Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ് മരണമടഞ്ഞവർക്ക് ഒരു ലക്ഷം രൂപ സഹായധനം; ബഹ്‌റിൻ കേരളീയ സമാജത്തിന്റെ പ്രവർത്തനം ഇങ്ങനെ

കോവിഡ് മരണമടഞ്ഞവർക്ക് ഒരു ലക്ഷം രൂപ സഹായധനം; ബഹ്‌റിൻ കേരളീയ സമാജത്തിന്റെ പ്രവർത്തനം ഇങ്ങനെ

സ്വന്തം ലേഖകൻ

ബഹറിൻ കേരളീയ സമാജത്തിന്റെ സാമൂഹ്യ സുരക്ഷ പദ്ധതികളിൽ ഉൾപ്പെടുത്തി കോവിഡ് രോഗ ബാധയെ തുടർന്ന് ബഹറിനിൽ മരണപ്പെട്ട മലയാളികൾക്ക് ബഹറിൻ കേരളീയ സമാജം ഒരു ലക്ഷം രൂപ സഹായ ധനം പ്രഖ്യാപിച്ചു.

കോവിഡ് രോഗത്തിന്റെ വ്യാപനത്തെ തുടർന്ന് മരണപ്പെട്ട മലയാളികളുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ വീതം സാമ്പത്തിക സഹായം നൽകുമെന്നും മരണപ്പെട്ട പലരുടെയും കുടുംബത്തിന്റെ അവസ്ഥകൾ വേദനാജനകമാണെന്നും മനസ്സിലാക്കിയാണ് ഈ തീരുമാനമെന്നും സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ള പറഞ്ഞു.

ബഹറിൻ കേരളീയ സമാജം കോവിഡ് രോഗവ്യാപനത്തിന് ശേഷം നടത്തി വരുന്ന നിരവധി ദുരിതാശ്വാസ പദ്ധതികളിലൊന്നാണ് സാമ്പത്തീക സഹായം.നിലവിൽ ബഹറിൻ കേരളീയ സമാജം മെംബർമാർക്ക് മരണാനന്തര സഹായമായി പത്ത് ലക്ഷം രൂപ നൽകി വരുന്നുണ്ട്.

ഭക്ഷ്യ വസ്തുക്കളുടെ വിതരണവും ചാർട്ടേഡ് വിമാനങ്ങൾ വഴി ഇതിനകം രണ്ടായിരത്തോളം വരുന്ന പ്രവാസി മലയാളികളെയും നാട്ടിലെത്തിക്കാനായി.
നാട്ടിലേക്ക് യാത്രാ സൗകര്യത്തിനായി സമാജത്തിൽ ഇപ്പോഴും നിരവധിയാളുകൾ അഭ്യർത്ഥനയായി സമീപിക്കുകയാണ്.

സാമ്പത്തീക പരാധീനതയുള്ള ,അർഹരായ മലയാളികൾക്ക് വേണ്ടി സൗജന്യ വിമാനയാത്രയും കഴിഞ്ഞ ദിവസം സമാജം പ്രഖ്യാപിച്ചിരുന്നു.

സമാജം നടപ്പിലാക്കി വരുന്ന വിവിധ ഭുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സമാജം മെംബർമാരും ബഹറിൻ മലയാളി പൊതു സമൂഹവും നൽകി കൊണ്ടിരിക്കുന്ന പിന്തുണക്ക് നന്ദി രേഖപ്പെടുത്തുന്നതായി ബഹറിൻ കേരളീയ സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും സംയുക്ത വാർത്താകുറിപ്പിൽ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP