Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന സിപിഐഎമ്മുമായുള്ള ബന്ധത്തെ ബഹുമാനിക്കുന്നു; എന്റെ ബോസിനെ കാണാൻ സാധിച്ചതിൽ സന്തോഷമുണ്ട്; ഇന്ത്യയിൽ ചെയ്യാനായി അദ്ദേഹം നൽകിയ പരിപാടികൾ ലക്ഷ്യത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ്; സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന സീതാറാം യെച്ചൂരിയുടെ ട്വീറ്റിന്റെ സത്യം ഇതാണ്...

മറുനാടൻ ഡെസ്‌ക്‌

ഇന്ത്യാ-ചൈനാ സംഘർഷം അതിർത്തിയിൽ രൂക്ഷമാകവെ രാജ്യത്ത് സിപിഎം നേതാക്കൾ പ്രതിരോധത്തിൽ. പണ്ടേയുള്ള ചൈനീസ് സ്നേഹമാണ് സിപിഎമ്മിന് വിനയാകുന്നത്. ഇതിനിടയിൽ ചൈനീസ് പ്രസിഡൻറിനെ 'മൈ ബോസ്' എന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വിശേഷിപ്പിച്ചതായുള്ള ഒരു ട്വീറ്റിന്റെ സ്ക്രീൻ ഷോട്ടും വ്യാപകമായി പ്രചരിച്ചിരുന്നു. ചൈനീസ് പ്രസിൻറുമൊത്ത് ഹസ്തദാനം ചെയ്തു നിൽക്കുന്ന സീതാറാം യെച്ചൂരിയുടെ ചിത്രത്തിനൊപ്പമുള്ള കുറിപ്പ് ഇങ്ങനെയാണ്. 'കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന സിപിഐഎമ്മുമായുള്ള ബന്ധത്തെ ബഹുമാനിക്കുന്നു. എന്റെ ബോസിനെ കാണാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ഇന്ത്യയിൽ ചെയ്യാനായി അദ്ദേഹം നൽകിയ പരിപാടികൾ ലക്ഷ്യത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ്. റെഡ് സല്യൂട്ട്'. സീതാറാം യെച്ചൂരിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൻറേതാണ് എന്ന് തോന്നിക്കുന്നതാണ് പ്രചാരണത്തിലെ സ്ക്രീൻഷോട്ട്. എന്നാൽ, ഇത് വ്യാജമായി നിർമ്മിച്ചതാണെന്നാണ് ഇപ്പോൾ തെളിഞ്ഞിരിക്കുന്നത്.

2015 ഒക്ടോബർ 20ന് ദി ഹിന്ദു ദിനപ്പത്രത്തിൽ പ്രസിദ്ധീകരിച്ച ഒരു വാർത്തയിലെ ചിത്രമുപയോഗിച്ചുള്ള വ്യാജ പ്രചാരണമാണ് ഇത്. യെച്ചൂരിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൻറേതായി വ്യാജ ട്വീറ്റ് നിർമ്മിച്ച് അതിന്റെ സ്ക്രീൻ ഷോട്ട് ഉപയോഗിച്ചാണ് പ്രചാരണം നടക്കുന്നത്. ഒക്ടോബർ 29, 2015നാണ് സീതാറാം യെച്ചൂരി ട്വിറ്ററിൽ അക്കൗണ്ട് ആരംഭിക്കുന്നത്. എന്നാൽ വ്യാപക പ്രചാരം നേടിയ സ്ക്രീൻ ഷോട്ടിലുള്ള തിയതി ഒക്ടോബർ 20, 2015 എന്നാണ്. ഇത് യഥാർത്ഥത്തിൽ സീതാറാം യെച്ചൂരി ട്വിറ്റർ അക്കൗണ്ട് ആരംഭിക്കുന്നതിന് ഒൻപത് ദിവസം മുൻപെയാണ്.

ട്വീറ്റിലുപയോഗിച്ചിരിക്കുന്ന സീതാറാം യെച്ചൂരിയുടെ ചിത്രത്തിന്റെ സ്ഥാനത്തിൽ മാറ്റമുണ്ട്. നേരെയുള്ള ചിത്രമാണ് സീതാറാം യെച്ചൂരി ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ ഉപയോഗിച്ചിട്ടുള്ളത്. എന്നാൽ പ്രചാരണത്തിലെ ചിത്രം സൂക്ഷമായി പരിശോധിക്കുമ്പോൾ ചെറുതായി വലത്തേക്ക് ചരിവുള്ള ചിത്രമാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.

റിവേഴ്സ് ഇമേജ് ഉപയോഗിച്ചുള്ള പരിശോധനയിൽ 2015 ഒക്ടോബർ 20 ന് ഹിന്ദു ദിനപ്പത്രത്തിൽ പ്രസിദ്ധീകരിച്ച ഒരു വാർത്തയിലെ ചിത്രമാണ് സ്ക്രീൻ ഷോട്ടിൽ ഉപയോഗിച്ചിട്ടുള്ളത് എന്ന് തെളിഞ്ഞു. ചൈനയിൽ വച്ച് ഇരുനേതാക്കളും കണ്ടുമുട്ടിയത് സംബന്ധിച്ച വാർത്തയോടൊപ്പമുള്ളതാണ് സ്ക്രീൻ ഷോട്ടിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം. ഈ കൂടിക്കാഴ്ചയേക്കുറിച്ച് സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്തിട്ടുമില്ല. ചൈനീസ് പ്രസിഡൻറിനെ 'മൈ ബോസ്' എന്ന് അഭിസംബോധന ചെയ്തതായി സീതാറാം യെച്ചൂരിയുടെ പേരിൽ പ്രചരിക്കുന്ന സ്ക്രീൻ ഷോട്ട് വ്യാജമായി നിർമ്മിച്ചതാണ്. ഈ പ്രചാരണം വ്യാജമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP