Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ടെക്സസിൽ തൊഴിൽ വേതനം ലഭിക്കുന്നവർക്ക് പുതിയ നിബന്ധനകൾ

ടെക്സസിൽ തൊഴിൽ വേതനം ലഭിക്കുന്നവർക്ക് പുതിയ നിബന്ധനകൾ

പി പി ചെറിയാൻ

ഓസ്റ്റിൻ: ടെക്സസിൽ തൊഴിൽ വേതനം ലഭിക്കുന്ന ആയിരക്കണക്കിന് തൊഴിൽ രഹിതർക്ക് പുതിയ നിബന്ധനകളുമായി ടെക്സസ് വർക്ക് ഫോഴ്സ് കമ്മീഷൻ. കോവിഡ് 19 വ്യാപകമായ സാഹചര്യത്തിൽ തൊഴിൽ രഹിതവേതനം വാങ്ങിക്കുന്ന തൊഴിൽ രഹിതർക്ക് തൊഴിൽ അന്വേഷിക്കണമെന്ന നിബന്ധനയിൽ ഇളവ് അനുവദിച്ചത് പിൻവലിക്കുന്നു. ജൂലൈ 6 മുതൽ തൊഴിൽ രഹിതർ നിരന്തരമായി തൊഴിൽ അന്വേഷിക്കണമെന്നും അത് സാധാരണ ചെയ്യുന്നതുപോലെ പ്രത്യേകം ഫയലിൽ സൂക്ഷിക്കണമെന്നും ടെക്സസ് വർക്ക് ഫോഴ്സ് നിർദേശിച്ചു. ജൂലൈ 19 നാണ് ആദ്യ റിപ്പോർട്ട് സമർക്കേണ്ടത്. ആദ്യം ലഭിക്കുന്ന തൊഴിൽ ഓഫർ സ്വീകരിക്കണമെന്നില്ലെന്നും വർക്ക് ഫോഴ്സ് അറിയിച്ചിട്ടുണ്ട്.

ടെക്സസിൽ ഇപ്പോൾ 530,000 തൊഴിൽ സാധ്യതകൾ നിലവിലുണ്ടെന്ന് ടെക്സസ് വർക്ക് ഫോഴ്സ് അറിയിച്ചു.തൊഴിൽ രഹിതർക്ക് നിലവിൽ 39 ആഴ്ചയിലാണ് തൊഴിൽ രഹിത വേതനം ലഭിക്കുന്നത്.ടെക്സസിൽ ഇതുവരെ 2.5 മില്യൺ തൊഴിൽ രഹിതരാണ് തൊഴിൽ രഹിത വേതനത്തിന് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. 2020 ഫെബ്രുവരിയിൽ 3.5 ശതമാനമായിരുന്നു തൊഴിൽ രഹിതർ. എന്നാൽ ഇപ്പോൾ 13 ശതമാനമാണ്.

ടെക്സസിൽ ജനജീവിതം സാധാരണ സ്ഥിതിയിലേക്ക് വരികയും വ്യാപാര വ്യവസായ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുകയും ചെയ്തു തുടങ്ങിയതോടെ വീണ്ടും ഇവിടെ തൊഴിൽ സാധ്യതകൾ വർധിച്ചുവരികയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP