Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലോക ഒന്നാം നമ്പർ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിനും ഭാര്യക്കും കോവിഡ്; ജോക്കോവിച്ച് സംഘടിപ്പിച്ച ചാരിറ്റി ടെന്നീസ് ടൂർണമെന്റിൽ സാമൂഹിക അകലം പാലിച്ചില്ലെന്ന് വിമർശനം

ലോക ഒന്നാം നമ്പർ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിനും ഭാര്യക്കും കോവിഡ്; ജോക്കോവിച്ച് സംഘടിപ്പിച്ച ചാരിറ്റി ടെന്നീസ് ടൂർണമെന്റിൽ സാമൂഹിക അകലം പാലിച്ചില്ലെന്ന് വിമർശനം

മറുനാടൻ ഡെസ്‌ക്‌

ബെൽഗ്രേഡ്: ലോക ഒന്നാം നമ്പർ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിനും ഭാര്യ ജെലീനക്കും കോവിഡ് സ്ഥിരീകരിച്ചു. ജോക്കോവിച്ച് സംഘടിപ്പിച്ച ചാരിറ്റി ടെന്നീസ് ടൂർണമെന്റിൽ പങ്കെടുത്ത മൂന്നു താരങ്ങൾക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജോക്കോവിച്ചിന്റെ പരിശോധനാഫലവും പോസിറ്റീവായത്. സാമൂഹിക അകലം പാലിക്കാതെ ടൂർണമെന്റ് സംഘടിപ്പിച്ചതിനെ തുടർന്ന് വിമർശനവുമുയർന്നിരുന്നു. ജോക്കോവിച്ചിന് പുറമെ പ്രമുഖ താരങ്ങളായ ഡൊമിനിക് തീം, അലക്സാണ്ടർ സ്വരേവ് എന്നിവരും ടൂർണമെന്റിൽ പങ്കെടുത്തിരുന്നു.

'ക്രൊയേഷ്യയിലെ സദറിലെ ചാരിറ്റി മത്സരത്തിൽ പങ്കെടുത്ത ശേഷം ബെൽഗ്രേഡിലെത്തിയ ഉടനെത്തന്നെ ഞങ്ങൾ പരിശോധനയ്ക്ക് വിധേയരായി. എന്റേയും ജെലീനയുടേയും ഫലം പോസിറ്റീവാണ്. മക്കളുടേത് നെഗറ്റീവാണ്. ചാരിറ്റി ടൂർണമെന്റ് സംഘടിപ്പിച്ചത് നല്ല ഉദ്ദേശത്തോടെയാണ്. അത് ഇങ്ങനെ ആയിത്തീരുമെന്ന് പ്രതീക്ഷിച്ചില്ല.' സെർബിയൻ താരം വാർത്താ കുറിപ്പിൽ വ്യക്തമാക്കി. നേരത്തെ ക്രൊയേഷ്യൻ താരം ബോർന കോറിച്ച്, ബൾഗേറിയയുടെ ഗ്രിഗർ ദിമിത്രോവ്, സെർബിയയുടെ വിക്ടർ ട്രോയിസ്ക്കി എന്നിവർക്കാണ് കോവിഡ് ബാധിച്ചിരുന്നത്. ഗ്രിഗർ ദിമിത്രോവിന് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ടൂർണമെന്റിന്റെ ഫൈനൽ റദ്ദാക്കിയിരുന്നു. സെർബിയയിലെ സെൻട്രൽ ബെൽഗ്രേഡിലെ ജോക്കോവിച്ച് ടെന്നീസ് കോംപ്ലക്സിലും ക്രൊയേഷ്യയിലെ സദറിലുമായി നടന്ന ടൂർണമെന്റിൽ നിരവധി താരങ്ങൾ പങ്കെടുത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP