Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കൊച്ചിൻ കലാഭവൻ ബഹ്‌റൈൻ ഫ്രാഞ്ചൈസി ഐമാക് ബഹറിൻ മീഡിയ സിറ്റിക്ക് കൈമാറി

കൊച്ചിൻ കലാഭവൻ ബഹ്‌റൈൻ ഫ്രാഞ്ചൈസി ഐമാക് ബഹറിൻ മീഡിയ സിറ്റിക്ക് കൈമാറി

സ്വന്തം ലേഖകൻ

കേരളത്തിലെ കലാകേന്ദ്രമായ കൊച്ചിൻ കലാഭവന്റെ ബഹ്റൈനിലെ പ്രവർത്തനം ഇനി മുതൽ ഐമാക് ബഹ്റൈൻ മീഡിയ സിറ്റിയിൽ ആയിരിക്കുമെന്നും കലാഭവന്റെ അംഗീകൃത ഫ്രാഞ്ചൈസി ഐമാക് ബഹ്റൈൻ മീഡിയ സിറ്റി മാത്രമാണെന്നും കലാഭവൻ പ്രസിഡന്റ് ഫാദർ ചെറിയാൻ കുനിയന്തോടത്, സെക്രട്ടറി കെ. എസ്. പ്രസാദ് എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ബഹ്‌റൈനിൽ കഴിഞ്ഞ പത്ത് വർഷത്തോളമായി കലാരംഗത്ത് നിറഞ്ഞു നിൽക്കുന്ന ഏറ്റവും വലിയ നൃത്ത സംഗീത കലാകേന്ദ്രമാണ് ഐമാക്. IMAC Bahrain നൂതനവും വൈവിധ്യവുമാർന്ന പ്രവർത്തനങ്ങളുമായി ഇനി ഐമാക് ബഹ്റൈൻ മീഡിയ സിറ്റി എന്നപേരിൽ ആയിരിക്കും അറിയപ്പെടുന്നതെന്നും ചെയർമാനും മാനേജിങ് ഡയറക്ക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് അറിയിച്ചു.

മനാമയിൽ ബഹ്റൈൻ കേരളീയ സമാജത്തിന്റെ അരികിലായി പുതിയ കെട്ടിടത്തിലായിരിക്കും ഐമാക് ബഹറിൻ മീഡിയ സിറ്റി പ്രവർത്തിക്കുക. ക്ലാസിക്കൽ ഡാൻസ്, കർണാടിക് മ്യുസിക്, ഇൻസ്ട്രുമെന്റൽ മ്യൂസിക്, സിനിമാറ്റിക് ഡാൻസ്, ഡ്രോയിങ്, Art & ക്രാഫ്റ്റ്, കരാട്ടെ, യോഗ തുടങ്ങിയ വിഷയങ്ങളിൽ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഓൺലൈൻ സമ്മർ ക്ലാസ്സുകൾ നടത്തപ്പെടും എന്ന് പ്രിൻസിപ്പൽ സുധി പുത്തൻവേലിക്കര പറഞ്ഞു. പ്രത്യേകം സജ്ജീകരിച്ച സ്മാർട്ട് ക്ലാസ്സിലൂടെ പരിചയ സമ്പന്നരും യോഗ്യരുമായ പ്രൊഫഷണൽ അദ്ധ്യാപകരാണ് ക്ലാസുകൾക്കു നേതൃത്വംനൽകുന്നത്. രജിസ്‌ട്രേഷനും വിശദ വിവരങ്ങൾക്കും www.bahrainmediacity.com സന്ദർശിക്കാവുന്നതാണ്. ബന്ധപ്പെടാവുന്ന നമ്പറുകൾ: 38096845/38094806/38852397

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP