Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഞാനൊരു സിനിമ പിടിക്കാൻ പോകുവാടാ ആരാടാ തടയാൻ? എന്ന് ലിജോ ജോസ് വെല്ലുവിളിച്ചത് വെറുതേയല്ല; പറഞ്ഞാൽ പറഞ്ഞത് ചെയ്തിരിക്കും; പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു ലിജോ ജോസ് പെല്ലിശ്ശേരി; 'എ' എന്നു പേരിട്ട സിനിമയുടെ ഷൂട്ടിങ് ജൂലൈയ് ഒന്നിന് ആരംഭിക്കുമെന്നും സംവിധായകൻ

ഞാനൊരു സിനിമ പിടിക്കാൻ പോകുവാടാ ആരാടാ തടയാൻ? എന്ന് ലിജോ ജോസ് വെല്ലുവിളിച്ചത് വെറുതേയല്ല; പറഞ്ഞാൽ പറഞ്ഞത് ചെയ്തിരിക്കും; പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു ലിജോ ജോസ് പെല്ലിശ്ശേരി; 'എ' എന്നു പേരിട്ട സിനിമയുടെ ഷൂട്ടിങ് ജൂലൈയ് ഒന്നിന് ആരംഭിക്കുമെന്നും സംവിധായകൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മലയാളത്തിലെ നവസിനിമാക്കാരിൽ വിദേശത്ത് ഇന്ത്യൻ യശസ്സുയർത്തുന്ന സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. കോവിഡ് കാലത്ത് സിനിമാ ഷൂട്ടിങ് അനുവദിക്കില്ലെന്ന് ചിലർ വെല്ലുവിളിച്ചപ്പോൾ ഞാനാരു സിനിമ പിടിക്കും. ആരാടാ തടയാൻ എന്നു ചോദിച്ച റിബലാണ് ലിജോ. എന്നാൽ, അന്നത്തെ സാഹചര്യത്തിൽ ഇത് വെറും ഫേസ്‌ബുക്ക് തള്ളാണെന്ന് ആരെങ്കിലും കരുതിയെങ്കിൽ അത് തെറ്റി. ഇന്നലെ ലിജോ തന്റെ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്തുവിട്ടത്.

'എ' എന്നാണ് ലിജോ ജോസ് നിർമ്മിക്കാൻ പോകുന്ന പുതിയ സിനിമയുടെ പേര്. സിനിമയുടെ ചിത്രീകരണം ജൂലൈ 1 ന് ഷൂട്ടിങ് ആരംഭിക്കുമെന്നുമാണ് ഫസ്റ്റ്ലുക്ക് പുറത്ത് വിട്ട് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ സിനിമകളുടെ ചിത്രീകരണം തുടങ്ങുന്നതിനെച്ചൊല്ലി മലയാള സിനിമയിൽ തർക്കം നിലനിൽക്കുന്നതിനിടെയായിരുന്നു 'ഞാനൊരു സിനിമ പിടിക്കാൻ പോകുവാടാ ആരാടാ തടയാൻ?' എന്ന പ്രതികരണവുമായി ലിജോ ജോസ് പെല്ലിശ്ശേരി രംഗത്തു വന്നത്. പുതിയ സിനിമകൾ ഉടൻ തുടങ്ങുന്നതിൽ ചില നിർമ്മാതാക്കൾ എതിർപ്പു പ്രകടിപ്പിച്ച പശ്ചാത്തലത്തിലായിരുന്നു അദ്ദേഹം ഫേസ്‌ബുക്കിൽ ഇത്തരമൊരു പരാമർശവുമായി എത്തിയത്.

ഫേസ്‌ബുക്ക് കുറിപ്പ് വന്നതോടെ അഭിപ്രായവുമായി നിരവധിപ്പേരെത്തി. 'ഞാനൊരു സിനിമ പിടിക്കാൻ പോകുവാടാ ആരാടാ തടയാൻ?' എന്നത് ചെയ്യാൻ പോകുന്ന പുതിയ സിനിമയുടെ പേരാണെന്നാണ് പലരും ധരിച്ചത്. എന്നാൽ 'സിനിമയുടെ പേരല്ല തീരുമാനമാണ്' എന്നൊരു കുറിപ്പും ഇതിന് തൊട്ടുപിന്നാലെ സംവിധായകൻ പങ്കുവച്ചു. ഉടൻ തന്നെ പുതിയ സിനിമയുടെ പ്രഖ്യാപനം നടത്തി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ഇപ്പോൾ സംവിധായകൻ.

ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ പുതിയ സിനിമകളുടെ ചിത്രീകരണം തുടങ്ങേണ്ടെന്ന് നിർമ്മാതാക്കളുടെ അസോസിയേഷന്റെ കർശന നിർദേശമുണ്ടായിരുന്നു. ഇതേത്തുടർന്നാണ് ലിജോയുടെ പരാമർശം വന്നത്. സിനിമാരംഗത്ത് ഒട്ടേറെ പ്രശ്നങ്ങളുണ്ട്. അഭിനേതാക്കൾ പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യവും നിർമ്മാതാക്കൾ മുന്നോട്ടുവെച്ചിരുന്നു. സിനിമയുടെ നിർമ്മാണച്ചെലവ് 50 ശതമാനമായി കുറയ്ക്കാനും തീരുമാനമുണ്ടായിരുന്നു. ഇക്കാര്യങ്ങളെല്ലാം പരിഹരിക്കുംമുമ്പ് പുതിയ ചിത്രങ്ങളുടെ ഷൂട്ടിങ് തുടങ്ങാൻ ധൃതി കാണിക്കേണ്ടെന്നായിരുന്നു സംഘടനയുടെ നിലപാട്. എന്നാൽ ചിത്രീകരണത്തിന് തടസ്സമില്ലെന്നും പുതിയ സിനിമകളുടെ റിലീസ് നിലവിൽ റിലീസ് ചെയ്യാനുള്ളവയ്ക്കു ശേഷം മതിയെന്നുമാണ് ഫെഫ്കയുടെ നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP