Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാരുതി സുസുകി ലോയൽറ്റി റിവാർഡ്സ് പ്രോഗ്രാം

സ്വന്തം ലേഖകൻ

കൊച്ചി: മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ് സവിശേഷമായ ഒരു ലോയൽറ്റി പ്രോഗ്രാം -മാരുതി സുസുകി റിവാർഡ്സ് ഇന്ന് അവതരിപ്പിച്ചു. ഇത്തരത്തിലുള്ള ആദ്യ ലോയൽറ്റി പ്രോഗ്രാമായ ഇതിൽ അറീന, നെക്സ, ട്രൂ വാല്യൂ ഔട്ട്ലെറ്റുകളിൽ നിന്നുള്ള എല്ലാ പാസഞ്ചർ വാഹന ഉപഭോക്കാക്കളും ഉൾപ്പെടുന്നതാണ്. മറ്റൊരു കാർ വാങ്ങിക്കൽ, വാഹന സർവീസ്, മാരുതി ഇൻഷുറൻസ്, അക്സസറികൾ, കസ്റ്റമർ റഫറലുകൾ എന്നിവയി•േലുള്ള ആനുകൂല്യങ്ങളുടെ ഒരു ശ്രേണി കൂടാതെ കമ്പനിയുടെ മറ്റ് നിരവധി 'അനുബന്ധ ആനൂകൂല്യങ്ങളും' അടങ്ങുന്നതാണ് മാരുതി സുസുകി റിവാർഡ്സ്. ഉപഭോക്താക്കൾക്ക് ഇപ്പോൾ മാരുതി സുസുകി റിവാർഡ്സ് വെബ് സൈറ്റിന്റെ സഹായത്തോടെ ഡിജിറ്റൽ പിൻബലത്തിലുള്ള ഈ കാർഡ്-രഹിത പ്രോഗ്രാം ഉപയോഗിക്കാനാവുന്നതും, മാരുതി സുസുകിയുമൊത്തുള്ള ഓരോ ഇടപെടലുകൾക്കും ഇടപാടുകൾക്കുമൊപ്പം തങ്ങളുടെ റിവാർഡ് പോയിന്റുകൾ ഉയരുന്നത് കാണാവുന്നതുമാണ്.

'മാരുതി സുസുകി റിവാർഡ്സ്, ഉപഭോക്താക്കൾക്ക് ആഹ്ലാദജനകമായ സേവനങ്ങളുടെ ഒരു പൂക്കൂട ഓഫർ ചെയ്യുന്നതിലുള്ള ഞങ്ങളുടെ പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്നു. ഇത് അംഗങ്ങൾക്ക് ആനുകൂല്യങ്ങൾ അവരുടെ ആവശ്യാനുസരണം ഉപയോഗിക്കുന്നതിനും സവിശേഷമായ കൂടുതൽ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താനായി ലോയൽറ്റി പ്രോഗ്രാമിന്റെ ഉന്നത ശ്രേണികളിലെത്തിച്ചേരുന്നത് എളുപ്പമാക്കുകയും ചെയ്യുന്നു. മാരുതി സുസുകി റിവാർഡ് പ്രോഗ്രാം ഇന്ത്യയിലുടനീളമുള്ള എല്ലാ മാരുതി സുസുകി ഡീലർഷിപ്പുകളിലും സ്വീകരിക്കുന്നതാണ്. വാഹനങ്ങളുടെ സർവീസ്, അക്സസറികൾ, അസ്സൽ പാർട്ടുകൾ, ദീർഘിപ്പിച്ച വാറന്റി, ഇൻഷുറൻസ്, ഞങ്ങളുടെ ഡ്രൈവിങ് സ്‌കൂളികളിൽ എന്റോൾ ചെയ്യൽ എന്നിവയ്ക്കായി ഈ റിവാർഡ് പോയന്റുകൾ ഉപയോഗിക്കാവുന്നതാണ്.' പദ്ധതി അവതരിപ്പിച്ചുകൊണ്ട്, മാരുതി സുസുകിയുടെ എംഡിയും സി.ഇ.ഓയുമായ ശ്രീ കെണിച്ചി അയുകാവാ പറഞ്ഞു,

ഈ പ്രോഗ്രാമിനു കീഴിൽ മെംബർ, സിൽവർ, ഗോൾഡ്, പ്ലാറ്റിനം എന്നിങ്ങനെ ഉപഭോക്താക്കളെ നാലു ശ്രേണികളായി തിരിക്കുന്നതാണ്. അതോടൊപ്പം ബാഡ്ജുകൾ, മാരുതി സുസുകിയുമായുള്ള ഉപഭോക്താക്കളുടെ ഇടപെടലുകൾ കൂടുതൽ റിവാർഡുകൾ നേടാനുതകുന്നതാക്കി മാറ്റുന്ന ഒരു ഗെയിമിഫിക്കേഷൻ സവിശേഷത എന്നിവയും ലഭിക്കുന്നു. കൂടാതെ ഇവർക്ക് സവിശേഷമായ ഇവന്റുകളിലേക്കും ഓഫറുകളിലേക്കും അവസരം ലഭിക്കുവനാവുള്ള സാദ്ധ്യത നൽകുകയും ചെയ്യുന്നു.

ഞങ്ങൾ പ്രോഗ്രാം അപ്ഗ്രേഡ് ചെയ്യുമ്പോൾ, നിലവിൽ ഓട്ടോകാർഡ്, മൈ നെക്സാ എന്നീ പ്രോഗ്രാം അംഗങ്ങൾ ഏറ്റവും പുതിയ മാരുതി സുസുകി റിവാർഡ്സിലേക്ക് മാറ്റപ്പെടുന്നതാണ്. അതിനായി യാതൊരുവിധ അധിക ഫീസും ഈടാക്കുന്നതല്ല, കൂടാതെ മുൻ പ്രോഗ്രാമിൽ നിന്നുള്ള പോയിന്റ് വാല്യു ബാലൻസ് തുടർന്നുപോകുന്നതുമാണ്.

ഈ പ്രോഗ്രാം കാർഡ്-രഹിതമാണ്. എല്ലാ വിവരങ്ങളും, ഇടപാട് അറിയിപ്പുകളും ഉപഭോക്താവിന്റെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഡിജിറ്റലായി അയച്ചുകൊടുക്കുന്നതുമാണ്. മാരുതി സുസുകി റിവാർഡ്സിലേക്ക് എന്റോൾ ചെയ്യുന്നതിന്, ഉപഭോക്താക്കൾക്ക് www.marutisuzuki.com അല്ലെങ്കിൽ www.nexaexperience.com സന്ദർശിക്കാവുന്നതും വിശദാംശങ്ങൾ പൂരിപ്പിക്കാവുന്നതുമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP