Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വെട്ടിത്തിളങ്ങുന്ന ഭൗതികതയിൽ നിന്ന് ആത്മീയ ഭക്ഷണം തേടി സഞ്ചരിച്ച മോഹൻലാലിനെ കുടജാദ്രിയുടെ മാസ്മരികയിൽ എത്തിച്ച സന്യാസി; കൊച്ചിയിലെ വീട്ടിലെത്തി നടനെ കണ്ടപ്പോഴും പ്രവചിച്ചത് 2020ലെ തന്റെ മരണം; ഒടിയൻ സെറ്റിലെ അവസാന കൂടിക്കാഴ്ചയിൽ പറഞ്ഞത് ഇനി കാണില്ല...ആയുസ്സ് ഒന്നര വർഷം കൂടിയേയുള്ളൂവെന്നും; ഏവരേയും വിസ്മയിപ്പിച്ച് ചന്തുകുട്ടി സ്വാമി പ്രവചിച്ച സമയത്ത് വിടവാങ്ങി; മൂകാംബികയിലെ ആത്മീയ തേജസ് ഇനി ഓർമ്മ

വെട്ടിത്തിളങ്ങുന്ന ഭൗതികതയിൽ നിന്ന് ആത്മീയ ഭക്ഷണം തേടി സഞ്ചരിച്ച മോഹൻലാലിനെ കുടജാദ്രിയുടെ മാസ്മരികയിൽ എത്തിച്ച സന്യാസി; കൊച്ചിയിലെ വീട്ടിലെത്തി നടനെ കണ്ടപ്പോഴും പ്രവചിച്ചത് 2020ലെ തന്റെ മരണം; ഒടിയൻ സെറ്റിലെ അവസാന കൂടിക്കാഴ്ചയിൽ പറഞ്ഞത് ഇനി കാണില്ല...ആയുസ്സ് ഒന്നര വർഷം കൂടിയേയുള്ളൂവെന്നും; ഏവരേയും വിസ്മയിപ്പിച്ച് ചന്തുകുട്ടി സ്വാമി പ്രവചിച്ച സമയത്ത് വിടവാങ്ങി; മൂകാംബികയിലെ ആത്മീയ തേജസ് ഇനി ഓർമ്മ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലൂർ: വെട്ടിത്തിളങ്ങുന്ന ഭൗതികതയിൽ നിന്ന് ആത്മീയ ഭക്ഷണം തേടി സഞ്ചരിച്ച മോഹൻലാൽ. കുടജാദ്രി യാത്രക്കിടയിൽ കണ്ടു മുട്ടിയ ചന്തുക്കുട്ടി സ്വാമി ലാലിന് ഗുരു തുല്യനായയിരുന്നു. അടുത്തറിയുന്നവർക്കു ചന്തുക്കുട്ടി സ്വാമി എന്ന രാമാനന്ദ സരസ്വതി ഒരു അനുഭവമായിരുന്നു. അവധൂതനാണോ, സന്യാസിയാണോ, ഋഷിയാണോ എന്നതിൽ എന്തു കാര്യം? സ്വാമി വന്നു കാണുന്നവർക്ക് സ്‌നേഹം മാത്രമായിരുന്നു നൽകിയിരുന്നത്. ഒടുവിൽ സ്വന്തം ദേഹവിയോഗത്തെക്കുറിച്ചു സ്വാമി പറഞ്ഞ വാക്കും ഫലിച്ചു. മോഹൻലാലിന്റെ ആത്മീയ ഗുരുനാഥനായിരുന്ന സ്വാമി രാമാനന്ദ സരസ്വതി (ചന്തുക്കുട്ടി സ്വാമി-98) അന്തരിച്ചു. കൊല്ലൂർ രാമാനന്ദാശ്രമ സ്ഥാപകനും കൊല്ലൂരിൽ തീർത്ഥാടകരുടെ ആത്മീയ വഴികാട്ടിയുമായിരുന്ന സ്വാമി.

ഇന്നലെ പുലർച്ചെ രണ്ടിനായിരുന്നു സ്വാമിയുടെ വിയോഗം. നടൻ മോഹൻലാലിനെ 35 വർഷം മുൻപ് ആദ്യമായി കുടജാദ്രിയിലേക്കു കൂട്ടിക്കൊണ്ടുപോയത് സ്വാമിയായിരുന്നു. പല പ്രമുഖരുടെയും കൊല്ലൂരിലെ വഴികാട്ടി കൂടിയായിരുന്നു സ്വാമി. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ സ്വാമി 50 വർഷം മുൻപ് കൊല്ലൂരിൽ എത്തിയതാണ്. ക്ഷേത്ര പരിസരത്തും കുടജാദ്രി മലമുകളിലെ ഗുഹയിലുമായി വർഷങ്ങളോളം ജീവിച്ചു. പിന്നീട് മൂകാംബികാ ദേവീ ക്ഷേത്ര പരിസരത്ത് രാമാനന്ദാശ്രമം സ്ഥാപിച്ചു.

2020ൽ മരിക്കുമെന്ന് സ്വാമി ശിഷ്യരോടെല്ലാം പറഞ്ഞിരുന്നു. വർഷങ്ങൾക്കു മുൻപ് ലാലിനെ കൊച്ചിയിലെ വീട്ടിലെത്തി കാണുമ്പോഴും സ്വാമി പറഞ്ഞു. 2020ൽ ആണ് ദേഹവിയോഗം. അതാണ് അക്ഷപം പ്രതി ശരിയാകുന്നത്. ഒന്നര വർഷം മുൻപ് ഒടിയൻ സിനിമയുടെ ലൊക്കേഷനിലും എത്തി മോഹൻലാലിനെ കണ്ടിരുന്നു. 'ഇനി കാണില്ല, ഒന്നര വർഷം കൂടിയേ ആയുസ്സുള്ളൂ'. ഇതായിരുന്നു സ്വാമി ലാലിനോട് അവസാനമായി പറഞ്ഞത്.

സ്വാമിയെ കുറിച്ചുള്ള ഓർമ്മകൾ മോഹൻലാൽ പങ്കുവച്ചിട്ടുണ്ട്. മൂകാംബികയിൽ എത്തിയതും നീർച്ചോലയിൽ കുളിച്ചതും സ്വാമി ഉണ്ടാക്കി നൽകിയ കഞ്ഞി കുടിച്ച് അവിടെ ചാക്ക് പുതച്ച് ഉറങ്ങിയതുമെല്ലാം ലാൽ മുൻപ് വിശദീകരിച്ചിരുന്നു. ചന്തുക്കുട്ടി സ്വാമിയുണ്ടാക്കിയ സ്വധീനവും വിശദീകരിച്ചിരുന്നു. സ്വാമി നിത്യാനന്ദയുടെ ശിഷ്യനാണ് ചന്തുക്കുട്ടി സ്വാമി. കുടജാദ്രിയിലേക്കു റോഡും വാഹനവും ഇല്ലാതിരുന്ന കാലത്ത് കാൽനടയായി കുടജാദ്രിയിലെത്താൻ ഒട്ടേറെപ്പേർക്കു വഴികാട്ടിയായതു സ്വാമിയായിരുന്നു. സംസ്‌കാരം കൊല്ലൂർ സൗപർണിക തീരത്തുള്ള പൊതുശ്മശാനത്തിൽ നടന്നു.

അല്പം വിചിത്രമെന്ന് തോന്നുന്ന ജീവിതചര്യകൾ, അവസാനകാലം വരെ സ്വയം പാകം ചെയ്ത ഭക്ഷണം. പ്രായത്തിന്റെ വലിയ നിയന്ത്രണങ്ങളില്ലാത്ത ശരീരം. നടക്കാൻ വടി വേണമെന്ന് മാത്രം. ഓർമ്മക്കുറവ് തീരെ ഇല്ല. തന്നെ ദ്രോഹിച്ചവരെ പോലും സ്‌നേഹത്തോടെ ഓർക്കുന്ന ഈ നൂറ്റാണ്ടിലെ മനുഷ്യനെ അദ്ഭുതം എന്നല്ലേ വിളിക്കേണ്ടത് ?-ബിജെപി നേതാവ് എഎൻ രാധാകൃഷ്ണൻ സ്വാമിയെ ഓർക്കുന്നത് ഇങ്ങനെയാണ്. തനിക്ക് കിട്ടുന്ന തുച്ഛമായ പഴങ്ങളും , ഭക്ഷണവും അത് തന്റെ അടുത്ത് വരുന്നവർക്ക് പ്രസാദമായി നൽകുക-ഇതായിരുന്നു സ്വാമി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP