഎ (എപിഎവൈ)യുടെ ട്രഷറർ സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരനായിരുന്നു അദ്ദേഹം. എപിഎവൈയുടെ സമാധാനം, ലോക പൗരത്വം, സാമൂഹിക പുനർനിർമ്മാണം എന്നിവയ്ക്കുവേണ്ടിയുള്ള സ്ഥിരം സമിതിയുടെ അധ്യക്ഷനായിരുന്നു. യുവജന വികസന പ്രവർത്തനങ്ങൾക്ക് എപിഎവൈ ഫെലോഷിപ്പും നേടിയിട്ടുണ്ട്. ഏഴു തവണ കോട്ടയം വൈഎംസിഎയുടെ പ്രസിഡന്റായിരുന്നു. എംആർഎഫ് സീനിയർ പർച്ചേസ് മാനേജറായും സേവനമനുഷ്ഠിച്ചു.

ഭാര്യ: സാറാക്കുട്ടി (ചെറായി മഴുവഞ്ചേരി പറമ്പത്ത് കുടുംബാംഗം) മക്കൾ: റെബേക്ക, ചെറിയാൻ ജോൺ (ആമസോൺ, ബെംഗളുരു). മരുമക്കൾ: തോമസ് മാത്യു ഇലഞ്ഞിക്കൽ (ക്യാപ്മിനി, ഹൈദരാബാദ്), മറിയ മാത്യു (പൊട്ടൻകുളം കുടുംബാംഗം).

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP