Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇത്തവണ ഹജ്ജിൽ പരമാവധി പതിനായിരം തീർത്ഥാടകർക്ക് മാത്രം അനുമതി; വിദേശത്ത് നിന്നുള്ള തീർത്ഥാടകർക്ക് ഇത്തവണ ഹജ്ജിന് അവസരം നൽകില്ല; തീർത്ഥാടകരെ തെരഞ്ഞെടുക്കുന്നതിന് നയതന്ത്ര മിഷനുകളുമായി സഹകരിച്ച് പ്രവർത്തിക്കും; സൗദി ഹജ്ജ് മന്ത്രി

ഇത്തവണ ഹജ്ജിൽ പരമാവധി പതിനായിരം തീർത്ഥാടകർക്ക് മാത്രം അനുമതി; വിദേശത്ത് നിന്നുള്ള തീർത്ഥാടകർക്ക് ഇത്തവണ ഹജ്ജിന് അവസരം നൽകില്ല; തീർത്ഥാടകരെ തെരഞ്ഞെടുക്കുന്നതിന് നയതന്ത്ര മിഷനുകളുമായി സഹകരിച്ച് പ്രവർത്തിക്കും; സൗദി ഹജ്ജ് മന്ത്രി

സ്വന്തം ലേഖകൻ

ജിദ്ദ: ഇത്തവണ ഹജ്ജിൽ പരമാവധി പതിനായിരം തീർത്ഥാടകർക്ക് മാത്രമായിരിക്കും അനുമതിയെന്ന് സൗദി അറേബ്യയുടെ ഹജ്ജ് ഉംറകാര്യ മന്ത്രി മുഹമ്മദ് സാലിഹ് ബന്ദൻ അറിയിച്ചു. വിദേശത്തു നിന്നുള്ളവർക്ക് ഇത്തവണ ഹജ്ജിന് അവസരം ഒരുക്കില്ലെന്നും അദ്ദേഹം അറിയിച്ചു. ഹജ്ജ് നടത്താനുള്ള തീരുമാനത്തെ തുടർന്ന് ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽറബീഅയോടൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇത്തവണത്തെ ഹജ്ജ് നടപടികളെ കുറിച്ച് വിശദീകരിച്ചത്.

പ്രത്യേക പ്രവർത്തന പദ്ധതിയായിരിക്കും ഇത്തവണ ഹജ്ജ് നടത്തിപ്പിന്. ഹജ്ജ് സുരക്ഷിതവും ആരോഗ്യകരവുമായിരിക്കും. ഇതിനായി ആരോഗ്യ വകുപ്പുമായി സഹകരിച്ച് വേണ്ട സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കും.

തീർത്ഥാടകരെ തെരഞ്ഞെടുക്കുന്നതിന് നയതന്ത്ര മിഷനുകളുമായി സഹകരിച്ച് പ്രവർത്തിക്കും. സമൂഹ അകലം പാലിച്ചായിരിക്കും കർമങ്ങൾ. വലിയ ജനക്കുട്ടമാകുന്നത് ഒഴിവാക്കും.

കോവിഡ് പരിശോധന നടത്തി നെഗറ്റീവാണെന്ന് ബോധ്യപ്പെടുത്തിയാൽ വിദേശത്തുനിന്ന് തീർത്ഥാടകർക്ക് ഹജ്ജിനെത്താമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് സാധ്യമല്ല, അനുവദിക്കില്ല എന്ന മറുപടിയാണ് ഹജ്ജ് മന്ത്രി നൽകിയത്. എന്നാൽ സൗദി അറേബ്യയിൽ നിലവിലുള്ള ഏത് വിദേശ രാജ്യക്കാരനും ഹജ്ജിൽ പങ്കെടുക്കാം എന്നും മന്ത്രി വ്യക്തമാക്കി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP