Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുർഖൻ കുഞ്ഞുങ്ങളുടെ മുട്ട വിരിയിപ്പിച്ചത് നാക്കിൽ കൊത്തി ലഹരി തേടുന്ന സംഘങ്ങൾക്ക് വിൽക്കാൻ; ഒറ്റക്കൊത്തിന് 15,000 രൂപ വരെ വാങ്ങുന്ന ഗോവൻ മാഫിയയുമായി ഉണ്ടാക്കിയത് ലക്ഷങ്ങളുടെ ധാരണ; 10 പാമ്പിൻ കുഞ്ഞുങ്ങളെ വിറ്റ് ലക്ഷങ്ങൾ വാങ്ങാൻ തയ്യാറെടുക്കുമ്പോൾ ഇടിത്തീ പോലെ ഉത്രയുടെ മരണം കൊലക്കേസായി; ഗത്യന്തരമില്ലാതെ പാമ്പിൻ കുഞ്ഞുങ്ങളെ ഇത്തിക്കരയാറ്റിൽ ഒഴുക്കി; സൂരജിന് മൂർഖനെ കൈമാറിയ ചാവറുകാവ് സുരേഷ് ഗജഫ്രോഡെന്ന് തെളിയിച്ച് വനം വകുപ്പ് അന്വേഷണം

മുർഖൻ കുഞ്ഞുങ്ങളുടെ മുട്ട വിരിയിപ്പിച്ചത് നാക്കിൽ കൊത്തി ലഹരി തേടുന്ന സംഘങ്ങൾക്ക് വിൽക്കാൻ; ഒറ്റക്കൊത്തിന് 15,000 രൂപ വരെ വാങ്ങുന്ന ഗോവൻ മാഫിയയുമായി ഉണ്ടാക്കിയത് ലക്ഷങ്ങളുടെ ധാരണ; 10 പാമ്പിൻ കുഞ്ഞുങ്ങളെ വിറ്റ് ലക്ഷങ്ങൾ വാങ്ങാൻ തയ്യാറെടുക്കുമ്പോൾ ഇടിത്തീ പോലെ ഉത്രയുടെ മരണം കൊലക്കേസായി; ഗത്യന്തരമില്ലാതെ പാമ്പിൻ കുഞ്ഞുങ്ങളെ ഇത്തിക്കരയാറ്റിൽ ഒഴുക്കി; സൂരജിന് മൂർഖനെ കൈമാറിയ ചാവറുകാവ് സുരേഷ് ഗജഫ്രോഡെന്ന് തെളിയിച്ച് വനം വകുപ്പ് അന്വേഷണം

ആർ പീയൂഷ്

കൊല്ലം: ഉത്രയെ കൊലപ്പെടുത്താനായി ഭർത്താവ് സൂരജിന് നൽകിയ മൂർഖൻ പാമ്പിന്റെ മുട്ട വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങളെ ലഹരി മാഫിയ സംഘങ്ങൾക്ക് വിൽപ്പന നടത്താൻ ചാവറുകാവ് സുരേഷ് പദ്ധതിയിട്ടിരുന്നതായി വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തി. ഇയാളെ അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്തതോടെയാണ് ഈ വിവരം പുറത്ത് വന്നത്. ഗോവയിൽ നിന്നുള്ള വൻ ലഹരിമരുന്ന് സംഘങ്ങൾക്ക് നൽകാനായിട്ടാണ് സുരേഷ് പദ്ധതിയിട്ടത്. ഇതിനായി ലക്ഷക്കണക്കിന് രൂപയും ഇയാൾ ആവിശ്യപ്പെട്ടിരുന്നു. സംഘം കല്ലുവാതുക്കലെ വീട്ടിലെത്തി പാമ്പിന് കുഞ്ഞുങ്ങളെ വാങ്ങാനായിരുന്നു ശ്രമം. എന്നാൽ ഉത്രയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞതോടെ സുരേഷിന്റെ പദ്ധതികളെല്ലാം പൊളിഞ്ഞു. ഇതോടെ പാമ്പിൻ കുഞ്ഞുങ്ങളെ ഇത്തിക്കരയാറ്റിൽ തുറന്ന് വിട്ടു എന്നാണ് വനംവകുപ്പ് അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ ഇയാൾ പറഞ്ഞത്.

ഗോവയിലെ പല പബ്ബുകളിലും പാമ്പിനെ കൊത്തിച്ച് ലഹരി തേടുന്നവർ ഏറെയാണ്. ഇതിനായി മൂർഖൻ പാമ്പിന്റെ കുഞ്ഞുങ്ങളെയാണ് ഉപയോഗിക്കുന്നത്. വിഷത്തിന്റെ കാഠിന്യം കുറവായതിനാൽ ജീവഹാനിയുണ്ടാവില്ല. പാമ്പിൻ കുഞ്ഞുങ്ങളെ നാക്കിന്റെ തുമ്പിൽ കൊത്തിച്ചാണ് ലഹരി നേടുന്നത്. ഇതിനായി 15,000 രൂപ മുതലാണ് ഇത്തരം സംഘങ്ങൾ ലഹരി ഉപയോഗിക്കുന്നവരിൽ നിന്നും വാങ്ങുന്നത്. ഇതു വഴി കോടിക്കണക്കിന് രൂപയാണ് ഒരു പാമ്പിൻ കുഞ്ഞിനെ ഉപയോഗിച്ച് ഇവർ നേടുന്നത്. ഇത്തരം 10 പാമ്പിൻ കുഞ്ഞുങ്ങളെ കൈമാറാനായിരുന്നു ശ്രമം. കേരളത്തിലെ ചില പാമ്പു പിടുത്തക്കാർ ഇത്തരത്തിൽ പാമ്പുകളെ ഇത്തരം സംഘങ്ങൾക്ക് കൊടുക്കുന്നുണ്ട് എന്ന വിവരമാണ് സുരേഷിൽ നിന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിരിക്കുന്നത്. ഇതോടെ കേരളത്തിലെ എല്ലാ പാമ്പു പിടുത്തക്കാരെയും നീരിക്ഷിക്കാനായി പ്രത്യേക സംഘത്തെ തന്നെ നിയോഗിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.

ഏപ്രിൽ 24 ന് ആറ്റിങ്ങലിനു സമീപം ആലംകോട്ടെ ഒരു വീട്ടിൽ നിന്നാണ് സൂരജിന് പാമ്പിനെ നൽകിയ സുരേഷ് മൂർഖനെ പിടികൂടിയത്. ഉത്രയുടെ മരണശേഷം വീട്ടുകാർ തല്ലിക്കൊന്ന പെൺ മൂർഖൻ പാമ്പിന്റെ പോസ്റ്റുമോർട്ടം നടത്തിയിരുന്നു. കടിച്ചത് ഈ പാമ്പ് തന്നെയെന്ന് പിന്നീട് സ്ഥിരീകരിക്കുകയും ചെയ്തു. ഇതേ പാമ്പിന്റെ 12 മുട്ടകളും ആലംകോട്ടെ വീട്ടിൽ നിന്ന് പാമ്പുപിടുത്തക്കാരൻ കൊണ്ടുപോയി. രണ്ടു മുട്ടകൾ പൊട്ടിയെന്നും വിരിഞ്ഞിറങ്ങിയ 10 പാമ്പിൻ കുഞ്ഞുങ്ങളെ ഇത്തിക്കരയാറ്റിൽ ഒഴുക്കിയെന്നുമാണ് സുരേഷ് മൊഴി നൽകിയത്. പക്ഷേ ഈ മൊഴി വനം വകുപ്പ് വിശ്വസിച്ചിട്ടില്ല.

കേരളത്തിലെ ഒട്ടുമിക്ക പാമ്പു പിടുത്തക്കാരും പാമ്പിനെ പിടികൂടിയ ശേഷം വനം വകുപ്പിനെ ഏൽപ്പിക്കുകയാണ് പതിവ്. വനംവകുപ്പ് ഉദ്യോഗസ്ഥർ പാമ്പുകളുടെ വിശദ വിവരങ്ങൾ ശേഖരിച്ച ശേഷം വനത്തിലേക്ക് തുറന്ന വിടും. എന്നാൽ സുരേഷ് പിടികൂടുന്ന പാമ്പുകൾ ഇയാൾ തന്നെ കാട്ടിൽ തുറന്നു വിടുകയാണ് ചെയ്തിരുന്നതെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഉത്ര കൊലക്കേസിൽ ഇയാൾ പാമ്പിനെ വിൽപ്പന നടത്തിയ സംഭവം പുറത്ത് വന്നതോടു കൂടി ഇക്കാര്യത്തിലും വനം വകുപ്പിന് സംശയമായിരിക്കുകയാണ്. അഞ്ചൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർ വി.ആർ ജയന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.

ഉത്രയെ കടിച്ച പാമ്പിന്റെ ശൽക്കങ്ങൾ ആലംകോട്ടുനിന്ന് ശേഖരിച്ചു. ഇത് തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലേക്ക് ഡി.എൻ.എ ടെസ്റ്റിന് അയച്ചു. പാമ്പുപിടിത്തക്കാരൻ സുരേഷ് കുമാറിന്റെ ബന്ധങ്ങളെപ്പറ്റി കൂടുതൽ വിവരങ്ങൾ വനംവകുപ്പ് ശേഖരിക്കുന്നുണ്ട്. ഇതു വരെ ലഭിച്ച വിവരങ്ങൾ അനുസരിച്ച് ഇയാൾ വലിയ തട്ടിപ്പുകാരനും പണത്തിന് വേണ്ടി എന്തും ചെയ്യുന്നയാളാണെന്നും മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇയാളുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ചും അന്വേഷണം നടത്താൻ സൈബർ സെല്ലിന് വനം നിർദ്ദേശംനൽകിയതായിട്ടാണ് വിവരം. കേരളത്തിന് പുറത്തുള്ള ഏതെങ്കിലും സംങവുമായി ബന്ധമുണ്ടോ എന്ന് അറിയാനായിട്ടാണ് ഫോൺ നമ്പർ കേന്ദ്രീകരിച്ച് അന്വേഷമം നടത്താൻ ആവിശ്യപ്പെട്ടിരിക്കുന്നത്.

പാരിപ്പള്ളി കുളത്തൂർക്കോണം കെ.എസ് ഭവനിൽ ചാവറുകാവ് സുരേഷ് എന്നറിയപ്പെടുന്ന സുരേഷ് കുമാർ അടുത്തിടെയാണ് പാമ്പുപിടുത്തവുമായി രംഗത്ത് ഇറങ്ങിയത്. ബസുകളും പശു, ആട് എന്നിവയുടെ ഫാമും ഇയാൾക്ക് സ്വന്തമായുണ്ട്. പ്രശസ്തിയും പണവും ആഗ്രഹിച്ചാണ് പാമ്പു പിടുത്ത രംഗത്തേക്ക് എത്തിയതെന്ന് ഇയാളുടെ അടുത്ത സുഹൃത്തുക്കൾ മറുനാടൻ മലയാളിയോട് പറഞ്ഞു. എവിടെയെങ്കിലും പാമ്പിനെ കണ്ടു എന്നറിഞ്ഞാൽ ഉടൻ അവിടെ പാഞ്ഞെത്തും. പാമ്പിനെ പിടികൂടിയ ശേഷം ക്യാമറക്ക് മുന്നിൽ വലിയ പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്.

വല്ലാതെ വേദനിപ്പിച്ചാണ് പാമ്പിനെ ഇയാൾ പിടികൂടുന്നത്. വാവ സുരേഷിനെ പോലെയുള്ള വിദഗ്ദ്ധരായ പാമ്പു പിടുത്തക്കാർ പാമ്പിന് വേദനയുണ്ടാക്കാതെ സൂക്ഷമമായാണ് പിടികൂടുന്നത്. തല ഭാഗത്താണ് ഇവർ പിടിക്കുന്നത്. ഈ പിടുത്തം മുറുകിയാൽ പാമ്പിന് പരിക്ക് ഏൽക്കുകയും ഭക്ഷണം കഴിക്കാൻ കഴിയാതെയാകുകയും ചെയ്യും. പിന്നീട് ഇവ ചത്തു പോകുകയാണ് പതിവ്. തല ഭാഗത്ത് ചവിട്ടി പിടിച്ചാണ് പാമ്പിനെ സുരേഷ് പിടികൂടുന്നത്. ഇത് പാമ്പിന് ആന്തരികമായ പരിക്ക് ഏൽക്കാൻ കാരണമാകും. പിടികൂടിയ ശേഷം ചാവറുകാവ് ക്ഷേത്രത്തിന്റെയും അർത്തുങ്കൽ പള്ളിയുടെയുമൊക്കെ സഹായമുള്ളതു കൊണ്ടാണ് പിടികൂടാൻ കഴിഞ്ഞത് എന്നൊക്കെ കാണികളെ നോക്കി തട്ടിവിടും.

ഈ ദൃശ്യങ്ങളൊക്കെ ഇയാളുടെ തന്നെ യൂട്യൂബ് ചാനലിൽ പ്രദർശിപ്പിക്കുകയും ചെയ്യും. ഏതാനം ദിവസങ്ങൾക്ക് മുൻപ് കൊല്ലം ഫോറസ്റ്റ് ഓഫീസിൽ എത്തി തന്നെയും പാമ്പിനെ പിടികൂടാൻ വിളിക്കണമെന്ന് ആവിശ്യപ്പെടുകയുണ്ടായി. രാജ വെമ്പാലയെ പിടിക്കുക എന്നത് തന്റെ ഒരു ആഗ്രഹമാണെന്നും അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് ഇയാൾ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP