Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരു സന്തോഷ വാർത്തയുണ്ട്, എന്റെ ഗർഭപാത്രത്തിലൂടെ സുശാന്ത് പുനർ ജനിക്കും; സുശാന്ത് സിങ് സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടു ആരാധകരോട് ഇക്കാര്യം പറയാൻ ആവശ്യപ്പെട്ടെന്ന് രാഖി സാവന്ത്

ഒരു സന്തോഷ വാർത്തയുണ്ട്, എന്റെ ഗർഭപാത്രത്തിലൂടെ സുശാന്ത് പുനർ ജനിക്കും; സുശാന്ത് സിങ് സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടു ആരാധകരോട് ഇക്കാര്യം പറയാൻ ആവശ്യപ്പെട്ടെന്ന് രാഖി സാവന്ത്

സ്വന്തം ലേഖകൻ

മുംബൈ: അന്തരിച്ച നടൻ സുശാന്ത് സിങ് സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടെന്നും, തന്റെ ഗർഭപാത്രത്തിലൂടെ അദ്ദേഹം വീണ്ടും പുനർജനിക്കുമെന്നും അവകാശപ്പെട്ട് രാഖി സാവന്ത് രംഗത്ത്. പ്രശസ്തിക്ക് വേണ്ടി എന്തും ചെയ്യുന്ന താരത്തിന്റെ പുതിയ നമ്പറാണ് പുറത്തുവന്നചത്. രാഖി സാവന്തിന്റെ വാക്കുകൾ ഇങ്ങനെയാണ്:

ഒരു സന്തോഷ വാർത്ത പറയാൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ ദിവസം രാത്രി ഉറങ്ങുമ്പോഴാണ് പെട്ടന്ന് ഞെട്ടി ഉണരുന്നത്. സ്വപ്നത്തിൽ ഒരാൾ എന്റെ അരികിൽ വന്നു. മറ്റാരുമല്ല സുശാന്ത് സിങ്. അദ്ദേഹം വീണ്ടും ജനിക്കുമെന്ന് പറഞ്ഞു. തന്റെ ആരാധകരോട് ഇക്കാര്യം പറയാൻ ആവശ്യപ്പെട്ടു. പക്ഷേ എങ്ങനെയെന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. രാഖി നീ വിവാഹം കഴിച്ച് നിന്റെ ഗർഭപാത്രത്തിലൂടെയാകും ഞാൻ വീണ്ടും ജനിക്കുകയെന്ന് സുശാന്ത് പറഞ്ഞു.എനിക്ക് ആൺകുട്ടിയാണെങ്കിൽ അത് സുശാന്ത് ആകും. ഇത് കണ്ട് കഴിഞ്ഞതും ഞാൻ ആകെ വിയർത്തു.

നിങ്ങൾ ഇത് വിശ്വസിക്കുമോ എന്ന് എനിക്ക് അറിയില്ല. സുശാന്ത് എനിക്ക് സഹോദരനെപ്പോലെയായിരുന്നു. ഒരുപാട് കാര്യങ്ങൾ സുശാന്ത് എന്നോട് പറഞ്ഞിട്ടുണ്ട്. 'സിനിമ എനിക്ക് ഒരുപാട് തന്നു അതുപോലെ തന്നെ നഷ്ടപ്പെടുത്തിയിട്ടുമുണ്ട്. കങ്കണ എന്നെ പിന്തുണച്ചു നന്ദി. രാഖി എന്നെ പിന്തുണച്ചു. പല സ്ഥലങ്ങളിൽ നിന്ന് എന്നെ പുറത്താക്കി, പാർട്ടികളിൽ നിന്ന് അവരെന്നെ ഒഴിവാക്കി. എന്റെ കയ്യിൽ സിനിമകളില്ലായിരുന്നു. പിന്നെ ഞാൻ എന്ത് ചെയ്യും. എന്നെ നശിപ്പിച്ചവരെ വെറുതെ വിടില്ല. ശരീരം ഇല്ലെന്നേ ഒള്ളൂ. ആത്മാവ് ഉണ്ട്.'സുശാന്ത് എന്നോട് പറഞ്ഞു.വെളുപ്പിന് നാല് മണിക്ക് ആണ് ഞാൻ സ്വപ്നം കണ്ടത്.

ഇത് സത്യമാകും. എന്റെ ഫോണിൽ ഉണ്ടായിരുന്ന നിർമ്മാതാക്കളുടെ നമ്പറിലേയ്ക്ക് സുശാന്ത് മെസേജ് അയച്ചു. നിങ്ങൾ നിർമ്മിക്കുന്ന സിനിമകളിൽ എല്ലാം രാഖി സാവന്തിന്റെ ഐറ്റം ഡാൻസ് വയ്ക്കണമെന്നായിരുന്നു ആ മെസേജ്. കരൺ ജോഹറിന്റെ കൂടെയും സൽമാൻഖാന്റെ കൂടെയും സിനിമ ചെയ്യണമെന്നത് സുശാന്തിന്റെ ആഗ്രഹമായിരുന്നു. ചിച്ചോരെയ്ക്ക് ഫിലിംഫെയർ അവാർഡ് നൽകാത്തതിലും സുശാന്തിന് വിഷമമുണ്ട്. ആ അവാർഡ് വീണ്ടും കൊടുക്കണം. സുശാന്തിന്റെ സിനിമകൾ വീണ്ടും റിലീസ് ചെയ്യണം'-രാഖി പറയുന്നു.

      View this post on Instagram

A post shared by Rakhi Sawant (@rakhisawant2511) on Jun 21, 2020 at 1:17am PDT

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP