Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫെഡറൽ ബാങ്ക് പുനർനിർമ്മിച്ച വീടുകൾ കൈമാറി

സ്വന്തം ലേഖകൻ

കൊച്ചി: മഹാരാഷട്രയിലെ കോലാപൂരിൽ പ്രളയം നാശം വിതച്ച ബസ്വാഡ്, രാജാപുർവാഡി എന്നിവിടങ്ങളിൽ ഫെഡറൽ ബാങ്ക് പുനർനിർമ്മിച്ചു നൽകിയ വീടുകൾ ഗുണഭോക്താക്കൾക്കു കൈമാറി. പ്രളയത്തിൽ തകർന്ന വീടുകൾ ഫെഡറൽ ബാങ്കിന്റെ സാമൂഹിക ഉത്തരവാദിത്ത പദ്ധതിയുടെ (സിഎസ്ആർ) ഭാഗമായാണ് പുതുക്കിപ്പണിതത്. ഇതോടൊപ്പം മാലിന്യ ശേഖരണ വാനുകളും വാട്ടർ എടിഎമ്മുകളും സൗരോർജ സംവിധാനവും ഈ ഗ്രാമങ്ങളിൽ ഫെഡറൽ ബാങ്ക് ഏർപ്പെടുത്തി. മഹാരാഷ്ട്ര പൊതുജനാരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പു സഹമന്ത്രി ഡോ. രാജേന്ദ്ര പാട്ടീൽ യദ്രവ്കാറുടെ അധ്യക്ഷതയിൽ രണ്ടിടത്തും നടന്ന ചടങ്ങുകളിലാണ് വീടുകളും മറ്റും ഔദ്യോഗികമായി കൈമാറിയത്. ജില്ലാ പരിഷത് സിഇഒ അമൻ മിത്തൽ ഐഎഎസ്, ബസ്വാഡ് ഗ്രാമ പഞ്ചായത്ത് അധ്യക്ഷൻ പ്രദിന ജിതേന്ദ്ര ചവാൻ, രാജാപുർവാഡി ഗ്രാമ പഞ്ചായത്ത് അധ്യക്ഷൻ വിജയ് എക്സാംബെ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

കോലാപൂരിലെ ഈ രണ്ടു ഗ്രാമങ്ങളുടേയും പുനർനിർമ്മാണത്തിനായി 2019 ഒക്ടോബറിലാണ് ഫെഡറൽ ബാങ്ക് 3.06 കോടി രൂപയുടെ പദ്ധതി അവതരിപ്പിച്ചത്. ഈ ഗ്രാമങ്ങളിലെ രണ്ടു സ്‌കൂൾ കെട്ടിടങ്ങളുടെ പുനർനിർമ്മാണത്തിനും ബാങ്ക് ധനസഹായം നൽകുന്നുണ്ട്. സ്‌കൂളുകൾക്കാവശ്യമായ ബെഞ്ചുകൾ, മേശകൾ, കംപ്യൂട്ടറുകൾ, പ്രൊജക്ടറുകൾ എന്നിവയും നൽകും. പ്രകൃതി ദുരന്തത്തിൽ ഉപജീവന മാർഗം നഷ്ടപ്പെട്ടവർക്ക് കറവപ്പശുക്കളേയും ചെറുകിട വ്യവസായങ്ങൾക്കാവശ്യമായ യന്ത്രങ്ങളും ഫെഡറൽ ബാങ്ക് വിതരണം ചെയ്തു. പൊതു ശൗചാലയങ്ങൾ നിർമ്മിച്ചതിനു പുറമെ ഈ ഗ്രാമങ്ങളിൽ 500 വൃക്ഷത്തൈകളും ഫെഡറൽ ബാങ്കിന്റെ നേതൃത്വത്തിൽ നട്ടുപിടിപ്പിച്ചിട്ടുണ്ട്.

ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റും കോലാപ്പൂർ റീജണൽ ഹെഡുമായ അജിത് മധുകർ ദേശ്പാണ്ഡെ, അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് മെറാജ്ഖാൻ സിറാജ്ഖാൻ പത്താൻ എന്നിവർ ബാങ്കിനെ പ്രതിനിധീകരിച്ച് ചടങ്ങുകളിൽ സംസാരിച്ചു. കോലാപ്പൂർ ജില്ലാ പരിഷത് അംഗങ്ങളായ പർവിൻ ദാദെപാശ പട്ടേൽ, പർവിൻ ദൗലത് മാനെ, ഷിരോൾ പഞ്ചായത്ത് അംഗങ്ങളായ രുപാലി മഹാവീർ മഗ്ദും, ദീപാലി സഞ്ജയ് പരിത്, കോലാപ്പൂർ ജില്ല പരിഷത്ത് ഡെപ്യൂട്ടി സിഇഒ പ്രിയദർശനി മോർ, ഷിരോൾ തഹസിൽദാരായ അപർണ മോർ ധുമാൽ, കോലാപൂർ ജില്ലാ പരിഷത് ചീഫ് അക്കൗണ്ട്സ് & ഫിനാൻസ് ഓഫീസർ സഞ്ജയ് രാജ്മനെ, ഷിരോൾ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ ശങ്കർ കവിതകെ എന്നിവർ പങ്കെടുത്തു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP