Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യത്തീംഖാനയിലെ ഏഴ് പെൺകുട്ടികളെ കടയിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചത് മൂന്ന് മാസത്തോളം; മുഖ്യപ്രതി വി.പി. നാസറിന് 15 വർഷം തടവും 70,000 രൂപ പിഴയും ശിക്ഷ

യത്തീംഖാനയിലെ ഏഴ് പെൺകുട്ടികളെ കടയിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചത് മൂന്ന് മാസത്തോളം; മുഖ്യപ്രതി വി.പി. നാസറിന് 15 വർഷം തടവും 70,000 രൂപ പിഴയും ശിക്ഷ

മറുനാടൻ മലയാളി ബ്യൂറോ

കല്പറ്റ: യത്തീഖാനയിലെ ഏഴ് പെൺകുട്ടികളെ കടയിൽ വിളിച്ചുവരുത്തി പീഡിപ്പിച്ച കേസിൽ മുഖ്യപ്രതിക്ക് 15 വർഷം തടവും 70,000 രൂപ പിഴയും ശിക്ഷ. വയനാട് കുട്ടമംഗലം സ്വദേശി വിളഞ്ഞിപ്പിലാക്കൽ വി.പി. നാസറിനെയാണ് കല്പറ്റ പോക്‌സോ കോടതി ശിക്ഷിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 11 കേസുകളിലൊന്നിലാണ് ഇന്ന് വിധി പറഞ്ഞത്. യത്തീംഖാനയിലെ അന്തേവാസികളായ പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ 2017 മാർച്ചിലാണ് ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്.

എട്ട്, ഒൻപത് ക്ലാസുകളിൽ പഠിക്കുന്ന ഏഴു പെൺകുട്ടികളെ ഭീഷണിപ്പെടുത്തി മൂന്നു മാസത്തോളം തൊട്ടടുത്ത കടയിൽവെച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവവുമായി ബന്ധപ്പെട്ട് 11 കേസുകൾ കല്പറ്റ പൊലീസ് രജിസ്റ്റർ ചെയ്തിരുന്നു. മൊബൈൽ, ഡി.എൻ.എ. പരിശോധനകൾ ഉൾപ്പെടെ ശാസ്ത്രീയ അന്വേഷണമാണ് പൊലീസ് നടത്തിയത്. പ്രതികളുടെവസ്ത്രങ്ങൾ ഉൾപ്പെടെയുള്ള തൊണ്ടിമുതലുകൾ തിരുവനന്തപുരം ഫൊറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയച്ച് പരിശോധന നടത്തിയിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP