Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൃഥ്വിരാജേ ഇതുചതി! സുകുമാരന്റെ മകൻ തന്നെ ഈ പടം ചെയ്യും എന്നുള്ളതിലേ വിഷമമുള്ളു; മാപ്പിള ലഹളയെ വെള്ളപൂശി അവതരിപ്പിക്കാനുള്ള ശ്രമങ്ങളിൽ നിന്ന് പൃഥ്വിരാജ് സുകുമാരൻ പിൻവാങ്ങണം..അല്ലെങ്കിൽ ചരിത്രം നിങ്ങളെ ഒറ്റുകാരൻ എന്ന് രേഖപ്പെടുത്തും: ഖിലാഫത്ത് നേതാവായ വാരിയം കുന്നത്ത് അഹമ്മദ് ഹാജിയുടെ ചരിത്രം സിനിമയാക്കുന്നു എന്ന് ഫേസ്‌ബുക്കിൽ അറിയിപ്പിട്ട താരത്തിനെതിരെ ബിജെപി നേതാക്കളുടെ അടക്കം പൊങ്കാല

പൃഥ്വിരാജേ ഇതുചതി! സുകുമാരന്റെ മകൻ തന്നെ ഈ പടം ചെയ്യും എന്നുള്ളതിലേ വിഷമമുള്ളു; മാപ്പിള ലഹളയെ വെള്ളപൂശി അവതരിപ്പിക്കാനുള്ള ശ്രമങ്ങളിൽ നിന്ന് പൃഥ്വിരാജ് സുകുമാരൻ പിൻവാങ്ങണം..അല്ലെങ്കിൽ ചരിത്രം നിങ്ങളെ ഒറ്റുകാരൻ എന്ന് രേഖപ്പെടുത്തും: ഖിലാഫത്ത് നേതാവായ വാരിയം കുന്നത്ത് അഹമ്മദ് ഹാജിയുടെ ചരിത്രം സിനിമയാക്കുന്നു എന്ന് ഫേസ്‌ബുക്കിൽ അറിയിപ്പിട്ട താരത്തിനെതിരെ ബിജെപി നേതാക്കളുടെ അടക്കം പൊങ്കാല

മറുനാടൻ ഡെസ്‌ക്‌

 തിരുവനന്തപുരം: നടൻ പൃഥ്വിരാജ് സുകുമാരന്റെ ഫേസബുക്ക് പേജിൽ ഒരുപുതിയ സിനിമയുടെ അറിയിപ്പ്. രണ്ടുവാക്യങ്ങൾ മലയാളത്തിലും അതിന്റെ ഇംഗ്ലീഷ് തർജ്ജമയും. പോസ്റ്റ് ഇട്ട് 8 മണിക്കൂർ പിന്നിടുമ്പോൾ തന്നെ പൃഥ്വി ചിത്രത്തിൽ നിന്ന് പിന്മാറമെന്നാണ് ചില ബിജെപി നേതാക്കൾ അടക്കം വലിയൊരു വിഭാഗത്തിന്റെ ആവശ്യം. ആദ്യം പോസ്റ്റ് നോക്കാം.

'ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് 'മലയാളരാജ്യം' എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങൾ സിനിമയാക്കുന്നു. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാർ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാർഷികത്തിൽ (2021) ചിത്രീകരണം ആരംഭിക്കുന്നു.'

സംവിധാനം ആഷിക്ക് അബു. നിർമ്മാണം: സിക്കന്ദർ, മെയ്ദീൻ. രചന: ഹർഷദ്, റമീസ് എന്നിവർ. ഛായാഗ്രഹണം: ഷൈജു ഖാലിദ്. പൃഥ്വിരാജ് സുകുമാരൻ വാരിയം കുന്നനായി വേഷമിടുന്നു. ഇത്രയും വിവരങ്ങൾ മാത്രമാണ് ആകെ പുറത്തുവന്നത്. ചിത്രത്തിന്റെ വിശദാശംങ്ങൾ വരും മുമ്പേ തന്നെ എതിർപ്പിന്റെ സ്വരങ്ങൾ ഉയർന്നു. ഒരുപക്ഷേ ചിത്രത്തിന് അധികം ചെലവില്ലാതെ പബ്ലിസിറ്റിയും. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാർ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാർഷികത്തിൽ (2021) ചിത്രീകരണം ആരംഭിക്കുന്നു- എന്ന പൃഥ്വിരാജിന്റെ പോസ്റ്റിലെ വരികളാണ് പലരെയും ചൊടിപ്പിച്ചത്. ഹിന്ദുക്കളെ കൊന്നൊടുക്കിയ ഒരുനേതാവിനെ കുറിച്ചുള്ള ചിത്രത്തിൽ നിന്നും പൃഥ്വി പിന്മാറണമെന്നാണ് പലരുടെയും ആവശ്യം. പൃഥ്വിയുടെ ഫേസ്‌ബുക്ക് പേജിൽ അക്ഷരാർഥത്തിൽ പൊങ്കാല തന്നെ.

പി ടി കുഞ്ഞുമുഹമ്മദിന്റെ സംവിധാനത്തിൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം മറ്റൊരുസിനിമയാകുന്നുണ്ട്. സിനിമയിലെ അഭിനേതാക്കളെയും മറ്റ് സാങ്കേതിക പ്രവർത്തകരെയും തീരുമാനിച്ചുവെന്നാണ് വിവരം. സിനിമയുടെ ഷൂട്ടിങ് ഉടൻ ആരംഭിക്കും. സിനിമയ്ക്ക് പേരിട്ടിരിക്കുന്നത് 'ഷഹീദ് വാരിയംകുന്നൻ' എന്നാണ്.

'തന്നെ വെടി വയ്ക്കുമ്പോൾ കണ്ണ് മൂടരുതെന്നും കൈകൾ പിന്നിലേക്ക് കെട്ടരുതെന്നും, മാറിലേക്ക് തന്നെ നിറയൊഴിക്കണമെന്നും അല്ലെങ്കിൽ ഭാവി ചരിത്രകാരന്മാർ തന്നെ ഭീരുവായി ചിത്രീകരിക്കുമെന്നും പ്രഖ്യാപിച്ച ഊർജസ്വലനായ സ്വാതന്ത്ര സമര പോരാളിയുടെ ചരിത്രം സിനിമയാകുന്നു' എന്നാണ് ചിത്രത്തിന് പരസ്യവാചകമായി നൽകിയിരിക്കുന്നത്.

ആരാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി

ബ്രിട്ടീഷ് വാഴ്ചക്കെതിരെ പൊരുതിയ ഖിലാഫത്ത് നേതാവായിരുന്നു വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. മലബാർ കലാപത്തിൽ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ മുൻനിരയിൽ അദ്ദേഹമുണ്ടായിരുന്നു.ബ്രിട്ടിഷ് സൈന്യത്തിനെതിരെ 75,000ത്തോളം വരുന്ന ഒരു വലിയ സന്നദ്ധ ഭടന്മാരെ കൂടെ നിർത്തിയാണ് തന്റെ സമാന്തരഭരണകൂടം സ്ഥാപിച്ചത്. ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ ആലി മുസ്ലിയാരുടെ സന്തത സഹചാരിയും, ശിഷ്യനുമായിരുന്നു വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി.

വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി അഹിംസാ വാദിയായിരുന്നില്ലെന്ന് എം.എൻ.കാരശ്ശേരി, ഈ വിവാദവുമായി ബന്ധപ്പെട്ട് ഒരു ഓൺലൈൻ പോർട്ടലിനോട് പ്രതികരിച്ചു. . 'വാളെടുത്ത വ്യക്തി തന്നെയാണ്. എന്നാൽ അദ്ദേഹം കൊന്നത് ഹിന്ദുക്കളെ മാത്രമായിരുന്നില്ല. ബ്രിട്ടീഷുകാർക്ക് അനുകൂലമായി പ്രവർത്തിച്ച ഹിന്ദുമുസ്?ലിം ജന്മിമാരെ അദ്ദേഹം കൊന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ ബാപ്പ ബ്രിട്ടീഷുകാർക്കെതിരെ കലാപം നടത്തിയിട്ട് നാടു കടത്തപ്പെട്ട വ്യക്തിയാണ്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി അഞ്ചുവയസുവരെ മക്കയിലാണ് താമസിച്ചത്. പിന്നീടാണ് അദ്ദേഹം കേരളത്തിലേക്ക് എത്തുന്നത്. ബ്രിട്ടീഷുകാരെ അദ്ദേഹം കൊന്നിട്ടുണ്ട്. അവർക്ക് ഒപ്പം നിന്നിരുന്ന നാട്ടിലെ പ്രമാണിമാരും ജന്മിമാരുമായ ഹിന്ദുമുസ്‌ലീം വിഭാഗത്തിലെ ആളുകളെയും അദ്ദേഹം കൊന്നിട്ടുണ്ട്.'

ഏതായാലും ഇതൊന്നും ചിത്രത്തെ എതിർക്കുന്നവരെ തൃപ്തിപ്പെടുത്തുന്നില്ല.

എതിർ സ്വരങ്ങൾ

ബിജെപി നേതാവായ ബി.രാധാകൃഷ്ണ മേനോൻ ഫേസ്‌ബുക്കിൽ ഇട്ട കുറിപ്പ്:

1921 ൽ ഏറനാട് വള്ളുവനാട് താലൂക്കുകളിൽ നടന്ന ഹിന്ദു വേട്ടയെ ഇടതു ചരിത്രകാരന്മാരും മുസ്ലിംപക്ഷ വാദികളും വിളിക്കുന്ന ഓമനപ്പേരാണ് മലബാർ കലാപം എന്നത്. അതു വിപ്ലവമോ സ്വാതന്ത്ര്യസമരമോ ഒന്നുമല്ല, കേവലം ഇസ്ലാമിക ഫാസിസം മാത്രമാണ്.
അതിനെ സ്വാതന്ത്ര്യസമരം ആക്കാനും വെള്ളപൂശാനും ജമാഅത്തെ ഇസ്ലാമി അടക്കമുള്ള ഇസ്ലാമിക ഫാസിസ്റ്റുകൾ നിരന്തരം ശ്രമിച്ചു വരികയായിരുന്നു.

മലബാറിലെ നിരപരാധികളായ ഹിന്ദുക്കളെ കൊന്നൊടുക്കിയ ആ ക്രൂരകൃത്യത്തെ പൊലിപ്പിച്ചു കാണിക്കുവാൻ വേണ്ടിയാണ് അവരുടെ നേതാവ് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് നെ വിപ്ലവകാരി ആക്കി അവതരിപ്പിക്കുന്നത്.കേവലം ബിൻലാദന്റെ പൂർവ്വ രൂപമായ ഒരു ഇസ്ലാമിക ഫാസിസ്റ്റ് മാത്രമാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്, ആലി മുസ്ലിയാർ എന്നിവർ.

അവരെ വെള്ളപൂശി അവതരിപ്പിക്കുവാനുള്ള തീവ്രവാദികളുടെ ശ്രമത്തെ ജനങ്ങൾ ചെറുക്കുക തന്നെ ചെയ്യും. അത്തരത്തിലുള്ള ശ്രമങ്ങളിൽ നിന്ന് പൃഥ്വിരാജ് സുകുമാരൻ പിൻവാങ്ങണം. അല്ലെങ്കിൽ ചരിത്രം നിങ്ങളെ ഒറ്റുകാരൻ എന്ന് രേഖപ്പെടുത്തും.
-ബി രാധാകൃഷ്ണമേനോൻ

അതേസമയം, ചിത്രത്തിന്റെ പേരിൽ പൃഥ്വിരാജിനെ വ്യക്തിപരമായി ആക്രമിക്കുന്നവരും ഉണ്ട്.

അംബിക ജെകെ എന്നയാളുടെ പോസ്റ്റ് ഇങ്ങനെ: ഇതിലും ഭേദം ലേശം മസാലയൊക്കെ ചേർത്ത് നിന്റെ തള്ളയുടെ ആദ്യകെട്ടിന്റെ കഥ പറയുന്നതാണ്!

ഈ പോസ്റ്റിന് പ്രതികരണവുമായി എഴുത്തുകാരി ദീപ നിശാന്ത് എത്തി.

ഒരു നടൻ അയാളഭിനയിക്കാൻ പോകുന്ന ചിത്രത്തെപ്പറ്റി അയാളുടെ ഫേസ്‌ബുക്ക് പേജിലെഴുതിയപ്പോൾ ഒരു സ്ത്രീയിട്ട പോസ്റ്റാണ്... ആ നടനെപ്പറ്റിയോ ചിത്രത്തെപ്പറ്റിയോ ഉള്ള വിമർശനമോ വിയോജിപ്പോ അല്ല ഇത്. ഹീനമായ വ്യക്ത്യധിക്ഷേപമാണ്. അത്രയ്ക്കും നീചമായ മനസ്സിൽ നിന്നു മാത്രം പുറപ്പെടുന്ന വാക്കുകളാണിത്. പൃഥ്വിരാജ് സുകുമാരൻ ഇതിനെ നിയമപരമായിത്തന്നെ നേരിടുമെന്ന് കരുതുന്നു..

മറ്റുചില പ്രതികരണങ്ങൾ

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP