Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് രോ​ഗത്തെ പ്രതിരോധിക്കാൻ വാക്സിൻ കണ്ടെത്തിയെന്ന് നൈജീരിയൻ ശാസ്ത്രജ്ഞർ; പൊതു‍ജനങ്ങൾക്ക് ലഭ്യമാകാൻ ഇനിയും 18 മാസം കാത്തിരിക്കണമെന്നും വിശദീകരണം; വാക്സിൻ ഇല്ലാതെ തന്നെ കൊറോണ വൈറസ് ഭൂമുഖത്ത് നിന്നും അപ്രത്യക്ഷമാകുമെന്ന് പറഞ്ഞ് ഇറ്റാലിയൻ ഡോക്ടർ; . ജനിതക ഘടനയിൽ ഉണ്ടായ മാറ്റം കാരണം വൈറസിന്റെ ശക്തി കുറയുന്നെന്നും നിരീക്ഷണം; മഹാമാരിക്കൊപ്പം അവകാശവാദങ്ങളും പടരുന്നു

കോവിഡ് രോ​ഗത്തെ പ്രതിരോധിക്കാൻ വാക്സിൻ കണ്ടെത്തിയെന്ന് നൈജീരിയൻ ശാസ്ത്രജ്ഞർ; പൊതു‍ജനങ്ങൾക്ക് ലഭ്യമാകാൻ ഇനിയും 18 മാസം കാത്തിരിക്കണമെന്നും വിശദീകരണം; വാക്സിൻ ഇല്ലാതെ തന്നെ കൊറോണ വൈറസ് ഭൂമുഖത്ത് നിന്നും അപ്രത്യക്ഷമാകുമെന്ന് പറഞ്ഞ് ഇറ്റാലിയൻ ഡോക്ടർ; . ജനിതക ഘടനയിൽ ഉണ്ടായ മാറ്റം കാരണം വൈറസിന്റെ ശക്തി കുറയുന്നെന്നും നിരീക്ഷണം; മഹാമാരിക്കൊപ്പം അവകാശവാദങ്ങളും പടരുന്നു

മറുനാടൻ ഡെസ്‌ക്‌

അബുജ: കൊറോണ വൈറസിന് വാക്‌സിൻ കണ്ടെത്തിയെന്ന് നൈജീരിയൻ ശാസ്ത്രജ്ഞർ അവകാശപ്പെടുമ്പോഴും ഉടൻ പൊതുജനത്തിന് ലഭ്യമാകില്ലെന്ന് വിശദീകരണം. നിരവധി വിശകലനങ്ങളും പരീക്ഷണങ്ങളും മെഡിക്കൽ അധികൃതരുടെ അനുമതിയും ഇതിന് ആവശ്യമാണെന്ന് നൈജീരിയൻ സർവകലാശാലകളിലെ ശാസ്ത്രജ്ഞരുടെ കൂട്ടായ്മയായ കോവിഡ് റിസർച്ച് ഗ്രൂപ്പ് വ്യക്തമാക്കുന്നു. പൊതുജനങ്ങൾക്ക് വാക്‌സിൻ ലഭ്യമാകാൻ 18 മാസം കാലതാമസമുണ്ടാകുമെന്നാണ് സംഘത്തിന്റെ തലവനും അഡെലേകെ സർവകലാശാലയിലെ മെഡിക്കൽ വൈറോളജി, ഇമ്യൂണോളജി ആൻഡ് ബയോ ഇൻഫർമാറ്റിക്‌സ് വിദഗ്ധനുമായ ഡോ. ഒലഡിപോ കോലവോലെ പറയുന്നത്.

വാക്‌സിൻ കണ്ടെത്തിയ കാര്യം വെള്ളിയാഴ്‌ച്ചാണ് ​ഗവേഷക സംഘം പ്രഖ്യാപിച്ചത്. വാക്‌സിൻ ആഫ്രിക്കക്കാർക്കു വേണ്ടി ആഫ്രിക്കയിൽ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന് ഗവേഷകസംഘ തലവനും അഡെലേകെ സർവകലാശാലയിലെ മെഡിക്കൽ വൈറോളജി, ഇമ്യൂണോളജി ആൻഡ് ബയോ ഇൻഫർമാറ്റിക്‌സ് വിദഗ്ധൻ ഡോ. ഒലഡിപോ കോലവോലെ വാർത്താ സമ്മേളനത്തിൽ അറിയിച്ചതായി ദ ഗാർഡിയൻ നൈജീരിയ റിപ്പോർട്ട് ചെയ്തു. ഇതു വരെ പേര് നൽകിയിട്ടില്ലാത്ത ഈ വാക്‌സിൻ, പുറത്തെത്തുമ്പോൾ മറ്റ് വംശക്കാർക്കും പ്രയോജനകരമാകുമെന്നും കോലവോലെ പറഞ്ഞു. അതേസമയം, വാക്സിൻ ആവശ്യമില്ലാതെ തന്നെ കോവിഡ് രോ​ഗം ഭൂമുഖത്ത് നിന്നും അപ്രത്യക്ഷമാകും എന്ന വാദവുമായി ഇറ്റാലിയൻ ഡോക്ടറും രം​ഗത്തെത്തി.

കൊറോണ വൈറസിന്റെ ശക്തി കുറയുന്നതായും വാക്സിന്റെ സഹായമില്ലാതെ ലോകത്ത് നിന്നും അപ്രത്യക്ഷമാകുമെന്നും ഇറ്റാലിയൻ ഡോക്ടറും സാൻ മാർട്ടിനോയിലെ പകർച്ചവ്യാധി രോഗ വിദഗ്ദനായ ഡോ. മാറ്റിയോ ബാസെറ്റി പറയുന്നു. ജനിതക ഘടനയിൽ ഉണ്ടായ മാറ്റം കാരണമായിരിക്കാം, കൊറോണ വൈറസിന്റെ ശക്തി കുറഞ്ഞു വരുന്നതായാണ് പഠനങ്ങൾ സൂചിപ്പിക്കുന്നതെന്ന് മാറ്റിയോ ചൂണ്ടിക്കാട്ടി. മാർച്ചിലും ഏപ്രിൽ ആദ്യവും വൈറസിന്റെ ശക്തി വളരെ കൂടുതലായിരുന്നു. അന്ന് താൻ ഉൾപ്പെടെയുള്ള ഡോക്ടർമാരുടെ മുന്നിലെത്തിയ കോവിഡ് രോഗികളുടെയെല്ലാം നില വളരെ ഗുരുതരമായിരുന്നു. ഭൂരിഭാഗം പേർക്കും ഓക്സിജന്റെയും വെന്റിലേറ്ററുകളുടെയും സഹായം അനിവാര്യമായിരുന്നു. നിരവധി പേർക്ക് ന്യുമോണിയ ബാധിച്ചു. എന്നാൽ ഇപ്പോൾ സ്ഥിതിയിൽ നല്ല വ്യത്യാസം വന്നിട്ടുണ്ട്.

80 - 90 വയസ് പ്രായമുള്ളവർക്ക് പോലും വെന്റിലേറ്ററുകളുടെ സഹായം ആവശ്യമായി വരുന്നില്ല.ജനങ്ങൾ സാമൂഹ്യ അകലം പാലിക്കുന്നതിന്റെ ഫലമായി ജനിത ഘടനയിൽ ഉണ്ടാകുന്ന വ്യതിയാനമാണ് വൈറസിന്റെ ശക്തി കുറയാൻ കാരണമാകുന്നത്. ലോക്ക്ഡൗണിനെ തുടർന്ന് വീടുകളിൽ കഴിയുന്നതിനാൽ മിക്കവരിൽ മറ്റ് വൈറസുകളുടെ സാന്നിദ്ധ്യം കുറവായിരിക്കും. സാമൂഹ്യ അകലം, മാസ്ക് തുടങ്ങിയ ഘടകങ്ങളും വൈറസുകളെ അകറ്റാൻ സഹായിക്കുന്നു. അതിനാൽ കൊറോണ വൈറസിനെതിരെ നമ്മുടെ പ്രതിരോധ ശേഷി ശക്തമായി പ്രതികരിക്കുകയും ചെയ്യുന്നു.എന്നാലും കൊറോണ വൈറസിന് ഇപ്പോൾ ശക്തി കുറയുന്നു എന്നത് സംബന്ധിച്ച ശാസ്ത്രീയ തെളിവുകളെ പറ്റി കൂടുതൽ പഠനങ്ങൾ നടക്കേണ്ടതുണ്ട്. സാമൂഹ്യ അകലത്തിലൂടെയും മറ്റും വാക്സിൻ കണ്ടെത്തുന്നതിന് മുമ്പ് തന്നെ കൊറോണ വൈറസിനെ ഇല്ലാതാക്കാൻ സാധിക്കുമെന്നും മാറ്റിയോ പറയുന്നു.

എന്നാൽ മാറ്റിയോ ബാസെറ്റിയുടെ അഭിപ്രായമല്ല ഭൂരിഭാഗം ശാസ്ത്രജ്ഞർക്കും. കൊറോണ വൈറസ് ഇപ്പോഴൊന്നും ഭൂമി വിട്ട് പോകില്ലെന്നും. വൈറസിനെ തുടച്ചു നീക്കാൻ വർഷങ്ങൾ വേണ്ടി വന്നേക്കാമെന്നും ഇവർ പറയുന്നു. വസൂരിക്കും മറ്റും കണ്ടെത്തിയത് പോലെ ശക്തമായ ഒരു വാക്സിൻ കൊണ്ട് മാത്രമേ കൊറോണയെ പിടിച്ചു കെട്ടാൻ സാധിക്കൂ എന്ന് ആരോഗ്യ വിദഗ്ദർ പറയുന്നു. അരഡസനോളം വാക്സിനുകൾ ഇപ്പോൾ പരീക്ഷണഘട്ടത്തിലാണ്. രാജ്യാന്തരമായ ഗവേഷണകൂട്ടായ്മകൾ നിർമ്മിക്കുന്നവയും ഇവയ്ക്കിടയിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP