Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹര..ഹര ശങ്കര..! പദ്യവും ഗദ്യവും ഒരുമിച്ച ചമ്പു സാഹിത്യത്തെ റാപ്പ് സോങ്ങാക്കി അരങ്ങിലെത്തിച്ച് രാജ് കലേഷ്; മലയാളികൾക്ക് അന്യമായി പോയ സാഹിത്യരൂപത്തെ തിരികെയെത്തിച്ച കലാകാരന് കയ്യടിയും; വൈറലായ വീഡിയോ ആൽബം കാണാം

മറുനാടൻ ഡെസ്‌ക്‌

ദ്യവും പദ്യവും ഒരുമിക്കുന്ന കാവ്യരൂപമാണ ചമ്പു സാഹിത്യം റാപ്പ് സോങ്ങാക്കി സോഷ്യൽ മീഡിയയിൽ കയ്യടി നേടുകയാണ്  അവതാരകനായ മലയാളികളുടെ പ്രിയപ്പെട്ട രാജ് കലേഷ് . സംഗീതത്തിലും താരം കൈവച്ചപ്പോൾ തൊട്ടിടം പൊന്നായി.
. ഗദ്യവും പദ്യവും വൃത്തത്തിൽ ഊന്നിയുള്ള ഗദ്യരൂപത്തെ റാപ്പ് സോങ്ങാക്കി മലയാളികൾക്ക് വേറിട്ട അനുഭവം സമ്മാനിക്കുകയാണ് ഈ കലാകാരൻ.

രാജ് കലേഷ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന റാപ്പ് അൽബത്തിൽ പാടി അഭിനിയച്ചിരിക്കുന്നത രാജ് കലേഷ് തന്നെയാണ്. ഭുവനേഷ് നീൽവേദിയാണ് സംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നത്.ദിവ്യകലേഷാണ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്.ഭരത് ബാബുവിന്റെ മനോഹര ദൃശ്യവിഷ്‌കാരവും ശുദ്ധമലയാളം സമ്മിശ്രമായ റാപ്പ് സോങ്ങും മലയാളികൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പരതുകയാണ്. ഹര ഹര ശിവ..ശിവ എന്ന് തുടങ്ങുന്ന റാപ്പ് ഗാനം ഇതിനോടകം തന്നെ ഹിറ്റായി കഴിഞ്ഞു. വീഡിയോ കാണാം.

പത്താം നൂറ്റാണ്ടോടെ സംസ്‌കൃതത്തിൽ ശക്തിപ്രാപിച്ച ചമ്പു സാഹിത്യം പതിമൂന്നാം ശതകത്തോടെ മലയാളത്തെയും സ്വാധീനിച്ചു തുടങ്ങിയത്.  മലയാളത്തിലെ ആദ്യത്തെ ചമ്പു കാവ്യം ആണ് ഉണ്ണിയച്ചി ചരിതം. ദേവൻ ശ്രീകുമാരൻ ആണ് ഇതിന്റെ രചയിതാവ്. ഉണ്ണിച്ചിരുതേവീചരിതം, ഉണ്ണിയാടീചരിതം, ഭാഷാ രാമായണം ചമ്പു, ഭാരതം ചമ്പു, നൈഷധം ചമ്പു എന്നിവ ചമ്പു സാഹിത്യത്തിലെ കൃതികളാണ്. ആദ്യമായി അച്ചടിക്കപ്പെട്ട ചമ്പു കൃതി ആണ് നൈഷധം. മലയാളം മറന്ന ഈ സാഹിത്യ രൂപത്തെ റാപ്പിലൂടെ അവതരിപ്പിട്ട രാജ് കലേഷ് എത്തുമ്പോൾ നിറഞ്ഞ പ്രോത്സാഹനമാണ് ലഭിക്കുന്നത്.

രാജ് കലേഷ് ഏതാണ്ടൊരു സകലകലാവല്ലഭനാണ്. മാജിക്, പാചകം, അവതരണം, അഭിനയം, നൃത്തം തുടങ്ങി കൈവച്ച മേഖലകൾ ഒരുപാടുണ്ട്. കലയോടുള്ള അഭിനിവേശം മാത്രം കൈമുതലാക്കി തുടങ്ങിയ ജീവിതമാണ് കലേഷിന്റേത്. മഴവിൽ മനോരമയിലെ ഉടൻപണം എന്ന പരിപാടിയിലൂടെയാണ് മലയാള മനസിലേക്ക് കലേഷ് ആഴത്തിൽ പടർന്നിറങ്ങുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP