Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'അവർക്ക് വേട്ടയാടാൻ എന്നെ വിട്ടു കൊടുക്കാൻ തയ്യാറല്ലാത്തതു കൊണ്ട് ഞാൻ വിടപറയുന്നു' എന്ന് കെ കെ മഹേശന്റെ ആത്മഹത്യാ കുറിപ്പ്; വെള്ളാപ്പള്ളിക്ക് തന്നോട് ശത്രുത; കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചാൽ ആത്മഹത്യ ചെയ്യുമെന്ന് മഹേശൻ ക്രൈംബ്രാഞ്ചിന് കത്തും നൽകി; താൻ വെറും ട്രെയിനർ മാത്രമെന്നും മറ്റുള്ളവർക്കായി ജീവിതം ഹോമിക്കുന്നുവെന്നും മഹേശന്റെ ആത്മഹത്യാ കുറിപ്പിൽ; എസ്എൻഡിപി മൈക്രോഫിനാൻസ് സംസ്ഥാന നേതാവിന്റെ ആത്മഹത്യ നിരവധി കേസുകളിൽ പ്രതി സ്ഥാനത്തായതോടെ

'അവർക്ക് വേട്ടയാടാൻ എന്നെ വിട്ടു കൊടുക്കാൻ തയ്യാറല്ലാത്തതു കൊണ്ട് ഞാൻ വിടപറയുന്നു' എന്ന് കെ കെ മഹേശന്റെ ആത്മഹത്യാ കുറിപ്പ്; വെള്ളാപ്പള്ളിക്ക് തന്നോട് ശത്രുത; കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചാൽ ആത്മഹത്യ ചെയ്യുമെന്ന് മഹേശൻ ക്രൈംബ്രാഞ്ചിന് കത്തും നൽകി; താൻ വെറും ട്രെയിനർ മാത്രമെന്നും മറ്റുള്ളവർക്കായി ജീവിതം ഹോമിക്കുന്നുവെന്നും മഹേശന്റെ ആത്മഹത്യാ കുറിപ്പിൽ; എസ്എൻഡിപി മൈക്രോഫിനാൻസ് സംസ്ഥാന നേതാവിന്റെ ആത്മഹത്യ നിരവധി കേസുകളിൽ പ്രതി സ്ഥാനത്തായതോടെ

ശ്രീലാൽ വാസുദേവൻ

ചേർത്തല: കണിച്ചുകുളങ്ങരയിൽ ആത്മഹത്യ ചെയ്ത എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറിയും ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറിയുമായ കെ.കെ മഹേശൻ ക്രൈംബ്രാഞ്ചിന് എഴുതിയ കത്ത് പുറത്ത്. കത്തിൽ എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പരാമർശമുണ്ട്.വെള്ളാപ്പള്ളിക്ക് തന്നോട് ശത്രുതയാണെന്നും കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്നും കത്തിൽ പറയുന്നു. ചില ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ വെള്ളാപ്പള്ളിയെ രക്ഷിക്കാൻ വേണ്ടി തന്നെ കരുവാക്കുന്നു എന്ന് കാണിച്ചു അദ്ദേഹം തച്ചങ്കരിക്കും കത്തു നൽകിയിരുന്നു.

കേസിൽ കുടുക്കാൻ ശ്രമിച്ചാൽ ആത്മഹത്യ ചെയ്യുമെന്നും കത്തിലുണ്ട്. മൈക്രോ ഫിനാൻസ്, സ്‌കൂൾ നിയമന കേസുകളിൽ മഹേശൻ ഉൾപ്പെട്ടിരുന്നു. കണിച്ചുകുളങ്ങര എസ്.എൻ.ഡി.പി യൂണിയൻ ഓഫീസിൽ ബുധനാഴ്ച രാവിലെയാണ് മഹേശനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സംഭവസ്ഥലത്തെത്തി ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പ് കേസ് തന്റെ തലയിൽ വച്ചു കെട്ടാൻ ക്രൈംബ്രാഞ്ച് സംഘം ശ്രമിക്കുന്നുവെന്നും ഇത് വെള്ളാപ്പള്ളിയെ രക്ഷിക്കാൻ വേണ്ടിയാണെന്നും ആരോപിച്ചു കൊണ്ടാണ്കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയും മൈക്രോഫിനാൻസ് സംസ്ഥാന കോ-ഓർഡിനേറ്ററുമായ കെ.കെ. മഹേശൻ യൂണിയൻ കമ്മറ്റി ഓഫീസിൽ തൂങ്ങി മരിച്ചിരിക്കുന്നത്.

വിവിധ യൂണിയനുകളിൽ നടന്നിട്ടുള്ള മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി പ്രതിയാകും. ഇത് ഒഴിവാക്കാൻ കേസ് തന്റെ തലയിൽ കെട്ടിവയ്ക്കാൻ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘം ശ്രമിക്കുന്നുവെന്ന് കുറിപ്പ് എഴുതി വച്ചതിന് ശേഷമാണ് ആത്മഹത്യ. അവർക്ക് വേട്ടയാടാൻ എന്നെ വിട്ടു കൊടുക്കാൻ തയാറല്ലാത്തതു കൊണ്ട് ഞാൻ വിടപറയുന്നു എന്നാണ് ആത്മഹത്യാ കുറിപ്പിൽ അദ്ദേഹം എഴുതിയിരിക്കുന്നത്. ജൂൺ 23 ന് എഴുതിയതാണ് കുറിപ്പ്. ഇന്നലെ രാത്രിയാകണം അദ്ദേഹം ജീവനൊടുക്കിയത് എന്നാണ് സൂചന. മൈക്രോഫിനാൻസ് തട്ടിപ്പ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്പെക്ടർമാരുടെ പേരു ആത്മഹത്യാ കുറിപ്പിൽ അദ്ദേഹം സൂചിപ്പിക്കുന്നു. ഇവർ തന്നെ ബലിയാടാക്കാൻ ശ്രമിക്കുന്നു എന്നാണ് തച്ചങ്കരിക്ക് എഴുതിയ കത്തിൽ ഇയാൾ പറഞ്ഞിരുന്നത്. എസ്എൻഡിപി മൈക്രോഫിനാൻസിന്റെ സംസ്ഥാന തല കോ-ഓർഡിനേറ്ററായിരുന്നു മഹേശൻ.

മാവേലിക്കര യൂണിയനിലെ മൈക്രോഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് ജൂൺ മൂന്നിന് ലഭിച്ച നോട്ടീസ് പ്രകാരം എട്ടിന് മഹേശൻ ക്രൈംബ്രാഞ്ച് സംഘത്തിന് മുൻപാകെ ഹാജരായിരുന്നു. രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ടു വരെ ഡിറ്റക്ടീവ് ഇൻസ്പെക്ടർ ടി.ആർ. സന്തോഷ്, എഎസ്ഐമാരായ ഗോപകുമാർ, ദത്തൻ എന്നിവർ ചേർന്ന് ചോദ്യം ചെയ്തു. അറിയാവുന്ന കാര്യങ്ങൾ മുഴുവൻ മഹേശൻ പറയുകയും ചെയ്തു. എന്നാൽ, ഇവർ തയാറാക്കിയ മൊഴി വായിച്ചു കേൾപ്പിക്കുകയോ ഒപ്പിടുവിക്കുകയോ ചെയ്തില്ല. എസ്‌പി കണ്ടതിന് ശേഷം മൊഴിയിൽ മാറ്റം വരുത്തണമെങ്കിൽ അതിന് ശേഷം ഒപ്പിട്ടാൽ മതിയെന്നാണ് ഇൻസ്പെക്ടർ മഹേശനോട് പറഞ്ഞതെന്നാ് ആക്ഷേപം.

ജൂൺ 9 ന് ടോമിൻ തച്ചങ്കരിയെ നേരിട്ട് കാണണമെന്നും ഇൻസ്പെക്ടർ പറഞ്ഞു. ഒറ്റയ്ക്ക് പോയാൽ മതിയെന്ന് പ്രത്യേകം നിർദ്ദേശിക്കുകയും ചെയ്തു. നാലു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ നിന്ന് എനിക്കൊരു കാര്യം മനസിലായെന്ന് മഹേശന്റെ ആത്മഹത്യാ കുറിപ്പിൽ പറയുന്നു. എന്നാൽ, മഹേശൻ തച്ചങ്കരിയെ കണ്ടിരുന്നില്ല. കേരളത്തിലെ എല്ലാ ജില്ലകളിലും നടന്നിട്ടുള്ള മൈക്രോഫിനാൻസ് കേസിൽ എന്നെ വിളിച്ച് പീഡിപ്പിക്കുവാൻ തീരുമാനം ആയിട്ടുണ്ടെന്ന് മഹേശൻ സംശയിച്ചിരുന്നു.

ഞാൻ നേരത്തേ സൂചിപ്പിച്ചതു പോലെ കേവലം പ്രവർത്തകർക്ക് ട്രെയിനിങ് കൊടുക്കുന്നതൊഴിച്ചാൽ യാതൊരു അധികാരവും ഇല്ലാത്ത എന്റെ തലയിൽ കേസുകളെല്ലാം കെട്ടിവയ്ക്കാനുള്ള ഗൂഢാലോചന നടക്കുന്നു എന്ന് എനിക്ക് വ്യക്തമായി മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. അവർക്ക് വേട്ടയാടാൻ എന്നെ കിട്ടാത്തതു കൊണ്ട് ഞാൻ വിട പറയുന്നു. രണ്ടു ആൺമക്കളാണ് മഹേശനുള്ളത്. മൈക്രോഫിനാൻസ് കേസിൽ തന്നെ കുടുക്കാൻ ശ്രമം നടക്കുന്നത് സംബന്ധിച്ച് വിശദമായ കത്തു ജനറൽ സെക്രട്ടറി മഹേശൻ നൽകിയിരുന്നു. ഇതാണ് വലിയ പീഡനം ഉണ്ടാകാൻ കാരണമായതെന്ന് പറയുന്നു.

ടോമിൻ തച്ചങ്കരിക്ക് എഴുതിയിട്ടുള്ള കത്തിൽ പറയുന്നത് ഇങ്ങനെ: ഇത്തരത്തിൽ ഇപ്പോൾ ഇങ്ങനെ ഉണ്ടായിരിക്കുന്ന ഈ നീക്കത്തിന് പിന്നിൽ എന്റെ നേതാവ് ശ്രീ വെള്ളാപ്പള്ളി അവർകൾക്ക് എന്നോട് ശത്രുതാപരമായ മനോഭാവമാണെന്ന് ഞാൻ മനസിലാക്കുന്നു. ശത്രുതയ്ക്ക് കാരണം ഞാൻ അദ്ദേഹത്തിന് 14.5.20 ൽ ഒരു 32 പേജുള്ള കത്തുകൊടുത്തിരുന്നു. അഅതിന്റെ പകർപ്പ് ഞാൻ അങ്ങേയ്ക്ക് അയച്ചു തരാം. അത് അങ്ങ് ഒന്നു വായിച്ചു നോക്കിയതിന് ശേഷം എന്റെ പേരിൽ നടപടിയെടുക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു. മുഖ്യമന്ത്രിക്കും മന്ത്രി ജി. സുധാകരനും ഇതേ പോലെ കത്തുകൾ അയയ്ക്കുന്നുണ്ട്.

ഒരു കാര്യം കൂടി ഞാൻ താഴ്മയായി അങ്ങയെ അറിയിക്കുന്നു. ഇത്തരത്തിൽ എന്നെ കേസിൽ കുടുക്കാനുള്ള ശ്രമം വെള്ളാപ്പള്ളി സാറിന്റെ ഭാഗത്തു നിന്നുണ്ടായാൽ
ഗുരുദേവൻ സത്യം ഞാനും ടീച്ചറായ എന്റെ ഭാര്യയും വെള്ളാപ്പള്ളി വീടിന് മുന്നിൽ ജീവിതം ഹോമിക്കും ഇതെന്റെ ശപഥമാണ്. ഇഷ്ടമില്ലാത്ത യൂണിയൻ നേതാക്കന്മാർക്കെതിരേ കള്ളക്കേസ് എടുപ്പിക്കുന്ന ഇന്നത്തെ യോഗനേതൃത്വത്തിനും എല്ലാ യൂണിയൻ ഭാരവാഹികൾക്കും വേണ്ടി ഞാൻ എന്റെ ജീവൻ സമർപ്പിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP