Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അതിർത്തിയിലെ സേനാവിന്യാസം വിലയിരുത്താൻ കരസേനാ മേധാവി ലഡാക്കിലേക്ക്; എം.എം നരവനെയുടെ സന്ദർശനം ഗൽവാൻ അതിർത്തിയിൽ ഇന്നലെ ഇന്ത്യ-ചൈന കമാൻഡർതല ചർച്ച നടന്നതിനു പിന്നാലെ; സംഘർഷത്തിൽ പരിക്കേറ്റ സൈനികരെയും അദ്ദേഹം സന്ദർശിച്ചേക്കും; സംഘർഷത്തിനു ശേഷം ആദ്യമായി ഇരുരാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ ഇന്ന് കൂടിക്കാഴ്‌ച്ച നടത്തും; ഇന്ത്യ-റഷ്യ-ചൈന പ്രതിരോധ മന്ത്രിമാരുടെ കൂടിക്കാഴ്ച നാളെ മോസ്‌കോയിലും; അതിർത്തി അശാന്തമായിരിക്കേ നയതന്ത്ര നീക്കങ്ങൾ സജീവം

അതിർത്തിയിലെ സേനാവിന്യാസം വിലയിരുത്താൻ കരസേനാ മേധാവി ലഡാക്കിലേക്ക്; എം.എം നരവനെയുടെ സന്ദർശനം ഗൽവാൻ അതിർത്തിയിൽ ഇന്നലെ ഇന്ത്യ-ചൈന കമാൻഡർതല ചർച്ച നടന്നതിനു പിന്നാലെ; സംഘർഷത്തിൽ പരിക്കേറ്റ സൈനികരെയും അദ്ദേഹം സന്ദർശിച്ചേക്കും; സംഘർഷത്തിനു ശേഷം ആദ്യമായി ഇരുരാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ ഇന്ന് കൂടിക്കാഴ്‌ച്ച നടത്തും; ഇന്ത്യ-റഷ്യ-ചൈന പ്രതിരോധ മന്ത്രിമാരുടെ കൂടിക്കാഴ്ച നാളെ മോസ്‌കോയിലും; അതിർത്തി അശാന്തമായിരിക്കേ നയതന്ത്ര നീക്കങ്ങൾ സജീവം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തിയിൽ സംഘർഷം മുറുകവേ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര നീക്കങ്ങളും സജീവമയി. വിദേശകാര്യ മന്ത്രിമാർ തമ്മിൽ കൂടിക്കാഴ്‌ച്ച നടത്തുന്നതിന് പിന്നാലെ മോസ്‌ക്കോയിൽ നയക്കുന്ന ത്രിരാഷ്ട്ര ഉച്ചകോടിയും ഏറെ നിർണായകമാകും. അതിനിടെ അതിർത്തിയിലെ സൈനിക വിന്യാസം വിലയിരുത്താൻ കരസേന മേധാവി എം.എം നരവനെ ഇന്ന് ലഡാക്ക് സന്ദർശിക്കും. ഗൽവാൻ അതിർത്തിയിൽ ഇന്നലെ ഇന്ത്യ-ചൈന കമാൻഡർതല ചർച്ച നടന്നതിനു പിന്നാലെയാണ് കരസേന മേധാവിയുടെ സന്ദർശനം. രണ്ടു ദിവസത്തെ സന്ദർശനമാണ് കരസേന മേധാവിയുടേത്. ഇന്ത്യ-ചൈന സംഘർഷത്തിൽ പരിക്കേറ്റ സൈനികരെ അദ്ദേഹം സന്ദർശിക്കുമെന്നാണ് കരുതുന്നത്.

ഇന്നലെ നടന്ന കമാൻഡർമാരുടെ ചർച്ച ചൊവ്വാഴ്ചയും തുടർന്നേക്കുമെന്നാണ് റിപ്പോർട്ട്. ഗൽവാൻ അതിർത്തിയിലെ സംഘർഷത്തിൽ കമാൻഡിങ് ഓഫീസർ കൊല്ലപ്പെട്ടുവെന്ന് ചൈന ഇന്നലെ ചർച്ചയിൽ സമ്മതിച്ചിരുന്നു. 11 മണിക്കൂറാണ് ചർച്ച നീണ്ടത്. ഇന്നലെ സംഘർഷത്തിൽ തങ്ങളുടെ ഒരു കമാൻഡിങ് ഓഫിസറും കൊല്ലപ്പെട്ടുവെന്ന് ചർച്ചയിൽ ചൈന സമ്മതിച്ചിരുന്നു.

ലേയിലെ 14 കോർപ്സ് ഹെഡ്ക്വാർട്ടേഴ്സിലെത്തുന്ന മേജർ നരാവ്നെ, മേഖലയിലെ സൈനിക ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികൾ ചർച്ച ചെയ്യും. ലേയിലേക്ക് തിരിക്കുന്നതിന് മുന്നോടിയായി കരസേന മേധാവി ന്യൂഡൽഹിയിൽ സൈനിക കമാൻഡർമാരുടെ യോഗത്തിൽ സംബന്ധിക്കും. അതിർത്തിയിലെ സ്തിതിഗതികൾ യോഗം വിലയിരുത്തും. ഏത് നീക്കത്തിനും സൈന്യം സജ്ജമാണെന്ന് കരസേന നേരത്തെ വ്യക്തമാക്കിയിരുന്നു. കശ്മീരിലെ ലേയിൽ കരസേന മേധാവി മേജർ നരാവ്നെയുടെ രണ്ടാമത്തെ സന്ദർശനമാണ്. നേരത്തെ മെയ് 22 ന് അദ്ദേഹം കശ്മീരിലെത്തിയിരുന്നു.

സംഘർഷത്തിനുശേഷം ആദ്യമായി ഇരുരാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാരും ഇന്ന് കൂടിക്കാഴ്ച നടത്തും. റഷ്യ കൂടിയുള്ള വിദേശകാര്യ മന്ത്രിമാരുടെ സംയുക്ത യോഗത്തിലാണ് ഇരുവരും മുഖാമുഖം വരിക. അതിർത്തിയിലെ 32 റോഡ് നിർമ്മാണ പദ്ധതികൾ വേഗത്തിലാക്കാനും ആഭ്യന്തരമന്ത്രാലയം വിളിച്ച ഉന്നതതല യോഗത്തിൽ തീരുമാനമായി. ചൈനയുടെ പ്രകോപനങ്ങൾക്ക് മുഖ്യകാരണം ഈ നിർമ്മാണ പ്രവൃത്തികളാണ്.

അതേസമയം, സംഘർഷം മൂർധന്യാവസ്ഥയിൽ തുടരുന്ന പാംഗോങ് തടാകത്തോടു ചേർന്നുള്ള മലനിരകളിൽ ഇന്ത്യൻ ഭാഗത്തേക്കു ചൈനീസ് സേന കടന്നുകയറിയതിന്റെ ഉപഗ്രഹ ദൃശ്യങ്ങൾ പുറത്ത്. തങ്ങൾ അതിർത്തി ലംഘിച്ചിട്ടില്ലെന്ന ചൈനയുടെ വാദത്തെ ഖണ്ഡിക്കുന്നതാണ് ഓസ്‌ട്രേലിയൻ ഉപഗ്രഹ വിശകലന വിദഗ്ധൻ നേഥൻ റൂസർ പുറത്തുവിട്ട ദൃശ്യങ്ങൾ. 8 മലനിരകളുള്ള പാംഗോങ്ങിൽ നാലാം മലനിര വരെയാണ് ചൈന അതിക്രമിച്ചു കയറിയിരിക്കുന്നത്.

8 മലനിരകളിൽ എട്ടാമത്തെ മലനിര വരെയാണ് ഇന്ത്യൻ അതിർത്തി. നാലാമത്തേതിൽ അതിർത്തി അവസാനിക്കുന്നുവെന്നാണു ചൈനയുടെ വാദം. എട്ടിനും നാലിനുമിടയിലുള്ള മലനിരകൾ ഇരുസേനകളും പരസ്പരം പട്രോളിങ് നടത്തുന്ന പ്രദേശമാണ്. എന്നാൽ, നാലിലേക്ക് അതിക്രമിച്ചു കയറിയ ചൈന ടെന്റുകളും സേനാ സന്നാഹങ്ങളും സ്ഥാപിച്ചതായാണു ദൃശ്യങ്ങളിലുള്ളത്. ഇവിടെ 62 സ്ഥലങ്ങളിൽ മുന്നൂറോളം ടെന്റുകളും നിരീക്ഷണ പോസ്റ്റുകളും സ്ഥാപിച്ചു. ഏറ്റുമുട്ടലുണ്ടായ തടാകക്കരയിലും ചൈനീസ് സേനയുടെ ടെന്റുകളുണ്ട്. ശക്തമായ പ്രതിരോധമൊരുക്കി ഇന്ത്യൻ സേന നാലാം മലനിരയിൽ നിലയുറപ്പിച്ചിരിക്കുകയാണ്.

അതിനിടെ, സംഘർഷം മൂർധന്യാവസ്ഥയിൽ തുടരുന്ന പാംഗോങ് തടാകത്തോടു ചേർന്നുള്ള മലനിരകളിൽ ഇന്ത്യൻ ഭാഗത്തേക്കു ചൈനീസ് സേന കടന്നുകയറിയതിന്റെ ഉപഗ്രഹ ദൃശ്യങ്ങൾ പുറത്ത് വന്നു. അതിർത്തി ലംഘിച്ചിട്ടില്ലെന്ന ചൈനയുടെ വാദങ്ങൾ തെറ്റെന്ന് തെളിയിക്കുന്നതാണ് ് ഓസ്ട്രേലിയൻ ഉപഗ്രഹ വിശകലന വിദഗ്ധൻ നേഥൻ റൂസർ പുറത്തുവിട്ട ദൃശ്യങ്ങൾ. എട്ടുമലനിരകളുള്ള പാംഗോങ്ങിൽ നാലാം മലനിര വരെയാണ് ചൈന അതിക്രമിച്ചു കയറിയിരിക്കുന്നത്.

എട്ടു മലനിരകളിൽ എട്ടാമത്തെ മലനിര വരെയാണ് ഇന്ത്യൻ അതിർത്തി. എന്നാൽ നാലാമത്തേതിൽ അതിർത്തി അവസാനിക്കുന്നുവെന്നാണ് ചൈനയുടെ വാദം. എട്ടിനും നാലിനുമിടയിലുള്ള മലനിരകൾ ഇരുസേനകളും പരസ്പരം പട്രോളിങ് നടത്തുന്ന പ്രദേശമാണ്. എന്നാൽ, നാലിലേക്ക് അതിക്രമിച്ചു കയറിയ ചൈന ഇവിടെ 62 സ്ഥലങ്ങളിൽ മുന്നൂറോളം ടെന്റുകളും നിരീക്ഷണ പോസ്റ്റുകളും സ്ഥാപിച്ചു. ഏറ്റുമുട്ടലുണ്ടായ തടാകക്കരയിലും ചൈനീസ് സേനയുടെ ടെന്റുകളുണ്ട്. ശക്തമായ പ്രതിരോധമൊരുക്കി ഇന്ത്യൻ സേന നാലാം മലനിരയിൽ നിലയുറപ്പിച്ചിരിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP