Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സാമൂഹിക അകലം പാലിക്കൽ ബുദ്ധിമുട്ട്; ഒരുമിച്ച് നദികളിൽ ഇറങ്ങുന്നത് കോവിഡ് വ്യാപനത്തിന് കാരണമായേക്കാം; ക്ഷേത്രങ്ങളിൽ ഇത്തവണ കർക്കിടക വാവുബലി അനുവദിക്കില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്

സാമൂഹിക അകലം പാലിക്കൽ ബുദ്ധിമുട്ട്; ഒരുമിച്ച് നദികളിൽ ഇറങ്ങുന്നത് കോവിഡ് വ്യാപനത്തിന് കാരണമായേക്കാം; ക്ഷേത്രങ്ങളിൽ ഇത്തവണ കർക്കിടക വാവുബലി അനുവദിക്കില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്

മറുനാടൻ മലയാളി ബ്യൂറോ


കൊച്ചി: സംസ്ഥാനത്ത് കോവിഡ് വ്യാപനം ഏറിയ പശ്ചാത്തലത്തിൽ ഇത്തവണ ക്ഷേത്രങ്ങളിൽ കർക്കിടക വാവുബലി തർപ്പണം ഒഴിവാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ, ഇത്തവണ ബലിതർപ്പണം അനുവദിക്കില്ല. ബലിതർപ്പണത്തിനിടെ സാമൂഹിക അകലം പാലിക്കൽ ബുദ്ധിമുട്ടാണ്. തർപ്പണത്തിനായി ഒരുമിച്ച് നദികളിൽ ഇറങ്ങുന്നത് രോഗ വ്യാപനത്തിനു കാരണമാകാൻ സാധ്യതയുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് ബോർഡിന്റെ തീരുമാനം.

അടുത്തമാസം 20നാണ് കർക്കടകവാവ്. കർക്കിടകവാവിനോടനുബന്ധിച്ച് തിരുവിതാംകൂർ ദേവസ്വംബോർഡിലെ ചെറുതും വലുതുമായ നിരവധി ക്ഷേത്രങ്ങളിൽ ഭക്തർക്ക് ബലിതർപ്പണത്തിനുള്ള സൗകര്യം എല്ലാവർഷവും ഉണ്ടാകാറുണ്ട്. ബലിതർപ്പണ ചടങ്ങിൽ സാമൂഹ്യ അകലം പാലിക്കുക എന്നത് പ്രയാസമേറിയ കാര്യമാണ്. മാത്രമല്ല ബലിതർപ്പണ ചടങ്ങിന്റെ ഭാഗമായി ഭക്തജനങ്ങൾ തർപ്പണത്തിന് മുമ്പും ശേഷവും കൂട്ടായി വെള്ളത്തിൽ ഇറങ്ങുന്ന പതിവും ഉണ്ട്. നിലവിലെ സാഹചര്യത്തിൽ ഒഴിവാക്കേണ്ടതായതിനാലാണ് ബലിതർപ്പണം അനുവദിക്കേണ്ടതില്ലെന്ന് ബോർഡ് യോഗം തീരുമാനിച്ചതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP