Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യയുടെ ഘാതക് കമാണ്ടോകൾ ചൈനയ്ക്ക് ഏൽപ്പിച്ച പ്രഹരം പ്രതീക്ഷിക്കാവുന്നതിലും വലുതു തന്നെ; ഒടുവിൽ കമാണ്ടിങ് ഓഫീസറുടേയും സൈനികരുടേയും മരണം സ്ഥിരീകരിച്ച് ചൈനയുടെ ഔദ്യോഗിക മാധ്യമം; . ഇന്ത്യയ്ക്കുണ്ടായതിനേക്കാൾ കൂടുതൽ നഷ്ടം ചൈനയ്ക്ക് സംഭവിച്ചുവെന്ന് പ്രചരിപ്പിച്ചാണ് ഇന്ത്യയിലെ ദേശീയവാദികളെ സർക്കാർ തൃപ്തിപ്പെടുത്തുന്നതെന്ന പ്രസ്താവനയും ഗൂഢാലോചനയുടെ ഭാഗം; പാംഗോങ് തടാകത്തോടു ചേർന്നുള്ള മലനിരകളിലെ അതിർത്തി ലംഘനത്തിന് ഓസ്‌ട്രേലിയൻ തെളിവും

ഇന്ത്യയുടെ ഘാതക് കമാണ്ടോകൾ ചൈനയ്ക്ക് ഏൽപ്പിച്ച പ്രഹരം പ്രതീക്ഷിക്കാവുന്നതിലും വലുതു തന്നെ; ഒടുവിൽ കമാണ്ടിങ് ഓഫീസറുടേയും സൈനികരുടേയും മരണം സ്ഥിരീകരിച്ച് ചൈനയുടെ ഔദ്യോഗിക മാധ്യമം; . ഇന്ത്യയ്ക്കുണ്ടായതിനേക്കാൾ കൂടുതൽ നഷ്ടം ചൈനയ്ക്ക് സംഭവിച്ചുവെന്ന് പ്രചരിപ്പിച്ചാണ് ഇന്ത്യയിലെ ദേശീയവാദികളെ സർക്കാർ തൃപ്തിപ്പെടുത്തുന്നതെന്ന പ്രസ്താവനയും ഗൂഢാലോചനയുടെ ഭാഗം; പാംഗോങ് തടാകത്തോടു ചേർന്നുള്ള മലനിരകളിലെ അതിർത്തി ലംഘനത്തിന് ഓസ്‌ട്രേലിയൻ തെളിവും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അതിർത്തിയിലെ സംഘർഷത്തിൽ തങ്ങളുടെ ഭാഗത്ത് ആരും മരിച്ചിട്ടില്ലെന്ന വാദം വിഴുങ്ങി ചൈന. ഇന്ത്യയുടെ പ്രത്യാക്രമണത്തിൽ തങ്ങളുടെ കമാൻഡിങ് ഓഫിസർ കൊല്ലപ്പെട്ടതായി ഗൽവാൻ അതിർത്തിയിൽ കഴിഞ്ഞ ദിവസം ഇരുസേനകളും തമ്മിൽ നടത്തിയ ചർച്ചയിൽ ചൈന അറിയിച്ചു. ഇരുപതിൽ താഴെ ചൈനീസ് സൈനികർ മരിച്ചതായി അവിടത്തെ ഔദ്യോഗിക മാധ്യമമായ ഗ്ലോബൽ ടൈംസ് പിന്നാലെ റിപ്പോർട്ട് ചെയ്തു.

കൊല്ലപ്പെട്ട ചൈനീസ് സൈനികരുടെ എണ്ണം പുറത്തുവിടാത്തത് ഇന്ത്യൻ സർക്കാരിന് സമ്മർദ്ദങ്ങൾ ഉണ്ടാകാതിരിക്കാനാണെന്നാണ് ചൈനീസ് മാധ്യമമായ ഗ്ലോബൽ ടൈംസ് ട്വീറ്റ് ചെയ്തത്. സംഘർഷത്തിൽ കൊല്ലപ്പെട്ട ചൈനീസ് സൈനികരുടെ എണ്ണം സംബന്ധിച്ച് ഇന്ത്യ തെറ്റായ കണക്കുകളാണ് പ്രചരിപ്പിക്കുന്നതെന്നും അത് ഇന്ത്യയിലെ തീവ്രപക്ഷത്തിനെ സന്തോഷിപ്പിക്കുന്നതിന് വേണ്ടിയാണെന്നും ഗ്ലോബൽ ടൈംസിന്റെ ട്വീറ്റുകളിൽ പറയുന്നു. വീണ്ടും ഒരു സംഘർഷം ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഗൽവാനിൽ കൊല്ലപ്പെട്ട സൈനികരേപ്പറ്റി ചൈന വിവരങ്ങൾ പുറത്തുവിടാത്തത്. കൊല്ലപ്പെട്ടത് ഇരുപതിൽ താഴെ സൈനികരാണെന്നും അക്കാര്യം പുറത്തുവിട്ടാൽ ഇന്ത്യയിലെ സർക്കാരിന് മേൽ സമ്മർദ്ദമുണ്ടാകുമെന്നുമാണ് ഗ്ലോബൽ ടൈംസ് പറയുന്നത്. ഇന്ത്യയ്ക്കുണ്ടായതിനേക്കാൾ കൂടുതൽ നഷ്ടം ചൈനയ്ക്ക് സംഭവിച്ചുവെന്ന് പ്രചരിപ്പിച്ചാണ് ഇന്ത്യയിലെ ദേശീയവാദികളെ സർക്കാർ തൃപ്തിപ്പെടുത്തുന്നതെന്നും ഗ്ലോബൽ ടൈംസിന്റെ ട്വീറ്റിൽ പറയുന്നു.

ഘാതക് കമാൻഡോകളടക്കം അണിനിരന്ന ഇന്ത്യയുടെ പ്രത്യാക്രമണത്തിൽ ചൈനയ്ക്കു ശക്തമായ തിരിച്ചടി നേരിട്ടുവെന്നതിന്റെ സ്ഥിരീകരണമാണിതെന്നു സേനാ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. ഇന്ത്യയ്ക്ക് നഷ്ടപ്പെട്ട സൈനികരേക്കാൾ ഇരട്ടി ചൈനീസ് സൈനികരെ ഗൽവാനിൽ ഇന്ത്യൻ സൈന്യം വധിച്ചുവെന്നാണ് കേന്ദ്രമന്ത്രിയും മുൻ സൈനിക മേധാവിയുമായ വി.കെ. സിങ് പറഞ്ഞിരുന്നത്. ഇതിന് പിന്നാലെയാണ് ഗ്ലോബൽ ടൈംസിന്റെ ട്വീറ്റ് വന്നത്.

അതിർത്തിയിലെ മരണത്തിന്റെ കാര്യത്തിൽ ചൈന നടത്തുന്ന അദ്യ സ്ഥിരീകരണമാണ് ഇത്. അതിനിടെ പാംഗോങ് തടാകത്തോടു ചേർന്നുള്ള മലനിരകളിൽ ഇന്ത്യൻ ഭാഗത്തേക്കു ചൈനീസ് സേന കടന്നുകയറിയതിന്റെ ഉപഗ്രഹ ദൃശ്യങ്ങൾ പുറത്തുവന്നു. തങ്ങൾ അതിർത്തി ലംഘിച്ചിട്ടില്ലെന്ന ചൈനയുടെ വാദങ്ങൾ ഖണ്ഡിക്കുന്നതാണ് ഓസ്‌ട്രേലിയൻ ഉപഗ്രഹ വിശകലന വിദഗ്ധൻ നേഥൻ റൂസർ പുറത്തുവിട്ട ദൃശ്യങ്ങൾ. 8 മലനിരകളുള്ള പാംഗോങ്ങിൽ നാലാം മലനിര വരെയാണ് ചൈന അതിക്രമിച്ചു കയറിയിരിക്കുന്നത്. ഇതാണ് ഉപഗ്രഹ ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്.

ഇവിടെ 62 സ്ഥലങ്ങളിൽ മുന്നൂറോളം ടെന്റുകളും നിരീക്ഷണ പോസ്റ്റുകളും സ്ഥാപിച്ചു. ഏറ്റുമുട്ടലുണ്ടായ തടാകക്കരയിലും ചൈനീസ് സേനയുടെ ടെന്റുകളുണ്ട്. ശക്തമായ പ്രതിരോധമൊരുക്കി ഇന്ത്യൻ സേന നാലാം മലനിരയിൽ നിലയുറപ്പിച്ചിരിക്കുകയാണ്. ഇതിൽ നിന്നും അതിർത്തിയിലെ സംഭവ വികാസങ്ങളിൽ ചൈന കള്ളം പറയുകയാണെന്നും വ്യക്തമായി. ഗൂഢാലോചനയുടെ ഫലമാണ് ഈ കൈയേറ്റമെന്ന വിലയിരുത്തലും സജീവമാണ്. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി സംഘർഷത്തിനിടെ റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളുടെ ത്രികക്ഷി യോഗത്തിൽ (ആർഐസി) വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ പങ്കെടുക്കും.

ഗൽവാൻ താഴ്‌വരയിലെ സംഘർഷത്തെ തുടർന്ന് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ചേരാൻ ഇന്ത്യ ആദ്യം വിമുഖത കാണിച്ചു. സമ്മേളനത്തിന്റെ ആതിഥേയനായ റഷ്യയുടെ അഭ്യർത്ഥനയെത്തുടർന്ന് പങ്കെടുക്കാൻ സമ്മതിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. വിഡിയോ വഴിയാണു സമ്മേളനം. ആർഐസി യോഗത്തിൽ ജയ്ശങ്കറിന്റെ പങ്കാളിത്തം വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ സ്ഥിരീകരിച്ചു. കോവിഡ് മഹാമാരി, ആഗോള സുരക്ഷ, സാമ്പത്തിക സ്ഥിരത എന്നിവമായി ബന്ധപ്പെട്ട വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തിയിലെ ഏറ്റുമുട്ടൽ യോഗത്തിൽ ചർച്ച ചെയ്യാൻ സാധ്യതയില്ല. കാരണം ഉഭയകക്ഷി പ്രശ്നങ്ങൾ സാധാരണയായി ത്രിരാഷ്ട്ര തലത്തിൽ ചർച്ച ചെയ്യപ്പെടില്ല.

അതിർത്തി തർക്കം ചർച്ചയിലൂടെ ഇന്ത്യയും ചൈനയും പരിഹരിക്കണമെന്നും പ്രാദേശിക സ്ഥിരതയ്ക്ക് ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിയാത്മക ബന്ധം പ്രധാനമാണെന്നും റഷ്യ പറഞ്ഞിട്ടുണ്ട്. ഫെബ്രുവരിയിൽ താലിബാനുമായി യുഎസ് സമാധാന കരാറിൽ ഏർപ്പെട്ടതിനെത്തുടർന്ന് മൂന്ന് വിദേശകാര്യ മന്ത്രിമാരും അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് വിശദമായി ആലോചിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യ, ഇറാൻ, അഫ്ഗാനിസ്ഥാൻ, മധ്യേഷ്യ എന്നിവയെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന 7200 കിലോമീറ്റർ നീളമുള്ള ഇന്റർനാഷനൽ നോർത്ത് സൗത്ത് ട്രാൻസ്‌പോർട്ട് കോറിഡോർ (ഐഎൻഎസ്ടിസി) നടപ്പാക്കുന്നതുൾപ്പെടെ മേഖലയിലെ പ്രധാന കണക്റ്റിവിറ്റി പദ്ധതികളെക്കുറിച്ചും യോഗം ചർച്ചചെയ്യും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP