Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ദുബായിൽ താമസിക്കുന്ന അജിത്ത് പുലർച്ചെ ഷാർജയിൽ എത്തിയത് എന്തിനെന്നതിൽ വ്യക്തതയില്ല; പുലർച്ചെ രണ്ടുമണിവരെ അജിത്ത് ഉറങ്ങിയിരുന്നില്ലെന്ന് വീട്ടുകാരും; കണ്ണൂരിലെ വളപട്ടണത്തിനടുത്ത് മന്നയിൽ വലിയൊരു വീടു നിർമ്മിച്ചു താമസം തുടങ്ങിയത് ഒരു വർഷം മുമ്പ്; ജോയ് അറയ്ക്കലിനെ പോലെ മോഹിച്ചു നിർമ്മിച്ച വീട്ടിൽ താമസിച്ചു കൊതിതീരും മുമ്പേ വിടപറഞ്ഞ് അജിത്തും; 200ഓളം ജീവനക്കാരുള്ള സ്‌പെയിസ് മാക്‌സ് കമ്പനിയുടെ ഉടമയുടെ മരണവും ജോയ് അറയ്ക്കലിന്റെതിന് സമാനം

ദുബായിൽ താമസിക്കുന്ന അജിത്ത് പുലർച്ചെ ഷാർജയിൽ എത്തിയത് എന്തിനെന്നതിൽ വ്യക്തതയില്ല; പുലർച്ചെ രണ്ടുമണിവരെ അജിത്ത് ഉറങ്ങിയിരുന്നില്ലെന്ന് വീട്ടുകാരും; കണ്ണൂരിലെ വളപട്ടണത്തിനടുത്ത് മന്നയിൽ വലിയൊരു വീടു നിർമ്മിച്ചു താമസം തുടങ്ങിയത് ഒരു വർഷം മുമ്പ്; ജോയ് അറയ്ക്കലിനെ പോലെ മോഹിച്ചു നിർമ്മിച്ച വീട്ടിൽ താമസിച്ചു കൊതിതീരും മുമ്പേ വിടപറഞ്ഞ് അജിത്തും; 200ഓളം ജീവനക്കാരുള്ള സ്‌പെയിസ് മാക്‌സ് കമ്പനിയുടെ ഉടമയുടെ മരണവും ജോയ് അറയ്ക്കലിന്റെതിന് സമാനം

മറുനാടൻ മലയാളി ബ്യൂറോ

ഷാർജ: വയനാട് സ്വദേശിയായ പ്രവാസി മലയാളി ജോയ് അറയ്ക്കൽ കോവിഡ് കാലത്ത് ജീവനൊടുക്കിയ വാർത്തയുടെ ഞെട്ടൽ മാറും മുമ്പാണ് സമാനമായി വിധത്തിൽ കണ്ണൂർ കണ്ണൂർ പനങ്കാവ് സ്വദേശിയായ പ്രവാസി വ്യവസായി ടി.പി. അജിത്തിനെ ഷാർജയിലെ ബഹുനില കെട്ടിടത്തിൽനിന്ന് വീണുമരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുനൂറോളം ജീവനക്കാരുള്ള ദുബായിലെ സ്പെയ്സ് മാക്സ് എന്ന കമ്പനിയുടെ ഉടമയാണ് മുപ്പതുവർഷമായി യു.എ.ഇ.യിലുള്ള അജിത്. ഇദ്ദേഹത്തിന്റെ മരണവും ഗൾഫ് മലയാളികളെ ഏറെ വിഷമിപ്പിക്കുന്നുണ്ട്. സ്വന്തം ജീവനക്കാരുടെ കാര്യത്തിൽ അടക്കം അതീവ തൽപ്പരനായിരുന്നു ഇദ്ദേഹം.

സ്വന്തമായി മികച്ചൊരു കച്ചവട സ്ഥാപനം കെട്ടിപ്പടുത്ത അജിത്ത് നാട്ടിൽ നല്ലൊരു വീടും വെച്ചിരുന്നു. ഒരു വർഷം മുമ്പാണ് വലിയൊരു വീട് നിർമ്മിച്ചത്. കണ്ണൂരിലെ വളപട്ടണത്തിനടുത്ത് മന്നയിലാിരുന്നു വീടു പണിതത്. അത്യാവശ്യം ആഡംബരത്തോടെ തന്നെയാണ് ഇവിടെ അദ്ദേഹ ആഡംബര വീട് പണിതത്. കുടുംബ സമേതം ഇവിടെ കുറച്ചുകാലം താമസിക്കുകയും ചെയ്തു. എന്നാൽ, ബിസിനസ് ആവശ്യങ്ങളാൽ ദുബായിൽ തന്നെയായിരുന്നു കൂടുതൽ സമയവും താമസിച്ചിരുന്നതും. കുടുംബവും അദ്ദേഹത്തിനൊപ്പമാണ് കഴിഞ്ഞിരുന്നത്. ഏറെ ആഗ്രഹിച്ചു നിർമ്മിച്ച വീട്ടിൽ ജീവിച്ചു കൊതി തീരും മുമ്പാണ് അജിത് ജോയിയെ പോലെ ജീവിതത്തോടെ വിട പരഞ്ഞിരിക്കുന്നത്. വീട്ടുകാർക്ക് പോലും അറിയാത്ത സങ്കീർണമായ ബിസിനല് പ്രശ്‌നങ്ങൾ അജിത്തിന് ഉണ്ടായിരിക്കാം എന്നു കരുതുന്നവരുമുണ്ട്.

ദുബായിൽ സ്വന്തമായുള്ള മെഡോസ് കമ്യൂണിറ്റി വില്ലയിലായിരുന്നു താമസം. തിങ്കളാഴ്ച രാവിലെയാണ് ഷാർജ ജമാൽ അബ്ദുൾ നാസർ സ്ട്രീറ്റിലെ 25 നില കെട്ടിടത്തിന്റെ ടെറസിൽനിന്ന് വീണുമരിച്ച നിലയിൽ കണ്ടത്. പുലർച്ചെ രണ്ടുമണിവരെ അജിത്ത് ഉറങ്ങിയിരുന്നില്ലെന്നാണ് വീട്ടുകാരിൽനിന്നുള്ള വിവരം. എന്തുകാര്യത്തിന് ഇദ്ദേഹം അസ്വസ്ഥനായിരുന്നത് എന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല. ബിസിനസ് പ്രശ്‌നങ്ങളാകാം എന്നാണ് നിഗമനം. എന്തുകാര്യത്തിനാണ് അജിത്ത് ഷാർജയിൽ വന്നത് എന്നതിലും അവ്യക്തതയുണ്ട്. അഞ്ചുമണിയോടെ വാഹനമോടിച്ച് ഷാർജയിലെത്തിയെന്നാണ് കരുതുന്നത്. ഷാർജ പൊലീസും പാരാമെഡിക്കൽ വിഭാഗവും സ്ഥലത്തെത്തി ചോരവാർന്നു കിടന്ന ശരീരം രാവിലെ എട്ടുമണിയോടെ ഷാർജ അൽ ഖാസിമി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടർന്ന് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു.

ദുബായിൽ താമസിക്കുന്ന അജിത്ത് പുലർച്ചെ ഷാർജയിലെത്തിയത് എന്തിനെന്നതിൽ വ്യക്തതയില്ല. ഗോഡൗൺ, ലോജിസ്റ്റിക്സ്, വർക്ക് ഷോപ്പ്, ഫാക്ടറി, കോൾഡ് സ്റ്റോറേജ് സൗകര്യം തുടങ്ങിയ വിപുലമായ സംവിധാനങ്ങളുള്ളതാണ് സ്പെയ്സ് മാക്സ് എന്ന സ്ഥാപനം. വിവിധ ഗൾഫ് രാജ്യങ്ങളിലായി പ്രവർത്തനവുമുണ്ട്. വൻകിട സൂപ്പർമാർക്കറ്റുകൾക്കും ഹൈപ്പർ മാർക്കറ്റുകൾക്കും വെയർഹൗസുകളും മെറ്റൽ ഫ്രെയിമുകളും സജ്ജീകരിച്ചു നൽകുന്നതാണ് സ്പെയ്സ് മാക്സ് കമ്പനിയുടെ പ്രധാന പ്രവർത്തനമേഖല. ദുബായിലെ ടി20 ക്രിക്കറ്റ് മത്സരമായ കേരള പ്രിമീയർ ലീഗിന്റെ (കെ.പി.എൽ. ദുബായ്) ഡയറക്ടർ കൂടിയായിരുന്നു അജിത്.

കമ്പനികൾക്ക് വെയർഹൗസുകൾ നിർമ്മിച്ച് നൽകിയാണ് അജിത്ത് തന്റെ കമ്പനി സാന്നിധ്യം ശക്തമാക്കിയത്. പിന്നീട് സിവിൽ കൺസ്ട്രക്ഷനിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുകയായിരുന്നു. വിവിധ ഗൾഫ് രാജ്യങ്ങളുമായി ബന്ധപ്പെട്ടായിരുന്നു പ്രവർത്തനം. ഭാര്യ ബിന്ദു. മകൻ അമർ എൻജിനിയറിങ് പഠനം കഴിഞ്ഞ് പിതാവിന്റെകൂടെ ജോലിചെയ്യുന്നു. മകൾ ലക്ഷ്മി വിദ്യാർത്ഥിനിയാണ്. അച്ഛൻ: കെ.പി. പത്മനാഭൻ നായർ. അമ്മ: നന്ദിനി. സഹോദരങ്ങൾ: അനിൽ (ദുബായ്), അജീഷ് (ബെംഗളൂരു). അജിത്തിന്റെ മരണം ആത്മഹത്യയാണെന്ന് ഷാർജ പൊലീസ് അറിയിച്ചു.

മൂന്ന് മാസത്തിനിടയിൽ ദുബായിൽ നടക്കുന്ന രണ്ടാമത്തെ ദാരുണ മരണമാണിത്. വയനാട് സ്വദേശിയായ അറക്കൽ ജോയി എന്ന വൻ ബിസിനസുകാരൻ നേരത്തേ കെട്ടിടത്തിന് മുകളിൽനിന്ന് ചാടി മരിച്ചിരുന്നു. അതിന്റെ ഞെട്ടൽ മാറുന്നതിന് മുമ്പേയാണ് അജിത്തിന്റെ മരണവും. കോടികളുടെ സമ്പത്തുള്ളയാളും സ്വന്തം നാട്ടിലും യുഎഇയിലും ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി പ്രശസ്തനുമായ ജോയ് അറയ്ക്കൽ ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേയ്ക്ക് കുതിക്കുന്നതിനിടെയാണ് ഏപ്രിൽ 23ന് എല്ലാം അവസാനിപ്പിച്ച് ഈ ലോകത്ത് നിന്ന് അപ്രത്യക്ഷനായത്. അദ്ദേഹത്തെ അറിയാവുന്നവരുടെ മുന്നിൽ ഇപ്പോഴും ഉയർന്നുനിൽക്കുന്ന ചോദ്യം എന്തിന് ജോയി അത് ചെയ്തു എന്നാണ്. മാനന്തവാടി കണിയാരം സെന്റ് ജോസഫ് കത്തീഡ്രൽ പള്ളി സെമിത്തേരിയിലെ ആറടി മണ്ണിൽ ജോയ് അറയ്ക്കൽ ഒടുങ്ങിയെങ്കിലും മലയാളികളുടെ മുൻപിൽ ആ മരണം ഒരു സമസ്യയായി തന്നെ അവശേഷിക്കുന്നു. സമാനമായ രീതിയിലാണ്, ഏതാണ്ട് ഇതേ പ്രായത്തിലുള്ള ടി.പി.അജിതും ജീവനൊടുക്കിയിരിക്കുന്നത് എന്നത് ഒരുപക്ഷേ, യാദൃച്ഛികതയായിരിക്കാം.

ജോയ് അറയ്ക്കൽ ജീവനൊടുക്കിയ വാർത്തയറിഞ്ഞപ്പോൾ അദ്ദേഹം എന്തിന് ഇതു ചെയ്തെന്ന് അജിത് അത്ഭുതപ്പെട്ടിരുന്നതായി അദ്ദേഹത്തിന്റെ സുഹൃത്ത് പറയുന്നു. ഒരിക്കലും ജോയ് അതു ചെയ്യാൻ പാടില്ലായിരുന്നുവെന്നും ഏതു പ്രതിസന്ധികളെയും തരണം ചെയ്യാൻ ഒരു ബിസിനസുകാരൻ മാനസിക കരുത്ത് നേടണം എന്നുമായിരുന്നുവത്രെ അജിതിന്റെ അഭിപ്രായം. കേരളത്തിൽ നിന്നുള്ള എഞ്ചിനീയറിങ് കോളേജുകളുടെ യുഎഇ കൂട്ടായ്മയായ കേരയുടെ മുൻ ഭാരവാഹിയായിരുന്നു അജിത്ത് പാലക്കാട് എൻ എസ് എസ് എഞ്ചിനീയറിങ് കോളേജ് പൂർവ വിദ്യാർത്ഥിയാണ്. മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിച്ചു വരികയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP