Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹിന്ദുക്കളുടെ രാജാവും മുസ്ലിങ്ങളുടെ അമീറെന്നും അറിയപ്പെട്ടു; തങ്ങൾക്കെതിരെ ഏറനാട്ടിൽ ഉയർന്നുവന്ന ഐക്യം തകർക്കാൻ ബ്രിട്ടീഷുകാരാണ് അതിനെ ഹിന്ദു-മുസ്ലിം ലഹളയായി ചിത്രീകരിച്ചത്: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മുസ്ലിം മതഭ്രാന്തനല്ലെന്ന് എം. സ്വരാജ് എംഎൽഎ

ഹിന്ദുക്കളുടെ രാജാവും മുസ്ലിങ്ങളുടെ അമീറെന്നും അറിയപ്പെട്ടു; തങ്ങൾക്കെതിരെ ഏറനാട്ടിൽ ഉയർന്നുവന്ന ഐക്യം തകർക്കാൻ ബ്രിട്ടീഷുകാരാണ് അതിനെ ഹിന്ദു-മുസ്ലിം ലഹളയായി ചിത്രീകരിച്ചത്: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മുസ്ലിം മതഭ്രാന്തനല്ലെന്ന് എം. സ്വരാജ് എംഎൽഎ

ജംഷാദ് മലപ്പുറം

മലപ്പുറം: ഹിന്ദുക്കളുടെ രാജാവും മുസ്ലിങ്ങളുടെ അമീറെന്നും അറിയപ്പെട്ട വ്യക്തിയാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്നും ഇദ്ദേഹം ഒരിക്കലും മതഭ്രാന്തനായിരുന്നില്ലെന്നും എം. സ്വരാജ് എംഎൽഎ. തങ്ങൾക്കെതിരെ ഏറനാട്ടിൽ ഉയർന്നുവന്ന ഐക്യം തകർക്കാൻ ബ്രിട്ടീഷുകാരാണ് ഇതിനെ ഹിന്ദു-മുസ്ലിം ലഹളയായി ചിത്രീകരിച്ചതെന്നും ആഷിഖ് അബുവിന്റെ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ എം സ്വരാജ് എംഎൽഎ പറഞ്ഞു.

മലബാർ കലാപത്തെ സത്യസന്ധമായി സമീപിച്ചാൽ ജന്മികുടിയാൻ സംഘർഷമാണ് അതിലൊന്ന്. 1920ലാണ് കുടിയാൻ സംഘം രൂപീകരിച്ചത്. അതിന് നേതൃത്വം നൽകിയത് കട്ടിലശ്ശേരി മുഹമ്മദ് മുസ്ലിയാരും എംപി നാരായണമേനോനുമാണ്. വർഗ്ഗീയമായ ചേരിതിരിവ് അതിനില്ലായിരുന്നു. ഖിലാഫത്ത് മൂവ്‌മെന്റിന്റെ സ്വാധീനമാണ് രണ്ടാമത്തേത്. ഇന്ത്യയിൽ ദേശീയ പ്രസ്ഥാനവുമായി അതിന് ബന്ധമുണ്ടായിരുന്നു. മഹാത്മ ഗാന്ധി കോഴിക്കോട് വന്നാണ് മലബാറിൽ ഖിലാഫത്ത പ്രസ്ഥാനം തുടങ്ങാൻ ആവശ്യപ്പെടുന്നത്. നിസ്സഹകരണപ്രസ്ഥാനവുമായി ചേർന്ന് ബ്രിട്ടനെതിരെ പോരാടാനാണ് ഗാന്ധിജി ആവശ്യപ്പെട്ടത്. മലബാറിൽ ഖിലാഫത്ത് മൂവ്‌മെന്റ് സജീവമായപ്പോൾ ജാതിമതഭേദമന്യേ ദേശീയ പ്രസ്ഥാനത്തിന്റെ നേതാക്കൾ അണിനിരന്നു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് ഖിലാഫത്ത് പ്രസ്ഥാനത്തിൽ അംഗത്വം കൊടുത്തത് എംപി നാരായണമേനോൻ ആയിരുന്നുവെന്നാണ് ഒരിടത്ത് വായിച്ചത്.

ഈ മൂവ്‌മെന്റ് സജീവമായപ്പോൾ ബ്രിട്ടന് നാല് പേരെ അറസ്റ്റ് ചെയ്ത് ജയിലിലിട്ടു. മൊയ്തീൻകോയയും ഹസനും ഗോപാലനും മാധവനുമാണ്. അതിൽ ഹിന്ദുക്കളും മുസ്ലിങ്ങളുമുണ്്. ബ്രിട്ടീഷുമാരുമായി ഒന്നിച്ച് നിന്നവരാണ് മുസ്ലിംങ്ങളായ ജന്മിമാരും ഹിന്ദുക്കളായ ജന്മിമാരും. ഇതിനെതിരായ ഐക്യം തകർക്കനാണ് ബ്രിട്ടീഷുകാർ ശ്രമിച്ചത്. മലപ്പുറത്തെ പൊലീസ് മേധാവിയായിരുന്ന ഹിച്ച്‌കോക്ക് ഹിന്ദുമുസ്ലിം ലഹളയായി ഇതിനെ ചിത്രീകരിക്കുകയായിരുന്നു. നിരവധി നേതാക്കൾ ഇങ്ങനെ തെറ്റിദ്ധരിക്കപ്പെട്ടു. കുഞ്ഞഹമ്മദ് ഹാജി സ്ഥാപിച്ച മലയാളരാജ്യത്ത് ഹിന്ദുസ്ത്രീകളെ ബലാത്സംഘം ചെയ്തവരെ വധശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ട്. കുഞ്ഞഹമ്മദ് ഹാജിയുടെ സൈന്യത്തിലെ പ്രധാന പോരാളി നാരായണൻ നമ്പീശൻ എന്ന ആളായിരുന്നുവെന്നും എം സ്വരാജ് ചൂണ്ടിക്കാട്ടി.

സിനിമയെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്ന് എം സ്വരാജ് പറഞ്ഞു. 1921ൽ മലബാറിനെ ഇളക്കിമറിച്ച സമരമാണിത്. ചരിത്രം വിസ്മരിക്കാനുള്ളതല്ല. ചരിത്രത്തെ വസ്തുതാപരമായി വിലയിരുത്താൻ കഴിയണം. കാഴ്ചപ്പാടുകൾക്കനുസരിച്ച് വക്രീകരിച്ചെടുത്താൽ ചരിത്രമല്ലാതായി മാറും. 100ൽപരം സമരം ബ്രീട്ടീഷുകാർക്കെതിരെ കിഴക്കൻ ഏറനാട്ടിൽ നടന്നു. 1849 മഞ്ചേരി കലാപം ഹസൻ മൊയ്തീൻ നേതൃത്വം നൽകി നികുതി പിരിവിനെതിരെയാണെന്നും സ്വരാജ് ചാനൽചർച്ചയിൽ പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP