Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് തകർത്തെറിഞ്ഞ മെക്‌സിക്കോയിൽ ഭൂകമ്പം;റിക്ടർ സ്‌കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ അഞ്ച് പേർ മരിച്ചു; നിരവധി പേർ വീടു വിട്ടോടി

കോവിഡ് തകർത്തെറിഞ്ഞ മെക്‌സിക്കോയിൽ ഭൂകമ്പം;റിക്ടർ സ്‌കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ അഞ്ച് പേർ മരിച്ചു; നിരവധി പേർ വീടു വിട്ടോടി

സ്വന്തം ലേഖകൻ

കോവിഡ് തകർത്തെറിഞ്ഞ മെക്‌സിക്കോയെ പിടിച്ചു കുലുക്കി ഭൂകമ്പവും. റിക്ടർസ്‌കെയിലിൽ 7.5 രേഖപ്പെടുത്തിയ അതി ശക്തമായ ഭൂകമ്പത്തിൽ ഒരു ആൺകുട്ടിയടക്കം അഞ്ച് പേർ മരിച്ചു. തെക്കൻ മെക്‌സിക്കൻ സംസ്ഥാനമായ ഒക്‌സാസയിൽ ചൊവ്വഴ്ച രാവിലെയാണ് അതിശക്തമായഭൂകമ്പം ഉണ്ടായത്. ഭൂകമ്പത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഭൂകമ്പത്തിന് പിന്നാലെ മെക്‌സിക്കോ, ഗ്വാട്ടിമാല, എൽ സാൽവദോർ, ഹോണ്ടുറാസ് എന്നിവിടങ്ങളിൽ സുനാമി മുന്നറിയിപ്പും നൽകി.

സെപ്റ്റംബർ 2019ൽ 370 പേരുടെ ജീവനെടുത്ത വലിയ ഭൂകമ്പം ഉണ്ടായതിന് ശേഷം ഇതാദ്യമായാണ് മെക്‌സിക്കോയിൽ അതി ശക്തമായ ഭൂീകമ്പം ഉണ്ടാകുന്നത്. ഒക്‌സാസ സിറ്റിയിലുണ്ടായ ഭൂകമ്പത്തിൽ നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ പറ്റി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP