Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കുവൈറ്റിൽ ഇന്ന് 846 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 505 പേർക്ക് രോഗ മുക്തി; ഇനി ചികിത്സയിലുള്ളത് 8733 പേർ

കുവൈറ്റിൽ ഇന്ന് 846 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 505 പേർക്ക് രോഗ മുക്തി; ഇനി ചികിത്സയിലുള്ളത് 8733 പേർ

സ്വന്തം ലേഖകൻ

കുവൈത്തിൽ 846 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതുവരെ 41,879 പേർക്കാണ് വൈറസ് ബാധിച്ചത്. ബുധനാഴ്ച 505 പേർ ഉൾപ്പെടെ 32,809 പേർ രോഗമുക്തി നേടി. മൂന്നുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 337 ആയി. ബാക്കി 8733 പേരാണ് ചികിത്സയിലുള്ളത്. 153 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.

ജഹ്‌റ ഗവർണറേറ്റിൽ 291, അഹ്മദി ഗവർണറേറ്റിൽ 200, ഫർവാനിയ ഗവർണറേറ്റിൽ 140 പേർ, ഹവല്ലി ഗവർണറേറ്റിൽ 122 പേർ, കാപിറ്റൽ ഗവർണറേറ്റിൽ 93 പേർ എന്നിങ്ങനെയാണ് പുതിയ കേസുകൾ.

റെസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയാൽ സഅദ് അൽ അബ്ദുല്ല 59, ഖസർ 56, ഉയൂൻ 50, തൈമ 35, സബാഹിയ 27, ഹവല്ലി 25 എന്നിങ്ങനെയാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. 490 കുവൈത്തികൾക്കും 356 വിദേശികൾക്കുമാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP