Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നിലവിലെ ഭാരവാഹികൾക്ക് ഒരുവർഷം വരെ അധിക ചുമതല; ബ്രാഞ്ച് സമ്മേളനം മുതൽ പാർട്ടി കോൺ​ഗ്രസ് വരെ നീട്ടിവെക്കാൻ സിപിഐയും സിപിഎമ്മും; കോവിഡിന്റെ പശ്ചാത്തലത്തിൽ ഫലപ്രദമായ സമ്മേളനങ്ങൾ ദുഷ്കരമെന്ന് വിലയിരുത്തൽ; തീരുമാനം പ്രഖ്യാപിക്കുക സിപിഎം കേന്ദ്ര കമ്മിറ്റിയും സിപിഐ ദേശീയ എക്സിക്യൂട്ടീവും

നിലവിലെ ഭാരവാഹികൾക്ക് ഒരുവർഷം വരെ അധിക ചുമതല; ബ്രാഞ്ച് സമ്മേളനം മുതൽ പാർട്ടി കോൺ​ഗ്രസ് വരെ നീട്ടിവെക്കാൻ സിപിഐയും സിപിഎമ്മും; കോവിഡിന്റെ പശ്ചാത്തലത്തിൽ ഫലപ്രദമായ സമ്മേളനങ്ങൾ ദുഷ്കരമെന്ന് വിലയിരുത്തൽ; തീരുമാനം പ്രഖ്യാപിക്കുക സിപിഎം കേന്ദ്ര കമ്മിറ്റിയും സിപിഐ ദേശീയ എക്സിക്യൂട്ടീവും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ സിപിഐ-സിപിഎം പാർട്ടി കോൺ​ഗ്രസുകൾ നീട്ടിവെക്കുമെന്ന് സൂചന. നിലവിലുള്ള കമ്മിറ്റികൾക്കും സെക്രട്ടറിമാർക്കും ആറു മാസം മുതൽ ഒരു വർഷം വരെ അധിക ടേം ഇതോടെ ലഭ്യമാകും. 2021 ഏപ്രിൽ, മെയ്‌ മാസങ്ങളിൽ നടക്കേണ്ട സിപിഎം, സിപിഐ പാർട്ടി കോൺഗ്രസുകൾ തത്ക്കാലം നടത്തേണ്ടതില്ലെന്നാണ് നേതൃത്വം ധാരണയിൽ എത്തിയിരിക്കുന്നത്. ഇരു പാർട്ടികൾക്കും സ്വാധീനമുള്ള നാല് സംസ്ഥാനങ്ങളിൽ അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, തെരഞ്ഞെടുപ്പിന് ശേഷം സമ്മേളനങ്ങൾ എന്ന നിലയിൽ ഇരുപാർട്ടികളിലും ചർച്ചകൾ തുടങ്ങിയിരുന്നു. കേരളം, ബംഗാൾ, തമിഴ്‌നാട്, അസം എന്നിവിടങ്ങളിൽ അടുത്ത വർഷമാദ്യം തിരഞ്ഞെടുപ്പു നടത്താനിരിക്കെ പാർട്ടി കോൺഗ്രസ് മാറ്റിവയ്ക്കേണ്ടി വരുമെന്ന സൂചന ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പു വർഷം സംസ്ഥാന സമ്മേളനവും പാർട്ടി കോൺഗ്രസും മുൻപും നീട്ടിവച്ചിട്ടുണ്ട്. ഇത്തവണ കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ താഴെത്തട്ടിലെ സമ്മേളനങ്ങളും പ്രായോഗികമല്ല. എന്നാൽ, കോവിഡ് വ്യാപനത്തിന്റെ സമയത്ത് എന്ന് നടത്താനാകും എന്ന് കൃത്യമായി തീരുമാനിക്കാൻ ഇപ്പോൾ കഴിയില്ല എന്നാണ് നേതൃത്വം വിലയിരുത്തുന്നത്.

കൊവിഡിന്റെ പശ്ചാത്തലത്തിൽ ഈ വർഷം പാർട്ടി സമ്മേളനങ്ങൾ നടത്തുക ദുഷ്കരമെന്ന് സിപിഎം പൊളിറ്റ് ബ്യുറോ വിലയിരുത്തിയിരുന്നു. ഈ വിഷയത്തിൽ തീരുമാനം കേന്ദ്ര കമ്മിറ്റിക്ക് വിടാനും പിബി യോഗം തീരുമാനിച്ചു. അടുത്ത കേന്ദ്ര കമ്മിറ്റി യോഗത്തിൽ ഇത് സംബന്ധിച്ച് ചർച്ച ചെയ്യും. പാർട്ടി കോൺഗ്രസുകൾക്കു മുന്നോടിയായി വരുംമാസങ്ങളിൽ ആരംഭിക്കേണ്ട താഴെത്തട്ടിലെ സംഘടനാ സമ്മേളനങ്ങളും കൂട്ടത്തോടെ മാറ്റിവയ്ക്കാനാണ് ഇരുപാർട്ടികളും ആലോചിക്കുന്നത്. ജൂലൈയിൽ ചേരുന്ന സിപിഎം കേന്ദ്രകമ്മിറ്റിയും സിപിഐയുടെ അടുത്ത ദേശീയ നിർവാഹക സമിതിയും ഇക്കാര്യത്തിൽ ഔദ്യോഗിക തീരുമാനമെടുക്കും.

ഏകദേശം 15 പേർ പങ്കെടുക്കുന്ന ബ്രാഞ്ച് സമ്മേളനത്തിനു നിയന്ത്രണങ്ങൾ ബാധകമല്ല. എന്നാൽ ലോക്കൽ മുതലുള്ള സമ്മേളനങ്ങളിൽ അൻപതിലേറെ പേർ ഉള്ളതിനാൽ വിലക്കുണ്ടാകും. പാർട്ടി കമ്മിറ്റികൾ ഓൺലൈനിൽ ചേരുന്നതു സിപിഎം കേന്ദ്ര–സംസ്ഥാന നേതൃത്വങ്ങൾ പ്രോത്സാഹിപ്പിക്കുന്നുവെങ്കിലും സമ്മേളനങ്ങൾ അങ്ങനെ ചേരുന്നത് അജൻഡയിലില്ല. കേന്ദ്ര സെക്രട്ടേറിയറ്റ് യോഗം ഓൺലൈനിൽ രണ്ടു തവണ ചേർന്നുവെങ്കിലും കേരളത്തിൽ ഡിജിറ്റൽ യുഗത്തിലേക്കു കടക്കാൻ സിപിഐ തയാറായിട്ടുമില്ല.

സാധാരണ ജൂലൈ മുതൽ സെപ്റ്റംബർ വരെ മാസങ്ങളിലാണു കീഴ്ഘടക സമ്മേളനങ്ങൾ ആരംഭിക്കുന്നത് എന്നതിനാൽ ഒരുക്കങ്ങൾ ഇപ്പോൾ തുടങ്ങേണ്ടതാണ്. ഒക്ടോബറിൽ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, തൊട്ടു മുൻപ് സമ്മേളനങ്ങൾക്ക് ഊന്നൽ കൊടുക്കാനാകില്ലെന്ന് ഇരു പാർട്ടികളും ചൂണ്ടിക്കാട്ടുന്നു. 3 വർഷം കൂടുമ്പോൾ ബ്രാഞ്ച് മുതൽ ദേശീയതലം വരെ സമ്മേളനങ്ങൾ നടത്തി പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കുന്നതാണു രണ്ടു പാർട്ടികളുടെയും രീതി.അടുത്ത മേയിലെ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം താഴേത്തട്ടിലെ സമ്മേളനങ്ങൾ തുടങ്ങി 2021 അവസാനമോ 2022 ആദ്യമോ പാർട്ടി കോൺഗ്രസ് നടത്താനാണ് ആലോചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP