Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാൽപ്പതാമത്തെ സ്ത്രീയായി സഫൂറ സർഗാറിന് തീഹാർ ജയിലിൽ പ്രസവിക്കേണ്ടി വരില്ല; ജാമിയ മിലിയ സർവകലാശാല വിദ്യാർത്ഥിനിക്ക് ജാമ്യം അനുവദിച്ച് ഡൽഹി ഹൈക്കോടതി; മനുഷ്യത്വപരമായ കാരണങ്ങളാൽ ജാമ്യം അനുവദിക്കുന്നതിനെ എതിർക്കുന്നില്ലെന്ന് കേന്ദ്ര സർക്കാരും

നാൽപ്പതാമത്തെ സ്ത്രീയായി സഫൂറ സർഗാറിന് തീഹാർ ജയിലിൽ പ്രസവിക്കേണ്ടി വരില്ല; ജാമിയ മിലിയ സർവകലാശാല വിദ്യാർത്ഥിനിക്ക് ജാമ്യം അനുവദിച്ച് ഡൽഹി ഹൈക്കോടതി; മനുഷ്യത്വപരമായ കാരണങ്ങളാൽ ജാമ്യം അനുവദിക്കുന്നതിനെ എതിർക്കുന്നില്ലെന്ന് കേന്ദ്ര സർക്കാരും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ജാമിയ മിലിയ സർവകലാശാല വിദ്യാർത്ഥിനി സഫൂറ സർഗാറിന് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഡൽഹി കലാപക്കേസുമായി ബന്ധപ്പെട്ടായിരുന്നു സഫൂറ സർഗാർ അറസ്റ്റിലായത്. ജാമിയ കോർഡിനേഷൻ കമ്മിറ്റി അംഗമായ സഫൂറ, അറസ്റ്റിലാകുന്ന സമയത്ത് ഗർഭിണിയായിരുന്നു. ഗർഭകാലത്തിന്റെ 23-ാം ആഴ്ചയിലാണ് ഇപ്പോൾ സഫൂറയുള്ളത്. മനുഷ്യത്വപരമായ കാരണങ്ങളാൽ ജാമ്യം അനുവദിക്കുന്നതിനെ എതിർക്കുന്നില്ലെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.

പതിനായിരം രൂപയുടെ വ്യക്തിഗത ബോണ്ടിലാണ് ജാമ്യം. അന്വേഷണത്തിന് തടസം സൃഷ്ടിക്കുന്ന കാര്യങ്ങൾ ചെയ്യരുത്, കോടതിയുടെ അനുവാദം തേടാതെ ഡൽഹി വിട്ടു പോകരുത്, 15 ദിവസത്തിലൊരിക്കൽ അന്വേഷണ ഉദ്യോഗസ്ഥനുമായി ഫോണിൽ ബന്ധപ്പെടണം തുടങ്ങിയവയാണ് ജാമ്യവ്യവസ്ഥകൾ. നേരത്തെ, സഫൂറയുടെ ജാമ്യാപേക്ഷ വിചാരണക്കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്. ജാമിയ മിലിയ സർവകലാശാലയിലെ എം.ഫിൽ വിദ്യാർത്ഥിനിയാണ് സഫൂറ. ഭീകരവിരുദ്ധ നിയമപ്രകാരവും യുഎപിഎ പ്രകാരവുമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്‌

ഫെബ്രുവരിയിൽ വടക്കു കിഴക്കൻ ഡൽഹിൽ നടന്ന കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിലാണ് ഏപ്രിൽ 10ന് സഫൂറ അറസ്റ്റിലായത്. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ ജാമ്യം അനുവദിക്കുന്നതിനോട് എതിർപ്പില്ലെന്ന കേന്ദ്രസർക്കാർ നിലപാടിനു പിന്നാലെയാണ് സഫൂറയ്ക്ക് ജാമ്യം ലഭിച്ചത്. രണ്ടര മാസമായി തിഹാർ ജയിലിൽ കഴിയുകയായിരുന്നു സഫൂറ.

സ​ഫൂ​റ സ​ർ​ഗാറി​​ന്റെ ജാമ്യാപേക്ഷയെ കഴിഞ്ഞ ദിവസം ഡൽഹി പൊലീസ് എതിർത്തിരുന്നു. ഗർഭിണിയായതു കൊണ്ടുമാത്രം സഫൂറ സർഗാറിന് ജാമ്യം നൽകരുതെന്നായിരുന്നു പൊലീസ് നിലപാട്. 10 വർഷത്തിനിടെ 39 പേർ തിഹാർ ജയലിൽ പ്രസവിച്ചിട്ടുണ്ടെന്നും ഡൽഹി പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നു. സ​ഫൂ​റ സ​ർ​ഗാറി​​ന്റെ ജാമ്യാപേക്ഷയിൽ വാദം കേൾക്കവെ ഡൽഹി ഹൈക്കോടതിയിലാണ് പൊലീസ് നിലപാട് അറിയിച്ചത്.

ഇക്കാര്യങ്ങൾ വ്യക്തമാക്കി ജാമ്യാപേക്ഷ എതിർക്കുന്ന റിപ്പോർട്ടും ഡൽഹി പൊലീസ് കോടതിയിൽ സമർപ്പിച്ചു. ഗർഭിണിയായ തടവുകാർക്ക് പ്രത്യേക ഇളവൊന്നുമില്ല. ഇത്തരം ഗുരുതര കുറ്റകൃത്യം ചെയ്തവരെ അക്കാരണത്തിൽ വിട്ടയക്കാനാവില്ല. ആവശ്യമായ ചികിത്സ ജയിലിൽ നൽകുന്നുണ്ട്. 10 വർഷത്തിനിടെ 39 പ്രസവങ്ങൾ ഡൽഹിയിലെ ജയിലിൽ നടന്നിട്ടുണ്ട്. -റിപ്പോർട്ടിൽ പറയുന്നു.

പ്രത്യേക മുറിയിൽ ഒറ്റക്കാണ് സഫൂറയെ പാർപ്പിച്ചിരിക്കുന്നത്. നല്ല ഭക്ഷണത്തിനും മരുന്നിനും പുറമെ പതിവായി ഡോക്ടർമാർ അവരെ പരിശോധിക്കുന്നുണ്ട്. സുപ്രീംകോടതിയുടെ നിർദ്ദേശങ്ങൾ പ്രകാരം ഗർഭിണികളെ അറസ്റ്റുചെയ്ത് തടവിലാക്കുക മാത്രമല്ല, ജയിലുകളിൽ പ്രസവിക്കുന്നതിനും മാതൃകകളുണ്ടെന്നും സ്പെഷൽ സെൽ ഡി.സി.പി പി.എസ് കുശ്വാഹ സമർപ്പിച്ച റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. തീ ​കൊ​ണ്ടു​ള്ള ക​ളി തി​ര​ഞ്ഞെ​ടു​ത്തിട്ട് പി​ന്നെ തീ​പ്പൊ​രി കു​റ​ച്ചു​കൂ​ടി ദൂ​ര​ത്ത്​ തീ ​പ​ട​ർ​ത്തി​യ​തി​ന്​ കാ​റ്റി​നെ കു​റ്റ​പ്പെ​ടു​ത്താ​നാ​വി​ല്ല എന്നാണ് നേരത്തെ വിദ്യാർത്ഥിനിക്ക് ജാമ്യം നിഷേധിച്ച് പ​ട്യാ​ല ഹൗ​സ്​ കോ​ട​തി പറഞ്ഞിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP