Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മൂന്നുദിവസംകൊണ്ട് 69ശതമാനം രോഗികളും സുഖപ്പെട്ടു; ഒരാഴ്ചകൊണ്ട് 100ശതമാനവും രോഗമുക്തിനേടുമെന്നും അവകാശവാദം; കൊറോണക്കുള്ള മരുന്നുമായി ബാബാരാംദേവിന്റെ കമ്പനി; കൊറോണിൽ എന്ന പേരിൽ കോവിഡിനുള്ള മരുന്ന് പുറത്തിറക്കി പതഞ്ജലി

മൂന്നുദിവസംകൊണ്ട് 69ശതമാനം രോഗികളും സുഖപ്പെട്ടു; ഒരാഴ്ചകൊണ്ട് 100ശതമാനവും രോഗമുക്തിനേടുമെന്നും അവകാശവാദം; കൊറോണക്കുള്ള മരുന്നുമായി  ബാബാരാംദേവിന്റെ കമ്പനി; കൊറോണിൽ എന്ന പേരിൽ കോവിഡിനുള്ള മരുന്ന് പുറത്തിറക്കി പതഞ്ജലി

മറുനാടൻ മലയാളി ബ്യൂറോ

കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ വാക്സിൻ കണ്ടെത്താനുള്ള ശ്രമത്തിലാണ് ​ഗവേഷകലോകം. വിവിഘ രാജ്യങ്ങളിലെ ഒരു ഡസനിലധികം സംഘങ്ങളാണ് കോവിഡ് വാക്സിൻ കണ്ടെത്താനുള്ള പരിശ്രമത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ശസ്ത്രലോകം ഇതുവരെ ഫലപ്രദമായ മരുന്നോ വാക്‌സിനോ വികസിപ്പിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും ബാബാരാംദേവിന്റെ കമ്പനി പുതിയ അവകാശവാദവുമായി രം​ഗത്തെത്തിയിരിക്കുകയാണ്. കോവിഡിനുള്ള ആയുർവേദമരുന്നുമായി രംഗത്തെത്തിയിരിക്കുകയാണ് പതഞ്ജലി.

കൊറോണിൽ-എന്നപേര് കോവിഡിനോട് ഏറെ സാമ്യമുണ്ടെങ്കിലും അതിന്റെ ശാസ്ത്രീയവശം അതീവ രഹസ്യമാണ്. ജൂൺ 23ന് ഉച്ചയ്ക്ക് 12മണിക്ക് മരുന്ന് പുറത്തിറക്കിക്കഴിഞ്ഞു. തിങ്കളാഴ്ച വൈകീട്ടുതന്നെ പതഞ്ജലി ആയൂർവേദ് ലിമിറ്റഡിന്റെ എംഡി ആചാര്യ ബാൽകൃഷ്ണ ട്വിറ്ററിൽ കോവിഡ് മരുന്നിന്റെ വരവറിയിച്ചിരുന്നു. മൂന്നുദിവസംകൊണ്ട് 69ശതമാനം രോഗികളും സുഖപ്പെട്ടതായി ബാബാരാംദേവ് മരുന്ന് പുറത്തിറക്കൽ ചടങ്ങിൽ പ്രഖ്യാപിച്ചു. ഒരാഴ്ചകൊണ്ട് 100ശതമാനവും രോഗവുമുക്തിനേടാമെന്നാണ് അദ്ദേഹം പറയുന്നത്. ന്യൂസ് എജൻസിയായ എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഹരിദ്വാറിലെ ദിവ്യ ഫാർമസിയും പതഞ്ജലി ആയൂർവേദിക്‌സും ചേർന്നാണ് മരുന്നിന്റെ നിർമ്മാണം. ഹരിദ്വാറിലെ പതഞ്ജലി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ജെയ്പൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസും നടത്തിയ ഗവേഷണത്തിന്റെ അടിസ്ഥാനത്തിലാണ് മരുന്ന് വികസിപ്പിച്ചതെന്ന് കമ്പനി അവകാശപ്പെടുന്നു. “ആയുർവേദത്തിലൂടെ കോവിഡ് ചികിത്സ സാധ്യമാണെന്ന് ഞങ്ങൾക്ക് പറയാൻ കഴിയും,” കമ്പനി നിയന്ത്രിത മരുന്ന് പരീക്ഷണങ്ങൾ നടത്തുന്നുണ്ടെന്നും ഒരാഴ്ചയ്ക്കുള്ളിൽ തെളിവുകൾ പുറത്തുവിടുമെന്നും പതഞ്ജലി സിഇഒ നേരത്തേ വ്യക്തമാക്കിയിരുന്നു.

“കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഞങ്ങൾ ഒരു സംഘം ശാസ്ത്രജ്ഞരെ നിയമിച്ചു. ആദ്യം, സിമുലേഷൻ നടത്തി വൈറസിനെതിരെ പോരാടാനും വൈറസ് ശരീരത്തിൽ വ്യാപിക്കുന്നത് തടയാനും കഴിയുന്ന സംയുക്തങ്ങൾ ഏതാണെന്ന്. നൂറുകണക്കിന് പോസിറ്റീവ് രോഗികളിൽ ഒരു ക്ലിനിക്കൽ കേസ് സ്റ്റഡി ഞങ്ങൾ നടത്തിയപ്പോൾ ഞങ്ങൾക്ക് 100 ശതമാനം അനുകൂല ഫലം ലഭിച്ചു, ” ബാൽകൃഷ്ണ അവകാശപ്പെടുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP