Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സംഘർഷ സമയത്ത് രാഹുൽ ഗാന്ധി രഹസ്യമായി ചൈനീസ് എംബസിയിൽ പോയി; കോൺഗ്രസ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ഒപ്പുവച്ച ധാരണാപത്രത്തിന്റെ പ്രഭാവത്തിലാണോ രാഹുൽ ഇത്തരത്തിൽ ദേശീയ താത്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നത്? ഗുരുതര ആരോപണവുമായി ബിജെപി അധ്യക്ഷൻ ജെ പി നഡ്ഡ

സംഘർഷ സമയത്ത് രാഹുൽ ഗാന്ധി രഹസ്യമായി ചൈനീസ് എംബസിയിൽ പോയി; കോൺഗ്രസ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ഒപ്പുവച്ച ധാരണാപത്രത്തിന്റെ പ്രഭാവത്തിലാണോ രാഹുൽ ഇത്തരത്തിൽ ദേശീയ താത്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നത്? ഗുരുതര ആരോപണവുമായി ബിജെപി അധ്യക്ഷൻ ജെ പി നഡ്ഡ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ദേശീയ അധ്യക്ഷന് ജെ പി നഡ്ഡ. സംഘർഷ സമയത്ത് രാഹുൽ ഗാന്ധി ചൈനീസ് എംബസിയിൽ പോയെന്ന ആരോപണമാണ് നഡ്ഡ ഉന്നയിച്ചത്. കോൺഗ്രസ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ഒപ്പുവച്ച ധാരണാപത്രത്തിന്റെ പ്രഭാവത്തിലാണോ രാഹുൽ ഇത്തരത്തിൽ ദേശീയ താത്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നതെന്നായിരുന്നു ട്വിറ്ററിലൂടെ നഡ്ഡയുടെ ചോദ്യം.

ആദ്യം കോൺഗ്രസ് ചൈനയുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു. പിന്നീട് കോൺഗ്രസ് പാർട്ടി ഇന്ത്യയുടെ ഭൂമി ചൈനയ്ക്ക് മുന്നിൽ അടിയറ വെച്ചുവെന്നും അദ്ദേഹം ആരോപിച്ചു.നിർണായക സമയത്ത് രാഹുൽഗാന്ധി രാജ്യത്തെ വിഭജിക്കാനും ഇന്ത്യൻ സേനയുടെ ആത്മവീര്യത്തെ തകർക്കാനുമാണ് ശ്രമിക്കുന്നതെന്ന് നഡ്ഡ ആരോപിച്ചു. പഴയ മാധ്യമ വാർത്തകളെ ഉദ്ധരിച്ചുകൊണ്ടാണ് ബിജെപി അദ്ധ്യക്ഷന്റെ വിമർശനം.

ഡോക്ലാം സംഘർഷ സമയത്ത് രാഹുൽ ഗാന്ധി രഹസ്യമായി ചൈനീസ് എംബസിയിൽ പോയിരുന്നുവെന്നും ജെ.പി നഡ്ഡ ആരോപിച്ചു.അതിർത്തി സംഘർഷത്തിൽ പ്രധാനമന്ത്രിക്കെതിരേയും കേന്ദ്ര സർക്കാരിനെതിരേയും രാഹുൽ തുടർച്ചയായ വിമർശനങ്ങൾ ഉന്നയിക്കുന്ന സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി അദ്ധ്യക്ഷൻ രംഗത്തെത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP