Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് രോഗിയും പൊലീസ് കേസിൽ പ്രതിയുമായ യുവാവ് ആശുപത്രിയിൽ നിന്ന് ഇറങ്ങി ഓടിയത് സെക്യൂരിറ്റി ജീവനക്കാരനെ തുപ്പിയ ശേഷം; രോഗി ഓടി രക്ഷപ്പെട്ടതോടെ ആശങ്കയിലായി പൊലീസും ആരോഗ്യ പ്രവർത്തകരും; സംഭവം ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിൽ

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: കോവിഡ് രോഗിയും പൊലീസ് കേസിൽ പ്രതിയുമായ യുവാവ് സെക്യൂരിറ്റിയുടെ ശരീരത്തിൽ തുപ്പിയതിന് ശേഷം ആശുപത്രിയിൽ നിന്നും ഓടിരക്ഷപ്പെട്ടു. ബെംഗളൂരു വിക്ടോറിയ ആശുപത്രിയിലാണ് സംഭവമുണ്ടായത്.

ചൊവ്വാഴ്ചയാണ് യുവാവ് ആശുപത്രിയിൽ അഡ്‌മിറ്റായത്. ബുധനാഴ്ച സെക്യൂരിറ്റിയുടെ ശരീരത്തിൽ തുപ്പിയതിന് ശേഷം അദ്ദേഹം ഓടിരക്ഷപെടുകയായിരുന്നുവെന്ന് വിക്ടോറിയ ആശുപത്രിയിലെ ഡോക്ടറും കോവിഡ് 19 നോഡൽ ഓഫീസറുമായ ആസിമ ബാനു പറഞ്ഞു.ഒരു ആക്രമണവുമായി ബന്ധപ്പെട്ട് ഇയാളുടെ പേരിൽ കേസ് നടന്നുകൊണ്ടിരിക്കുകയാണെന്നും യുവാവിനെ കാണാതായതിനെത്തുടർന്ന് അന്വേഷണം നടക്കുന്നുണ്ടെന്നും ബെംഗളൂരു ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് രോഹിണി സെപാത് കട്ടോച്ച് പറഞ്ഞു.

ക്വാറന്റൈനിലും ഐസലോഷനിലും കഴിയുന്ന ആളുകളെ ആശുപത്രികളിൽ നിന്നും കാണാതാവുന്നതിന്റെ വാർത്തകൾ നിരന്തരം വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ സംഭവമുണ്ടായിരിക്കുന്നത്. എന്നാൽ കോവിഡ് ചികിത്സയിലിരിക്കുന്ന രോഗി ആശുപത്രിയിൽ നിന്നും രക്ഷപ്പെടുന്നത് ബെംഗളൂരുവിൽ ഇതാദ്യത്തെ സംഭവമാണ്.

നേരത്തേ ബെംഗളൂരുവിൽ കണ്ടെയ്ന്മെന്റ് സോണിൽ ലോക്ക്ഡൗൺ മാർഗ നിർദേശങ്ങൾ ലംഘിച്ച് റോഡ്ഷോ നടത്തിയ ജെ.ഡി.എസ് നേതാവ് ഇമ്രാൻ പാഷ അറസ്റ്റിലായിരുന്നു. കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിലായ ഇമ്രാൻ പാഷ രോഗമുക്തി നേടി ഡിസ്ചാർജ് ആയതോടെ ഇദ്ദേഹത്തെ സ്വീകരിക്കാൻ നിരവധി ആളുകൾ തടിച്ചുകൂടുകയും റോഡ്ഷോ നടത്തുകയും ചെയ്തിരുന്നു.

സാമൂഹിക അകലം പാലിക്കാതെയും മാസ്‌ക്ക് ധരിക്കാതെയും അണികൾക്കൊപ്പം റോഡ്ഷോ നടത്തിയ ഇമ്രാനെ ജുൺ ഏഴിന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP