Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബെംഗളൂരു ഫ്‌ളാറ്റിൽ തുഷാർ പാർപ്പിച്ചിരിക്കുന്നത് ഇറ്റലിക്കാരിയെ.. ഇപ്പോൾ അവന്റെ ***തേഞ്ഞു തീർന്നു കാണും; ഫ്‌ളാറ്റിൽ അഴിഞ്ഞാട്ടം നടക്കുന്നതുകൊണ്ട് അവളെ ഒഴിപ്പിക്കാൻ ഏർപ്പാടാക്കി; ലോകത്ത് ഏതെങ്കിലും ഒരച്ഛൻ മക്കളെക്കുറിച്ച് ഇതു പോലെ പറയുമോ? ചേർത്തലയിലെ കള്ളുഷാപ്പുകൾ തന്റെ പേരിലെങ്കിലും ഉടമ വെള്ളാപ്പള്ളി; സമുദായത്തിനു ലഭിക്കേണ്ട നൂറു കോടിയോളം രൂപ വെള്ളാപ്പള്ളി ധൂർത്തടിച്ച് നശിപ്പിച്ചു; ആത്മഹത്യ ചെയ്ത കെ.കെ. മഹേശൻ വെള്ളാപ്പള്ളിക്ക് നൽകിയ കത്തിലെ പരാമർശങ്ങൾ

ബെംഗളൂരു ഫ്‌ളാറ്റിൽ തുഷാർ പാർപ്പിച്ചിരിക്കുന്നത് ഇറ്റലിക്കാരിയെ.. ഇപ്പോൾ അവന്റെ ***തേഞ്ഞു തീർന്നു കാണും; ഫ്‌ളാറ്റിൽ അഴിഞ്ഞാട്ടം നടക്കുന്നതുകൊണ്ട് അവളെ ഒഴിപ്പിക്കാൻ ഏർപ്പാടാക്കി; ലോകത്ത് ഏതെങ്കിലും ഒരച്ഛൻ മക്കളെക്കുറിച്ച്  ഇതു  പോലെ പറയുമോ? ചേർത്തലയിലെ കള്ളുഷാപ്പുകൾ തന്റെ പേരിലെങ്കിലും ഉടമ വെള്ളാപ്പള്ളി; സമുദായത്തിനു ലഭിക്കേണ്ട നൂറു കോടിയോളം രൂപ വെള്ളാപ്പള്ളി ധൂർത്തടിച്ച് നശിപ്പിച്ചു; ആത്മഹത്യ ചെയ്ത കെ.കെ. മഹേശൻ വെള്ളാപ്പള്ളിക്ക് നൽകിയ കത്തിലെ പരാമർശങ്ങൾ

എം മനോജ് കുമാർ

തിരുവനന്തപുരം: എസ്എൻഡിപി മൈക്രോ ഫിനാൻസ് സ്റ്റേറ്റ് കോ-ഓർഡിനേറ്ററും കണിച്ചുകുളങ്ങര യോഗം സെക്രട്ടറിയുമായ കെ.കെ. മഹേശൻ യോഗം ജനറൽ സെക്രട്ടറിക്ക് നൽകിയ കത്തിലെ പരാമർശങ്ങൾ പലതും വിവാദമാകുന്നു. ഈ കത്ത് വെള്ളാപ്പള്ളിക്ക് നൽകിയ ശേഷമാണ് മഹേശൻ മാരാരിക്കുളം എസ്എൻഡിപി യൂണിയൻ ഓഫീസിൽ തൂങ്ങി മരിച്ച നിലയിൽ കാണുന്നത്. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ബിനാമി പേരിൽ കള്ളു ഷാപ്പ് നടത്തുന്നത് മഹേശൻ കത്തിൽ വിവരിക്കുന്നുണ്ട്.

തന്റെ പേരിലാണ് കള്ളുഷാപ്പുകൾ എങ്കിലും ഷാപ്പിന്റെ യഥാർത്ഥ ഉടമ വെള്ളാപ്പള്ളി നടേശനാണ്. ചേർത്തല ഗ്രൂപ്പിലെ രണ്ടാം നമ്പർ ഗ്രൂപ്പിൽപ്പെട്ട ടിഎഎസ് നമ്പർ 8, 10, 12, 13, 14 കള്ളുഷാപ്പുകൾ വെള്ളാപ്പള്ളിയുടെ ഉടമസ്ഥതയിൽപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ഷാപ്പ് ഉടമ എന്ന പേരിൽ 18 കേസ് എന്റെ പേരിൽ വന്നു. കഴിഞ്ഞ 22 വർഷമായി ഷാപ്പ് നടത്തിയതിന്റെ ബാക്കിപത്രമാണ് ഈ കേസുകൾ. എന്റെ ആസ്തി ബാധ്യതകളുടെ ചിത്രമായാണ് ഈ കള്ളുഷാപ്പ്കളുടെയും അബ്കാരി കേസിന്റെയും കാര്യങ്ങൾ മഹേശൻ പറയുന്നത്. എസ്എൻഡിപിയിൽ വെള്ളാപ്പള്ളിയുടെ കാലത്ത് നടക്കുന്നത് വൻ ധൂർത്താണ്.

സമുദായത്തിനു ലഭിക്കേണ്ട നൂറു കോടി രൂപ വെള്ളാപ്പള്ളി പൊടിച്ച് തീർത്തിരിക്കുന്നു. അനാവശ്യമായ പബ്‌ളിസിറ്റിക്കും ധൂർത്തിനും വേണ്ടി ചിലവഴിച്ച തുകയാണിത്. ചെങ്ങന്നൂർ കണ്ടുപിടിക്കൂ, കുന്നത്ത്‌നാട് കണ്ടു പഠിക്കൂ, മാവേലിക്കര കണ്ടു പിടിക്കൂ എന്നൊക്കെ പറഞ്ഞു മത്സരിപ്പിച്ച് ചെലവ് ചെയ്യിപ്പിക്കും. എല്ലാം പണവും പൊടിച്ച് തകർക്കും. എല്ലാം യൂനിയന്റെയും സമുദായത്തിന്റെയും പേര് പറഞ്ഞ്. വെള്ളാപ്പള്ളിയുടെ കീഴിലുള്ള ഐശ്വര്യ ട്രസ്റ്റിൽ നിന്നും കണിച്ചുകുളങ്ങര ദേവസ്വത്തിനു ലഭിക്കേണ്ട ഒരു കോടിയിലധികം രൂപ തിരിച്ചടക്കാൻ താൻ സമ്മർദം ചെലുത്തിയത് കാരണമാണ് വെള്ളാപ്പള്ളിക്ക് തന്നോടു ശത്രുത തുടങ്ങിയത് എന്നാണ് കത്തിൽ മഹേശൻ പറയുന്നത്. ഇതിൽ 60 ലക്ഷത്തോളം രൂപ ലഭിച്ചു. 40 ലക്ഷം രൂപ ഇനിയും നൽകാനുണ്ട്. അത് നൽകണമെന്നും കത്തിൽ പറയുന്നുണ്ട്. വെള്ളാപ്പള്ളിയുടെ മകനും ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റുമായ തുഷാർ വെള്ളാപ്പള്ളിയെക്കുറിച്ച് വളരെ മോശമായ അഭിപ്രായമാണ് വെള്ളാപ്പള്ളി നടത്താറുള്ളത് എന്ന് കത്തിലുണ്ട്. യോഗം പ്രസിഡന്റ് ഡോക്ടർ സോമന് വെള്ളാപ്പള്ളിയിൽ നിന്നുണ്ടായ മോശം അനുഭവത്തെക്കുറിച്ചും കത്തിലുണ്ട്.

തുഷാറിനെക്കുറിച്ച് പറയുന്നത് ഇങ്ങനെ:

ഞങ്ങളോടെല്ലാം ഏറെ സ്‌നേഹവും ആത്മാർത്ഥതയും കാണിക്കുന്ന തുഷാർജിയെക്കുറിച്ച് അങ്ങ് എന്നോടും അശോകനോടും പറഞ്ഞത് ലോകത്ത് ഒരച്ഛനും മക്കളെക്കുറിച്ച് മൂന്നാമതൊരാളാടു പറയില്ല. അങ്ങ് ഞങ്ങളോട് പറഞ്ഞത് തുഷാർ ഒരു പെണ്ണിനെ ബംഗളൂരിൽ ഫ്‌ളാറ്റിൽ താമസിപ്പിച്ചിരിക്കുകയാണെന്നും പ്രതിമാസം 15000 രൂപ ഫ്‌ളാറ്റിനു വാടകയാണെന്നും ഇറ്റലിക്കാരിയായ അവൾ വേറെ ആണുങ്ങളെയും അവിടെ കൊണ്ട് വരുന്നു എന്നുമാണ്. അത് തുഷാർ അറിയുന്നില്ല. അവളെ ഒഴിവാക്കി വിടാൻ ഞാൻ ബെൽ ചിട്ടിയിലെ ടോമിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതുപോലെ തന്നെ അവന്റെ ....... ഇപ്പോൾ തേഞ്ഞു തീർന്നു കാണുമെന്നാണ്. ശിവഗിരിയിലെ ഗസ്റ്റ് ഹൗസിൽ വെച്ച് എന്നോടും അശോകനോടും അങ്ങ് പറഞ്ഞതാണ് ഇത്. (ഞങ്ങൾ നവോത്ഥാന സമിതി സ്റ്റേറ്റ് കമ്മിറ്റി മീറ്റിംഗിനു പോകുന്ന വഴി അങ്ങ് ശിവഗിരിയിൽ ഉണ്ടായിരുന്നു. അവിടെ വന്നപ്പോൾ).പിന്നീട് ഈ കാര്യം വെള്ളാപ്പള്ളി വീട്ടിലെ ഓഫീസിൽ വെച്ചും പറഞ്ഞു. ടോമിയോടും ഞങ്ങളോടും പറഞ്ഞത് പോലെ അങ്ങ് വേറെ ആരോടൊക്കെ പറഞ്ഞു കാണും.

ഞങ്ങൾ രണ്ടു പേരും ഇത് ആരോടും പറയുന്നില്ലെന്നു അങ്ങേയ്ക്ക് ഉറച്ച വിശ്വാസമാണ് ഇത് പറയാൻ കാരണം. ആ വിശ്വാസം ഞാൻ മരണം വരെ കാത്ത് സൂക്ഷിക്കും. എന്നാൽ ടോമി എന്ത് ഗ്യാരണ്ടിയാണ് അങ്ങേയ്ക്ക് പറയുവാനുള്ളത്. അയാൾ ബിസിനസുകാരനാണ്. അങ്ങ് ഇതുപോലെ വിശ്വസിച്ച പലരും പിന്നീട് അവർ എന്നെ പറ്റിച്ചെന്നും, എന്റെ ഭാര്യയെ തെറ്റിദ്ധരിപ്പിച്ചെന്നും ബിസിനസിൽ എന്റെ മകളെ കബളിപ്പിച്ചെന്നും ഒക്കെ മീറ്റിംഗുകളിൽ പോലും പറയാറുണ്ടല്ലോ. നാളെ ടോമിയും അങ്ങനെ ആവാൻ പാടില്ലേ? അപ്പോൾ തുഷാർജിയും ഭാര്യയും മക്കളും. കുടുംബങ്ങൾ, സുഹൃത്തുക്കൾ, അവരുടെയെല്ലാം മുന്നിലുള്ള ജീവിതത്തെക്കുറിച്ച് അങ്ങ് ഒരു നിമിഷം ചിന്തിച്ചിട്ടുണ്ടോ? ഇപ്പോൾ അദ്ദേഹത്തെക്കുറിച്ചുള്ള ചില അപകീർത്തി വാർത്തകൾക്ക് അങ്ങയുടെ ഇത്തരം ലൂസ് ടോക്ക് ഒരു കാരണമല്ലേ? സ്വന്തം മകനോടും കുടുംബത്തോട് പോലും ഇങ്ങനെയൊക്കെ ചെയ്യുന്നതുകൊണ്ട് അങ്ങയുടെ വിശ്വാസ്യതയല്ലേ ചോദ്യം ചെയ്യപ്പെടുന്നത്. ഒരിക്കൽ മപ്പിയണ്ണനെ വിളിച്ച് പണം സൂക്ഷിക്കാൻ കൊടുക്കുവാൻ തുനിഞ്ഞപ്പോഴും തുഷാർജി മുകളിൽ നിന്നും ഇറങ്ങി വരുന്നത് കണ്ടപ്പോൾ മപ്പിയണ്ണനോട് കണ്ണ് കാണിച്ച് മാറ്റി നിർത്തി തുഷാർജി പോയ ശേഷം മക്കളാണെങ്കിലും ചിലതൊന്നും അറിയിക്കരുത് മപ്പി എങ്ങനെയാണ് എല്ലാം പറയുമോ ഇതെല്ലാം അദ്ദേഹത്തെക്കുറിച്ച് മറ്റുള്ളവർ എങ്ങനെ ധരിക്കും എന്ന് ചിന്തിക്കേണ്ടേ?

യോഗം പ്രസിഡന്റ് സോമനെക്കുറിച്ച് കത്തിൽ പറയുന്നത്:

അങ്ങയോടൊപ്പം പ്രസിഡന്റ് ആയി വന്നിട്ടുള്ള സോമൻ സാർ എത്രയോ പാവമാണ്.ഒരു കാര്യത്തിലും അദ്ദേഹം ഇടപെടാറുണ്ടോ? ഒരു ആവശ്യവും അദ്ദേഹം പറയാറില്ല. അങ്ങ് എടുക്കുന്ന തീരുമാനത്തെ ശിരസാവഹിക്കുന്ന എന്തിനും ഏതിനും അങ്ങയോടൊപ്പം എല്ലാ മീറ്റിംഗിലും അങ്ങ് അനുഭവിക്കുന്ന പ്രയാസത്തെക്കുറിച്ച് മാത്രം ഉത്കണ്ഠപ്പെടുന്ന ഒരു നിഷ്‌ക്കളങ്കനായ മനുഷ്യൻ. അങ്ങേയ്ക്ക് വേണ്ടി പഴി കേൾക്കുകയും കേസിലും വിവാദത്തിലും (ശാശ്വതീകാനന്ദ സമാധി)പെട്ടിട്ടും അചഞ്ചലനായി അങ്ങയോടൊപ്പം നിൽക്കുന്ന അച്ചടക്കമുള്ള നേതാവ്. അങ്ങനെയുള്ള പാവം സോമൻ സാറിനോടു കഴിഞ്ഞ ഇടയിലുണ്ടായ നിലപാട് ഒരിക്കലും ആർക്കും ഉൾക്കൊള്ളാൻ കഴിയുന്നതല്ല. അങ്ങനെ പറയാൻ പാടില്ലാത്തതായിരുന്നു. കൃത്യമായി പറഞ്ഞാൽ സുഭാഷ് വാസു തെറ്റിപ്പിരിഞ്ഞു പത്രസമ്മേളനം നടത്തിയതിനു ശേഷമുള്ള യോഗം കൗൺസിലാണ് വേദി. ട്രാവൻകൂർ പാലസിൽ നടന്ന കൗൺസിൽ യോഗം കഴിഞ്ഞു ഏകദേശം ഏഴു മണിയായപ്പോൾ അങ്ങ് പറഞ്ഞു ഞാൻ എന്റെ സ്വകാര്യ ദുഃഖം പറയട്ടെ എന്ന് പറഞ്ഞു. ആലുവ വരെ എത്തേണ്ടതുകൊണ്ടും രാത്രിയായ്തുകൊണ്ടും ഞാൻ എന്നാൽ പോയിക്കോട്ടെ എന്ന് സോമൻ സാർ ചോദിച്ചു.

ഡോക്ടറോടുള്ള അങ്ങയുടെ പ്രകടനം ഒരു ശത്രുവിനോട് എന്നതുപോലെ ആയിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹം വിഷമിച്ച് കുറച്ച് സമയം ഇരുന്നു ഒടുവിൽ അങ്ങ് തന്നെ ഇനി ഡോക്ടർ പോയിക്കോളൂ എന്ന് പറഞ്ഞു. ഡോക്ടർ പോവുകയും ചെയ്തു. പിന്നീട് ഉണ്ടായത് ഒരിക്കലും ഡോക്ടറോട് അങ്ങയിൽ നിന്നും ഉണ്ടാകാൻ പാടില്ലാത്തതായിരുന്നു. ഡോക്ടറുടെ ഭാര്യയെ പിശാച് എന്ന വാക്കാണ് അങ്ങ് ഉപയോഗിച്ചത്. മകൾ ഇപ്പോൾ ആരുടെ കൂടെയാണെന്ന് അറിയില്ല എന്നുമൊക്കെ അങ്ങ് പറഞ്ഞു. ഇതൊക്കെ അങ്ങയെപോലുള്ള ഒരാളിൽ നിന്നും ഉണ്ടാകാമോ? വീട്ടിലിരിക്കുന്ന ഭാര്യയേയും മക്കളെയും കുറിച്ച് പറയുക എന്നുള്ളത് അങ്ങേയ്ക്ക് എങ്ങനെ ഇത്തരത്തിൽ കൂടെ നിൽക്കുന്നവരെ അപമാനിക്കാൻ കഴിയുന്നു. എല്ലാ കൗൺസിൽ അംഗങ്ങളും അവിടെ ഉണ്ടായിരുന്നു. ഇനി ഇതിനു ഒരു തെളിവ് കൂടി വരാം. ഒരു വിധം അങ്ങ് പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞു സമാധാനമായപ്പോൾ എജിയോടു ചോദിച്ചത് തങ്കപ്പാ പോണില്ലേ? അപ്പോൾ തങ്കപ്പന്റെ മറുപടി നർമ്മത്തിൽ കലർത്തി അങ്ങയുടെ സ്വഭാവം അനാവരണം ചെയ്യുന്നതായിരുന്നു.

എജി പറഞ്ഞത് ' ഇടയ്ക്ക് എഴുന്നേറ്റു പോയ സോമൻ ഡോക്ടറെക്കുറിച്ച് പറഞ്ഞത് ഇതാണെങ്കിൽ''. അതുകൊണ്ട് ഒന്നിച്ച് എറങ്ങാം എന്നായിരുന്നു. അതുകേട്ടു അങ്ങും മറ്റുള്ളവരും ചിരിച്ചു. പക്ഷെ എജി സത്യം പറയുകയും ചെയ്തു. ഇനി എജി അറിയുന്നോ? അദ്ദേഹത്തിന്റെ വീട്ടിൽ ഭാര്യയും മരുമകളും തമ്മിലുള്ള പ്രശ്‌നത്തിൽ അങ്ങയുടെ കമന്റുകൾ. അത് വിവരിക്കാൻ പോയാൽ ഇവിടെ നിൽക്കില്ല. അങ്ങനെ അഡ്വക്കേറ്റ് രാജൻ ബാബുവിനെയും അഡ്വ.ശ്രീലതയേയും ചേർത്ത്, ശ്രീകുമാറിനെക്കുറിച്ച് സംഗീത വിശ്വനാഥൻ, അരയക്കണ്ടി തുടങ്ങി കൂടെ നിൽക്കുന്നവരെ സന്ദർഭത്തിനനുസരിച്ച് അപമാനിച്ചിട്ടുണ്ട്. കണിച്ചുകുളങ്ങര ദേവസ്വം സമരസമയത്ത് അനധികൃത വയർലെസ് സെറ്റ് വെള്ളാപ്പള്ളി ഉപയോഗിച്ചു എന്ന് മഹേശൻ കത്തിൽ പറയുന്നുണ്ട്. പൊലീസ് വരുന്നു എന്ന് പറഞ്ഞപ്പോൾ വയർലെസ് സെറ്റ് ഞങ്ങൾ വീടിന്റെ പിൻഭാഗത്തു കൂടി കടത്തി. പിന്നീട് വാഹനത്തിൽ എത്തിച്ച് ശുക്രൻ വിജയന്റെ പറമ്പിൽ ശവപ്പെട്ടി അടക്കം ചെയ്യുന്നത് പോലെ അടക്കി. അവിടെ പരിശോധിച്ചാൽ ഇപ്പോഴും അതിന്റെ അവശിഷ്ടങ്ങൾ കിട്ടും-കത്തിൽ പറയുന്നു

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP