Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പെരിങ്ങോട്ടുകരയിൽ നവവധു മരിച്ച സംഭവത്തിൽ പഴുതടച്ച അന്വേഷണവുമായി ക്രൈംബ്രാഞ്ച്; ശ്രുതി അയച്ച അവസാന ഓഡിയോ സന്ദേശം പരിശോധിച്ചത് ‌സൈബർ സെല്ലിന്റെ സഹായത്തോടെ; കൂടുതൽ പേരുടെ മൊഴി എടുക്കും; ശാസ്ത്രീയ തെളിവ് ശേഖരണത്തിനും നീക്കം

പെരിങ്ങോട്ടുകരയിൽ നവവധു മരിച്ച സംഭവത്തിൽ പഴുതടച്ച അന്വേഷണവുമായി ക്രൈംബ്രാഞ്ച്; ശ്രുതി അയച്ച അവസാന ഓഡിയോ സന്ദേശം പരിശോധിച്ചത് ‌സൈബർ സെല്ലിന്റെ സഹായത്തോടെ; കൂടുതൽ പേരുടെ മൊഴി എടുക്കും; ശാസ്ത്രീയ തെളിവ് ശേഖരണത്തിനും നീക്കം

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: പെരിങ്ങോട്ടകരയിൽ നവവധു മരിച്ച സംഭവത്തിൽ അന്വേഷണം ശക്തമാക്കി ക്രൈംബ്രാഞ്ച്. ശ്രുതി അയച്ച അവസാന ഓഡിയോ സന്ദേശവും അത് സ്വീകരിച്ച ഫോണുമുൾപ്പെടെ പരിശോധനക്ക് വിധേയമാക്കി. ഇതിനുപുറമേ, കൂടുതൽ ആളുകളുടെ മൊഴി എടുക്കുന്ന നടപടികളും വേഗത്തിലാക്കി. ഫോറൻസിക് ഡിപ്പാർട്ട്മെന്റിലെ വിദഗ്ധ ഡോക്ടർമാരടങ്ങിയ സംഘവുമായി അന്വേഷണ ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തി ശാസ്ത്രീയ തെളിവ് ശേഖരണത്തിനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്.

സൈബർ സെല്ലിന്റെ സഹായത്തോടെയാണ് ശ്രുതി മരിക്കുന്നതിന് മുമ്പ് ബന്ധുവിനയച്ച അവസാന ഓഡിയോ സന്ദേശം അന്വേഷണ സംഘം പരിശോധിച്ചത്. അയച്ച സമയവും സന്ദേശം സ്വീകരിച്ച സമയവുമെല്ലാം ഒത്തുനോക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. രാത്രി 7.59ന് ആയിരുന്നു ശ്രുതിയുടെ അവസാന ഓഡിയോ സന്ദേശം. മരിച്ച സമയം ശ്രുതി ധരിച്ചിരുന്ന വസ്ത്രങ്ങൾ വീണ്ടും ഫോർറൻസിക് പരിശോധനക്ക് അയക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.

വിവാഹം കഴിഞ്ഞ് പതിനഞ്ചാം ദിവസമാണ് തൃശൂർ മുല്ലശേരി സ്വദേശിനിയായ ശ്രുതി(26) ദുരൂഹസാഹചര്യത്തിൽ മരിച്ചത്. എൻജിനീയറിങ് വിദ്യാർത്ഥിനിയായിരുന്നു ശ്രുതി. ഏഴു വർഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. തൃശൂർ പെരിങ്ങോട്ടുകര സ്വദേശിയായ അരുണും മുല്ലശേരി സ്വദേശിനിയായ ശ്രുതിയും തമ്മിൽ കഴിഞ്ഞ ഡിസംബർ 22നാണ് വിവാഹിതരായത്. ഇരുവരുടേയും ദാമ്പത്യം നീണ്ടുനിന്നത് വെറും പതിനഞ്ചുദിവസം മാത്രം. ജനുവരി ആറിന് രാത്രി ഒമ്പതരയോടെ പെരിങ്ങോട്ടുകരയിലുള്ള അരുണിന്റെ വീട്ടിൽ വച്ചായിരുന്നു മരണം. ശുചിമുറിയിൽ കുഴഞ്ഞുവീണ് ശ്രുതി മരിച്ചെന്നായിരുന്നു വീട്ടുകാരെ അറിയിച്ചത്.

എന്നാൽ, പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചപ്പോഴാണ് സ്വാഭാവികമരണമല്ലെന്ന് വ്യക്തമായത്. കഴുത്തിന് ചുറ്റുമുള്ള നിർബന്ധിതബലം മൂലമാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. ദേഹത്ത് പലയിടത്തും അടയാളങ്ങളുണ്ട്. കൊലപാതകമാണെന്നാണ് ശ്രുതിയുടെ ബന്ധുക്കൾ ആരോപിക്കുന്നത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബോധ്യമായിട്ടും അന്തിക്കാട് പൊലീസ് അലംഭാവം കാട്ടിയെന്നാണ് ആരോപണം. കുറ്റവാളിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ആക്ഷൻ കമ്മിറ്റി ആരോപിച്ചു. ഫെബ്രുവരി 13-ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടുംവരെ മകളുടെ മരണത്തിൽ സംശയം തോന്നിയിരുന്നില്ലെന്ന് ശ്രുതിയുടെ പിതാവ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP