Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജനലിലൂടെയോ വാതിലിലൂടെയോ കടക്കാൻ മൂർഖനു കഴിയില്ല; മിനുസമേറിയ ടൈൽ പാകിയ തറയിലേക്ക് പാമ്പ് സ്വമേധയാ എത്തില്ലെന്ന് വിദഗ്ധ സമിതി; ശരിവച്ച് കൊല്ലാൻ ഉപയോഗിച്ച മൂർഖൻ പാമ്പ് ജീവനോടെ ഉണ്ടായിരുന്നപ്പോഴുള്ള ദൃശ്യങ്ങളും; മുട്ട വരിഞ്ഞ് പത്ത് പാമ്പിൻ കുഞ്ഞുങ്ങളെ ഇത്തിക്കരയാറ്റിൽ ഒഴുകിയെന്ന മൊഴിയും അവിശ്വസനീയം; പതിനായിരം രൂപയ്ക്ക് സൂരജ് പാമ്പിനെ വാങ്ങിയത് ഭാര്യ കൊല്ലാൻ എന്ന് പാമ്പുപിടിത്തക്കാരനും അറിയാമായിരുന്നു; അഞ്ചലിലെ ക്രൂരതയിൽ കുരുക്ക് മുറുക്കി വനംവകുപ്പും

ജനലിലൂടെയോ വാതിലിലൂടെയോ കടക്കാൻ മൂർഖനു കഴിയില്ല; മിനുസമേറിയ ടൈൽ പാകിയ തറയിലേക്ക് പാമ്പ് സ്വമേധയാ എത്തില്ലെന്ന് വിദഗ്ധ സമിതി; ശരിവച്ച് കൊല്ലാൻ ഉപയോഗിച്ച മൂർഖൻ പാമ്പ് ജീവനോടെ ഉണ്ടായിരുന്നപ്പോഴുള്ള ദൃശ്യങ്ങളും; മുട്ട വരിഞ്ഞ് പത്ത് പാമ്പിൻ കുഞ്ഞുങ്ങളെ ഇത്തിക്കരയാറ്റിൽ ഒഴുകിയെന്ന മൊഴിയും അവിശ്വസനീയം; പതിനായിരം രൂപയ്ക്ക് സൂരജ് പാമ്പിനെ വാങ്ങിയത് ഭാര്യ കൊല്ലാൻ എന്ന് പാമ്പുപിടിത്തക്കാരനും അറിയാമായിരുന്നു; അഞ്ചലിലെ ക്രൂരതയിൽ കുരുക്ക് മുറുക്കി വനംവകുപ്പും

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: അഞ്ചലിൽ ഉത്രയെ കൊല്ലാൻ ഉപയോഗിച്ച മൂർഖൻ പാമ്പ് ജീവനോടെ ഉണ്ടായിരുന്നപ്പോഴുള്ള ദൃശ്യങ്ങൾ പുറത്ത്. കേരളത്തിന്റെ കുറ്റാന്വേഷണ ചരിത്രത്തിൽ തന്നെ അപൂർവമായ വിധം ക്രിമിനൽ ബുദ്ധിക്ക് ഉടമയായ സൂരജ് ഭാര്യയെ കൊലപ്പെടുത്താൻ ഉപയോഗിച്ച മൂർഖൻ പാമ്പ് ജീവനോടെ ഉണ്ടായിരുന്നപ്പോഴുള്ള ദൃശ്യമാണ് പുറത്തുവന്നത്. ഉത്രയെ വകവരുത്താനാണ് സൂരജ് മൂർഖൻ പാമ്പിനെ വാങ്ങിയതെന്ന് സുരേഷിന് അറിയാമായിരുന്നുവെന്ന് വനംവകുപ്പ് പറയുന്നു. ഉത്ര കൊല്ലപ്പെട്ടിട്ടും സുരേഷ് പൊലീസിൽ അറിയിക്കാതിരുന്നതും ഇതുകൊണ്ടാണെന്നും റിപ്പോർട്ടിൽ പറയുന്നു. പതിനായിരം രൂപയ്ക്കാണ് സുരേഷ് സൂരജിന് പാമ്പിനെ കൈമാറിയത്.

ഏപ്രിൽ 24 ന് ആറ്റിങ്ങലിനു സമീപം ആലംകോട്ടെ ഒരു വീട്ടിൽ നിന്നാണ് സൂരജിന് പാമ്പിനെ നൽകിയ സുരേഷ് മൂർഖനെ പിടികൂടിയത്. അന്ന് വീട്ടുകാർ പകർത്തിയതാണ് പുറത്തു വന്ന ദൃശ്യം. ഉത്രയുടെ മരണശേഷം വീട്ടുകാർ തല്ലിക്കൊന്ന പെൺ മൂർഖൻ പാമ്പിന്റെ പോസ്റ്റുമോർട്ടം നടത്തിയിരുന്നു. കടിച്ചത് ഈ പാമ്പ് തന്നെയെന്ന് പിന്നീട് സ്ഥിരീകരിക്കുകയും ചെയ്തു. ഇതേ പാമ്പിന്റെ 12 മുട്ടകളും ആലംകോട്ടെ വീട്ടിൽ നിന്ന് പാമ്പുപിടുത്തക്കാരൻ കൊണ്ടുപോയി. രണ്ടു മുട്ടകൾ പൊട്ടിയെന്നും വിരിഞ്ഞിറങ്ങിയ 10 പാമ്പിൻ കുഞ്ഞുങ്ങളെ ഇത്തിക്കരയാറ്റിൽ ഒഴുക്കിയെന്നുമാണ് സുരേഷ് മൊഴി നൽകിയത്. സങ്കൽപ്പിലെ ഭാര്യയാകാൻ ഉത്രയ്ക്ക് കഴിയാത്തതു കൊണ്ടാണ് കൊലപ്പെടുത്തിയതെന്നും സൂരജ് മൊഴി നൽകി.

ഉത്രയുടെ ശരീരത്തിൽ മൂർഖന്റെയും അണലിയുടെയും വിഷസാന്നിധ്യം ഉണ്ടെന്നും ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഉത്രയുടെ അഞ്ചലിലെ വീട്ടിൽ ജനൽ വഴി പാമ്പ് കടന്നെന്നാണു സൂരജ് നൽകിയ മൊഴി. എന്നാൽ ജനലിലൂടെയോ വാതിലിലൂടെയോ കടക്കാൻ മൂർഖനു കഴിയില്ല. അഞ്ചടിയോളം നീളമുള്ള മൂർഖനാണ് ഉത്രയെ കടിച്ചത്. മിനുസമേറിയ ടൈൽ പാകിയ തറയിലേക്ക് പാമ്പ് സ്വമേധയാ എത്തില്ല. സൂരജിന്റെ അടൂർ പറക്കോടുള്ള വീട്ടിലെ രണ്ടാം നിലയിൽ വച്ചാണ് ഉത്രയെ അണലി കടിച്ചത്. ഉയരത്തിലേക്ക് ഇഴഞ്ഞു നീങ്ങുന്ന പാമ്പല്ല അണലി. ഇരുവീടുകളിലും പരിശോധന നടത്തിയ ശേഷമാണ് എട്ടംഗ വിദഗ്ധ സമിതി റിപ്പോർട്ട് തയ്യാറാക്കിയത്.

കഴിഞ്ഞ ബുധനാഴ്ചയാണ് സൂരജിനെയും സുരേഷിനെയും ചോദ്യം ചെയ്യലിന്റെ ഭാഗമായി വനംവകുപ്പ് കസ്റ്റഡിയിൽ വാങ്ങിയത്. ഇരുവരെയും ഒരുമിച്ച് ഇരുത്തിയും ബന്ധുക്കൾക്ക് ഒപ്പവും ചോദ്യം ചെയ്യതു. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം ഏറ്റതായാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ഉത്രയെ കൊത്തിയ മൂർഖൻപാമ്പിനെ പിടികൂടിയ ആറ്റിങ്ങൽ ആലങ്കോട് എത്തിച്ച് വനംവകുപ്പ് തെളിവെടുപ്പ് നടത്തി. പാമ്പുപിടുത്തത്തിൽ പ്രാഗൽഭ്യം ഉള്ളവരുടെ സഹായത്തോടെ ഉത്രയെ കൊത്തിയ രീതി വനംവകുപ്പ് പുനരാവിഷ്‌കരിച്ചു. ആദ്യം നൽകിയ അണലി ഉത്രയെ കടിച്ചവിവരം സുരേഷിന് അറിയാമാരുന്നു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. കുടതൽ അന്വേഷണത്തിന്റെ ഭാഗമായി സൂരജിനെയും സുരേഷിനെയും വനംവകുപ്പ് മൂന്ന് ദിവസം കൂടി കസ്റ്റഡിയിൽ ആവശ്യപ്പെടും.

ഉത്ര വധക്കേസ് പ്രതികളായ സൂരജ്, സുരേഷ് കുമാർ എന്നിവരിൽനിന്ന് വനംവകുപ്പ് സുപ്രധാന തെളിവുകൾ ശേഖരിച്ചു. ഉത്രയെ കടിച്ച പാമ്പിന്റെ ശൽക്കങ്ങൾ ആലംകോട്ടുനിന്ന് ശേഖരിച്ചു. ഇത് തിരുവനന്തപുരം രാജീവ് ഗാന്ധി സന്റെർ ഫോർ ബയോടെക്‌നോളജിയിലേക്ക് ഡി.എൻ.എ ടെസ്റ്റിന് അയച്ചു. വിശദീകരിക്കാൻ കഴിയാത്ത പ്രതിഭാസമായി ഉത്ര(25)യുടെ മരണം മാറിയത് വാവ സുരേഷിന്റെ വാക്കുകൾ മറുനാടൻ എക്സ്‌ക്ലൂസീവായി കൊടുത്തതോടെയാണ്. സ്വന്തം വീട്ടിൽ ഉറങ്ങിക്കിടക്കവേയാണ് കരിമൂർഖന്റെ കടിയേറ്റ് ഉത്ര മരിക്കുന്നത്. ഭർതൃവീട്ടിൽവെച്ച് അണലിയുടെ കടിയേറ്റ് തുടർ ചികിത്സ വഴി ജീവിതത്തിലേക്ക് തിരികെ വരുമ്പോഴാണ് സ്വന്തം വീട്ടിൽ വെച്ച് ബുധനാഴ്ച ഉത്രയ്ക്ക് പാമ്പ് കടിയേൽക്കുന്നത്. അപൂർവത്തിൽ അപൂർവമായ ഒരു സംഭവം എന്ന രീതിയിലാണ് ഉത്രയുടെ മരണം തുടക്കത്തിൽ വീക്ഷിക്കപ്പെട്ടത്.

സർപ്പങ്ങളെക്കുറിച്ച് പഠനം നടത്തുന്നവരും സർപ്പങ്ങളുടെ തോഴനായ വാവ സുരേഷുമെല്ലാം ഉത്രയെക്കുറിച്ച് പങ്കു വയ്ക്കുന്ന അഭിപ്രായം അതുകൊണ്ട് തന്നെ ചർച്ചയായി. ഉത്രയുടെ മരണത്തിൽ ദുരൂഹത കണ്ടതു കൊണ്ടാണ് വാവ സുരേഷിന്റെ നിഗമനങ്ങളെ കുറിച്ച് മറുനാടൻ തിരക്കിയത്. വാവ സുരേഷ് പറഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. ഇതോടെയാണ് ഉത്രയുടെ മരണത്തിൽ അസ്വാഭവികത സോഷ്യൽ മീഡിയയും കണ്ടെത്തിയത്. വാവ സുരേഷിന്റെ വാക്കുകൾ ഒരർത്ഥത്തിൽ വിരൽ ചൂണ്ടിയതുകൊലപാതക സാധ്യതയിലേക്കാണ്. വനംവകുപ്പിന്റെ തെളിവെടുപ്പും ഇത് തന്നെയാണ് ശരിവയ്ക്കുന്നത്.

പകവെച്ച് പാമ്പുകൾ കൊത്തില്ലെന്ന് വാവാ സുരേഷ് പറഞ്ഞത് യാഥാർത്ഥ്യമായി

പക വെച്ച് പാമ്പുകൾ കടിക്കും എന്നത് മിഥ്യാധാരണയാണ്. ആളുകൾ പറഞ്ഞു പരത്തുന്ന കെട്ടുകഥകളാണ്. അങ്ങിനെയാണെങ്കിൽ എപ്പോഴേ വാവ സുരേഷ് തട്ടിപ്പോയേനെ. എത്രയോ പാമ്പുകളെയാണ് പിടിച്ച് കാട്ടിൽ വിട്ടത്. പക വെച്ച് കടിക്കണമെങ്കിൽ അത് എന്നെ തന്നെ കടിച്ചേനെ-വാവാ സുരേഷ് മറുനാടനോട് പറഞ്ഞു. ഒട്ടനവധി കോളുകളാണ് വരുന്നത്. എങ്ങിനെ ഉത്ര മരിച്ചു എന്നാണ് വരുന്ന വിളികളുടെ ഉള്ളടക്കം. പാമ്പ് ഇങ്ങനെ വന്നു കടിക്കുമോ? വീടിന്റെ അകത്ത് കയറി എങ്ങനെ ഉത്രയെ മാത്രം കടിക്കുന്നു. എന്താണ് സംഭവം. ഒരു കടി കഴിഞ്ഞിരിക്കുന്ന ആളിനെ പാമ്പുപിന്തുടർന്ന് വന്നു കടിക്കുമോ? രണ്ടു സർപ്പദംശനങ്ങളും ഏറ്റത് വീടിന്റെ അകത്ത് വച്ചാണ് ഏറ്റത്? അതെങ്ങനെ സംഭവിക്കും? തുടങ്ങി ഒട്ടവധി സംശയങ്ങളാണ് ആളുകൾ ചോദിച്ചത്. ഉത്രയെ രണ്ടു പാമ്പുകളാണ് കടിച്ചത്. അണലിയും മൂർഖനും.

മൂർഖന്റെ കടിയേറ്റ് ഉത്ര മരിക്കുകയും ചെയ്തു. പെരുമ്പാവൂരിലുള്ള ബിജുവിന്റെ കഥയുണ്ട്. തുടർച്ചയായി പാമ്പ് കടിയേൽക്കേണ്ടി വന്ന ആളാണ് ബിജു. പോത്തൻകോട് മഞ്ഞുമലയിൽ ഒരു കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഡൽഹിയിലെ ഒരു പൊലീസുകാരന്റെ കഥ. ലീവിൽ നാട്ടിൽ വന്നപ്പോൾ അണലി കടിച്ചാണ് മരണം. ഇവിടെ ഉത്രയ്ക്ക് രണ്ടു കടിയാണ് ഏറ്റത്. രണ്ടാമത്തെ കടിയിൽ ജീവാപായം വരുകയും ചെയ്തു. എനിക്ക് തോന്നുന്നത് പാമ്പുകളെ ആകർഷിക്കാൻ കഴിയുന്ന ഏതോ ഒരു ഹോർമോൺ ഉത്രയുടെ ശരീരത്തിൽ കാണും എന്നാണ്.

പാമ്പുകളെ ആകർഷിക്കാൻ കഴിയുന്ന ഗന്ധമോ ഹോർമോണോ അങ്ങനെ വല്ലതും ഉണ്ടെങ്കിൽ. പക്ഷെ അത്തരം കേസുകളിൽ രണ്ടു കടിയും ഏറ്റത് വീട്ടിനുള്ളിൽ വെച്ച് തന്നെയാണ് എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. പറമ്പിൽ വച്ചാണ് കടിയേറ്റത് എങ്കിൽ അങ്ങനെ പറയാൻ കഴിയും. പോയി ചവിട്ടിയപ്പോൾ കടിയേറ്റത് എന്ന്. ഇവിടെ അകത്ത് വച്ചാണ് കടിയേറ്റത്. വൃത്തിയില്ലാതെ കിടക്കുന്ന വീടുമല്ല. ഇവിടെ വൃത്തിയുള്ള വീടുകളാണ്. എലികൾ കൂടുതലുള്ള വീടുകളിൽ പാമ്പുകൾ വരും. ഇവിടെ അങ്ങിനെയുമില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. പരിശോധിക്കേണ്ട കേസ് ആണിത് എന്നാണ് എനിക്ക് തോന്നുന്നത്-ഇതായിരുന്നു വാവ സുരേഷിന്റെ വാക്കുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP