Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പിന്നോക്കവിഭാഗങ്ങളുടെ മുന്നേറ്റത്തിനപ്പുറത്ത് സ്ഥാനമാനങ്ങൾ അലങ്കാരമായി കൊണ്ട് നടക്കുന്നവരോടൊപ്പം ഇനി പ്രവർത്തിക്കാനില്ല; നിരവധി ദളിത് പ്രശ്നങ്ങൾ ഉണ്ടായിട്ടും ഒരു ചെറുക്യാമ്പെയിൻ പോലും പാർട്ടിക്ക് കേരളത്തിൽ നടപ്പിലാക്കാനായില്ല; ബിഎസ്‌പി സംസ്ഥാന ജനറൽ സെക്രട്ടറി രമേഷ് നന്മണ്ട രാജിവെച്ചു

പിന്നോക്കവിഭാഗങ്ങളുടെ മുന്നേറ്റത്തിനപ്പുറത്ത് സ്ഥാനമാനങ്ങൾ അലങ്കാരമായി കൊണ്ട് നടക്കുന്നവരോടൊപ്പം ഇനി പ്രവർത്തിക്കാനില്ല; നിരവധി ദളിത് പ്രശ്നങ്ങൾ ഉണ്ടായിട്ടും ഒരു ചെറുക്യാമ്പെയിൻ പോലും പാർട്ടിക്ക് കേരളത്തിൽ നടപ്പിലാക്കാനായില്ല; ബിഎസ്‌പി സംസ്ഥാന ജനറൽ സെക്രട്ടറി രമേഷ് നന്മണ്ട രാജിവെച്ചു

ജാസിം മൊയ്തീൻ

കോഴിക്കോട്: ബിഎസ്‌പി സംസ്ഥാന ജനറൽ സെക്രട്ടറി രമേഷ് നന്മണ്ട ജനറൽ സെക്രട്ടറി പദവിയും പാർട്ടി പ്രാഥമികാംഗത്വവും രാജിവെച്ചു. കേരളത്തിൽ പാർട്ടിയുടെ പ്രവർത്തന പരാജയവും നേതാക്കളുടെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചുമാണ് രാജിയെന്ന് അദ്ദേഹം തന്റെ രാജിക്കത്തിൽ വ്യക്തമാക്കി. സംസ്ഥാന പ്രസിഡണ്ടിനാണ് അദ്ദേഹം രാജിക്കത്ത് നൽകിയത്. ഒരു രാഷ്ട്രീയ പാർട്ടിയെന്ന നിലയിൽ കേരളത്തിൽ ബിഎസ്‌പിയുടെ പ്രവർത്തനം വളരെ പരാജയമായിരുന്നു എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ബിഎസ്‌പിയുടെ പ്രവർത്തനങ്ങൾ കേരളത്തിൽ വേണ്ടത്ര സ്വാധീനം ചെലുത്തിയിട്ടില്ല. പുതിയ ഇടപെടലുകൾക്കും മുന്നേറ്റങ്ങൾക്കും വേണ്ടി നൽകിയ നിർദ്ദേശങ്ങളൊന്നും കമ്മറ്റികൾ പരിഗണിച്ചിട്ടുമില്ല. മാറിമാറി വരുന്ന കോ-ഓർഡിനേറ്റർമാരുടെ ഇടപെടലുകൾ കാരണം പാർട്ടിയിൽ നിന്നും നൂറുകണക്കിന് പ്രവർത്തകർ മറ്റുപാർട്ടികളിലേക്ക് മാറിപ്പോയി. പാർട്ടിയുടെ നിർജീവാവസ്ഥക്കും ഇത് കാരണമായി.

സംസ്ഥാനത്ത് നിരവധിയായ ദലിത്, ആദിവാസി പ്രശ്‌നങ്ങൾ, ഭൂമി പ്രശ്‌നം, എയ്ഡഡ് സംവരണ പ്രശ്‌നം, ആത്മഹത്യകൾ, കൊലപാതങ്ങൾ, മുസ്ലിം ന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്തി വർഗീയത സൃഷ്ടിക്കൽ തുടങ്ങിയ വിഷയങ്ങളുണ്ടായിട്ടും അവയിലൊന്നും ഒരു പാർട്ടി എന്ന നിലയിൽ കേരളത്തിൽ ബിഎസ്‌പിക്ക് ഒരു പ്രതിഷേധ ക്യാംപയിൻ പോലും നടത്തുവാൻ കഴിഞ്ഞില്ല. അത്രയും ദയനീയമായ വിധത്തിൽ പാർട്ടി തകർന്നു പോയിരിക്കുന്നു. ദലിത്, പിന്നോക്ക, ആദിവാസി, മതന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയ മുന്നേറ്റം എന്നതിനപ്പുറത്ത് സ്ഥാനമാനങ്ങൾക്ക് വേണ്ടി മാത്രം നിലകൊള്ളുന്നവരോടൊപ്പം പ്രവർത്തിക്കാൻ ഇനിയുമാകില്ല. അതുകൊണ്ടുതന്നെ പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി പദവിയും പ്രാഥമികാംഗത്വവും രാജിവയ്ക്കുന്നതായും രമേഷ് നന്മണ്ട അദ്ദേഹത്തിന്റെ രാജിക്കത്തിൽ വ്യക്തമാക്കി. ഒരു അംബേദ്കറൈറ്റ് എന്ന നിലയിൽ കേരളത്തിലെ സവിശേഷമായ രാഷ്ട്രീയ സാഹചര്യത്തിൽ സഹപ്രവർത്തകരുമായി ആലോചിച്ച് ദളിത് ആദിവാസി അടിത്തറയിൽ പുതിയ രാഷ്ട്രീയ മുന്നേറ്റത്തിന് ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP